കേരളത്തില്‍ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം

ഇതോടെ കോഴിക്കോട് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ഏഴായി
Amebic meningoencephalitis
പ്രതീകാത്മക ചിത്രം
Published on: 
Updated on: 

ബത്തേരി: കേരളത്തില്‍ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. 45 വയസ്സുള്ള വയനാട് ബത്തേരി സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതോടെ കോഴിക്കോട് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ഏഴായി.

ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 47കാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച പെണ്‍കുട്ടിയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചിരുന്നു.

വ്യാഴാഴ്ച മരിച്ച ഒന്‍പത് വയസുകാരി അനയയുടെ സഹോദരനായ ഏഴ് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്.

Amebic meningoencephalitis
വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; താമരശ്ശേരിയിൽ രോഗം ബാധിച്ച കുട്ടിയുടെ സഹോദരന്റെ പരിശോധനാ ഫലം പോസിറ്റീവ്

മലപ്പുറം സ്വദേശിയായ നാല്‍പ്പത്തിയൊമ്പതുകാരനും ചേളാരി സ്വദേശിയായ പതിനൊന്നുകാരിയും ഓമശ്ശേരി സ്വദേശിയായ മൂന്ന് മാസം പ്രായമുള്ള കുഞ്ഞും അന്നശ്ശേരി സ്വദേശിയായ മുപ്പത്തിയെട്ടുകാരനും രോഗം ബാധിച്ച് ചികിത്സയിലാണ്.

Amebic meningoencephalitis
സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം ചേലേമ്പ്ര സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു, അഞ്ച് പേർ ചികിത്സയില്‍

Related Stories

K. Muraleedharan
കോഴിക്കോട് മെഡിക്കൽ കോളജിലെ പഴയ ഹോസ്റ്റൽ കെട്ടിടം
കോഴിക്കോട് മെഡിക്കൽ കോളേജ്
Allegation of medical negligence against Pushpagiri Hospital, Thiruvalla