പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറി യുവാവ്; പൂട്ടിയിട്ട യുവാവിനെ വീട്ടുകാരെ ആക്രമിച്ച് രക്ഷപ്പെടുത്തി സുഹൃത്തുക്കൾ

കോഴിക്കോട് താമരശേരിയിൽ ഇന്നലെ അർദ്ധരാത്രിയാണ് സംഭവം.
A young man broke into a minor girl's room.
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറി യുവാവ്
Published on
Updated on

കോഴിക്കോട്: താമരശേരിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ മുറിയിൽ യുവാവ് അതിക്രമിച്ച് കയറി. ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം നടന്നത്. മുറിയിൽ നിന്ന് ശബ്ദം കേട്ട് ഉണർന്ന വീട്ടുകാർ യുവാവിനെ അതേ മുറിയിൽ തന്നെ പൂട്ടിയിടുകയായിരുന്നു.

ഇതേതുടർന്ന് യുവാവ് ഫോൺ വിളിച്ച് സുഹൃത്തുക്കളെ വിളിച്ചു വരുത്തുകയായിരുന്നു. സുഹൃത്തുക്കൾ സ്ഥലത്തെത്തി വീട്ടുകാരെ മർദിച്ച് വീട് അടിച്ചു തകർത്ത് പൂട്ടിയിട്ട യുവാവിനെ വീട്ടിൽ നിന്നും ബലം പ്രയോഗിച്ച് കൊണ്ടു പോയതായാണ് പരാതി.

A young man broke into a minor girl's room.
കേരളത്തിന് ഈ വര്‍ഷം എയിംസ്; എവിടെ ആയാലും കുഴപ്പമില്ല, ഭൂമി ഏറ്റെടുത്തു കൊടുക്കാന്‍ തയ്യാര്‍: കെ. മുരളീധരന്‍

വീട്ടുകാരുടെ പരാതിയിൽ അടിവാരം സ്വദേശി മിഷ്ബാഹുലിനെതിരെ പൊലീസ് കേസെടുത്തു. ഇയാളുടെ സുഹൃത്തുക്കളായ ആറു പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു. വീടിനകത്ത് പ്രായപൂർത്തിയാവാത്ത കുട്ടിയുടെ മുറിയിൽ പ്രവേശിച്ച യുവാവിനെതിരെ പോക്സോ കേസും എടുത്തിട്ടുണ്ട്.

A young man broke into a minor girl's room.
"ടി.ജി. മോഹന്‍ദാസിനെ അറസ്റ്റ് ചെയ്തു ജയിലിലടയ്ക്കണം"; സംസ്ഥാന വ്യാപക പ്രതിഷേധത്തിന് എഐവൈഎഫ്
News Malayalam 24x7
newsmalayalam.com