"മനുഷ്യരുടെ സങ്കടങ്ങൾക്ക് ഒരു ഭാഷയേ ഉള്ളൂ, വ്യാകരണം തിരയുന്നവർ ബുൾഡോസർ തകർത്ത വീടുകൾ കാണാതെ പോകരുത്"; ട്രോളുകൾക്ക് മറുപടിയുമായി എ.എ. റഹീം

കർണാടക ബുൾഡോസർ രാജ് വിവാദത്തിൽ ഇംഗ്ലീഷിൽ സംസാരിച്ചതിന് പിന്നാലെയാണ് എ.എ. റഹീമിനെതിരെ ട്രോളുകൾ എത്തിയത്
എ.എ. റഹീം
എ.എ. റഹീം
Published on
Updated on

കൊച്ചി: കർണാടകയിലെ ബുൾഡോസർ രാജ് വിവാദത്തിൽ ഇംഗ്ലീഷിൽ സംസാരിച്ച എ.എ. റഹീം എംപിക്ക് ട്രോൾമഴ. പിന്നാലെ ട്രോളുകൾക്ക് മറുപടിയുമായി എ.എ. റഹീം രംഗത്തെത്തി. തനിക്ക് ഭാഷാപരമായ പരിമിതിയുണ്ടെങ്കിലും പ്രതികരണത്തിൽ ഉറച്ച് നിൽക്കുന്നു എന്ന് റഹീം പറഞ്ഞു. മനുഷ്യരുടെ സങ്കടങ്ങൾക്ക് ഒരു ഭാഷയേ ഉള്ളൂവെന്നും ഭാഷയിലേക്ക് സൂക്ഷിച്ചു നോക്കുമ്പോൾ ബുൾഡോസറുകൾ തകർത്ത വീടുകൾ കാണാതെ പോകരുതെന്നും റഹീം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എ.എ. റഹീം എംപിയുടെ പ്രതികരണം. ഇംഗ്ലീഷിലെ വ്യാകരണം തിരയുന്നവരോട് ഒരു വെറുപ്പുമില്ലെന്നും ഭാഷ ഞാൻ തീർച്ചയായും ഇനിയും കൂടുതൽ മെച്ചപ്പെടുത്തുമെന്നും എ.എ. റഹീം കുറിച്ചു. എന്നാൽ ഒരു തെറ്റുമില്ലാതെ വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്ന നിരവധിപേർ നിങ്ങളുടെ കൂട്ടത്തിലുണ്ടല്ലോ. ഇവരെയൊന്നും ഇവിടെയെന്നല്ല, ബുൾഡോസറുകൾ ജീവിതം തകർത്ത ദുർബലരുടെ അരികിൽ ഒരിടത്തും കണ്ടിട്ടില്ലെന്നും എ. എ. റഹീം കൂട്ടിച്ചേർത്തു.

എ.എ. റഹീം
ക്ലോക്കും കാഹളവും ഒന്നിച്ചു; പിംപ്രി-ചിഞ്ച്‌വാഡ് മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ എൻസിപി പാർട്ടികൾ ഒറ്റക്കെട്ടായി മത്സരിക്കും

"എന്റെ ഭാഷയിലേക്ക് സൂക്ഷിച്ചു നോക്കുമ്പോൾ, നിങ്ങളുടെ സർക്കാർ പറഞ്ഞയച്ച ബുൾഡോസറുകൾ തകർത്ത വീടുകളും, അതിലെ സാധുക്കളായ കുറെ ഇന്ത്യക്കാരെയും നിങ്ങൾ കാണാതെ പോകരുത്. എന്റെ ഭാഷയെ ട്രോളുന്ന തിരക്കിൽ ആ ദുർബലരായ മനുഷ്യരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ രക്ഷപ്പെടാൻ ശ്രമിക്കരുത്. ഇനിയും ശബ്ദമില്ലാത്തവരെ തേടിപ്പോകും, ഒറ്റപ്പെട്ടുപോയവരെ ചേർത്തു പിടിക്കും," എ.എ. റഹീം ഫേസ്ബുക്കിൽ കുറിച്ചു.

എ.എ. റഹീം
ക്രൈസ്തവർക്ക് നേരെയുള്ള സംഘപരിവാർ അതിക്രമങ്ങൾ; മോദിയുടെ ദേവാലയ സന്ദർശനത്തെയടക്കം വിമർശിച്ച് ദീപിക മുഖപ്രസംഗം

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം

എന്റെ ഇംഗ്ലീഷിനെ ട്രോളുന്നവരോട്. ..

എനിക്ക് ഭാഷപരമായ പരിമിതികളുണ്ട്.

പക്ഷേ,

മനുഷ്യരുടെ സങ്കടങ്ങൾക്ക്

ഒരു ഭാഷയേ ഉള്ളൂ..

ഭരണകൂടഭീകരതയുടെ നേര്കാഴ്ചകൾ തേടിയാണ് അവിടേയ്ക്ക് ചെന്നത്..

ശബ്ദമില്ലാത്ത,എല്ലാം നഷ്ടപെട്ട ആയിരത്തോളം ദുർബലരായ ഇരകളെയാണ് ഞങ്ങൾക്ക് അവിടെ കാണാനായത് ആ യാത്രയെ കുറിച്ച്

ഇപ്പോഴും തികഞ്ഞ അഭിമാനമേ ഉളളൂ,

അവരുടെ ശബ്ദം ഇന്ന് എല്ലാ മാധ്യമങ്ങളും ഏറ്റെടുക്കുന്നു. .

ആരും കാണാതെ അവസാനിക്കുമായിരുന്ന കാഴ്ചകൾ ഇന്ന് ലോകം കാണുന്നു.

പുനരധിവാസത്തെ കുറിച്ച് നിങ്ങൾ ഇപ്പോൾ സംസാരിക്കാൻ നിർബന്ധിതരായിരിക്കുന്നു.

എന്റെ ഇംഗ്ലീഷിലെ

വ്യാകരണം തിരയുന്നവരോട് ഒരു വെറുപ്പുമില്ല.എന്റെ ഭാഷ ഞാൻ തീർച്ചയായും ഇനിയും കൂടുതൽ മെച്ചപ്പെടുത്തും.

പക്ഷേ ഒരു തെറ്റുമില്ലാതെ വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്ന നിരവധിപേർ നിങ്ങളുടെ കൂട്ടത്തിലുണ്ടല്ലോ?

അവരെ ആരെയും ഇവിടെയെന്നല്ല,ബുൾഡോസറുകൾ ജീവിതം തകർത്ത ദുർബലരുടെ അരികിൽ ഒരിടത്തും കണ്ടിട്ടില്ല.

എന്റെ ഭാഷയിലേക്ക് സൂക്ഷിച്ചു നോക്കുമ്പോൾ,നിങ്ങളുടെ സർക്കാർ പറഞ്ഞയച്ച ബുൾഡോസറുകൾ തകർത്ത വീടുകളും,അതിലെ സാധുക്കളായ കുറെ ഇന്ത്യക്കാരെയും നിങ്ങൾ കാണാതെ പോകരുത്.

എന്റെ ഭാഷയെ ട്രോളുന്ന തിരക്കിൽ ആ ദുർബലരായ മനുഷ്യരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ രക്ഷപ്പെടാൻ ശ്രമിക്കരുത്.

ഇനിയും ശബ്ദമില്ലാത്തവരെ തേടിപ്പോകും,

ഒറ്റപ്പെട്ടുപോയവരെ ചേർത്തു പിടിക്കും

Related Stories

No stories found.
News Malayalam 24x7
newsmalayalam.com