"അനീതിക്കെതിരെ ശബ്‌ദിച്ചതിൽ ടാർഗറ്റ് ചെയ്യപ്പെട്ടു"; 'അമ്മ' അംഗങ്ങൾക്ക് ടിനി ടോമിൻ്റെ തുറന്ന കത്ത്

സംഘടനയിൽ നിന്നും താൻ ആരോടും പറയാതേ ഇറങ്ങി പോകുന്നതിൽ ക്ഷമ ചോദിക്കുന്നുവെന്നും ടിനി ടോം
"അനീതിക്കെതിരെ  
ശബ്‌ദിച്ചതിൽ ടാർഗറ്റ് ചെയ്യപ്പെട്ടു";  'അമ്മ' അംഗങ്ങൾക്ക് ടിനി ടോമിൻ്റെ തുറന്ന കത്ത്
Published on
Updated on

കൊച്ചി: താരസംഘടന 'അമ്മ' യിലെ അംഗങ്ങൾക്ക് നടൻ ടിനി ടോമിന്റെ തുറന്ന കത്ത്. അനീതിക്കെതിരെ ശബ്‌ദിച്ചതിന് താൻ ടാർഗറ്റ് ചെയ്യപ്പെട്ടന്ന് കത്തിൽ പറയുന്നു. പൊലീസ് കേസ് തള്ളി കളഞ്ഞ് ക്ലീൻ ചിറ്റ് നൽകിയ. അമ്മ എക്സിക്യൂട്ടീവ് ഇൽ നിന്നും മാത്രമാണ് തന്റെ രാജി, ഒരു സാധാരണ മെമ്പറായി കൂടെ ഉണ്ടാകുമെന്നും ചില തെറ്റിദ്ധാരണകൾ പരക്കുന്നത് കാരണമാണ് അറിയിപ്പെന്നും ടിനി പറഞ്ഞു. സംഘടനയിൽ നിന്നും താൻ ആരോടും പറയാതേ ഇറങ്ങി പോകുന്നതിൽ ക്ഷമ ചോദിക്കുന്നുവെന്നും ടിനി ടോം കത്തിൽ പറയുന്നു.

"അനീതിക്കെതിരെ  
ശബ്‌ദിച്ചതിൽ ടാർഗറ്റ് ചെയ്യപ്പെട്ടു";  'അമ്മ' അംഗങ്ങൾക്ക് ടിനി ടോമിൻ്റെ തുറന്ന കത്ത്
പ്രിയദർശിനിക്ക് തുടരാം; പദ്ധതിക്കെതിരായ ഹർജി തള്ളി ഹൈക്കോടതി

കത്തിന്റെ പൂർണരൂപം;

"ആദ്യം നിങ്ങൾ എല്ലാവരോടും ഞാൻ നന്ദി അറിയിക്കട്ടേ ,അമ്മയിൽ നടന്നിട്ടുള്ള എല്ലാ തെരെഞ്ഞെടുപ്പുകളിലും വലിയ ഭൂരിപക്ഷത്തിൽ എന്നെ വിജയിപ്പിച്ചതിനു 2018 മുതൽ ഇന്നലവരെ അമ്മയുടെ എക്സിക്യൂട്ടീവിൽ ലാലേട്ടന്റെ കീഴിലും ഇപ്പോൾ ശ്വേത മേനോന്റെ കീഴിലും സത്യസന്ധമായി എനിക്ക് കഴിയും വിധം നിങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ സാധിച്ചു, അനീതികൾക്കെതിരെ ഞാൻ ശബ്ധിച്ചതിന്റെ പേരിൽ ഞാൻ ടാർഗറ്റ് ചെയപെട്ടിരിന്നു ആരോപണങ്ങൾ പോലീസ് Fir എടുക്കാതെ നിരുപാധികം തള്ളി കളയുകയും എനിക്ക് ക്ലീൻ chit നൽകുകയും ചെയ്തു ഇതൊന്നും ഞാൻ ഒരു ചാനലിലും വിളമ്പാൻ പോയിട്ടില്ല എല്ലാം ദൈവത്തിനും നീതിക്കും മാത്രം വിട്ടു കൊടുത്തു സത്യമെ ജയിക്കൂ അതാണ് തെളിഞ്ഞത്. ഇനി നിങ്ങളോട് ക്ഷമ ചോദിക്കുകയാണ് ആരോടും പറയാതെ ഇറങ്ങി പോകുന്നതിൽ, എന്ന് കരുതി നിങ്ങളുടെ വിളികൾ ഞാൻ അവഗണിക്കില്ല എനിക്ക് പറ്റുന്ന വിധത്തിൽ ഞാൻ നിങ്ങളോടൊപ്പം ഉണ്ടാകും എന്ന് നിങ്ങളുടെ സ്വന്തം സഹോദരൻ Tiny Tom ,thank u and god bless you all 🙏"

"അനീതിക്കെതിരെ  
ശബ്‌ദിച്ചതിൽ ടാർഗറ്റ് ചെയ്യപ്പെട്ടു";  'അമ്മ' അംഗങ്ങൾക്ക് ടിനി ടോമിൻ്റെ തുറന്ന കത്ത്
ആരോഗ്യമേഖലയിൽ ഭീകരാന്തരീക്ഷം നില നിൽക്കുന്നില്ലെന്ന് കെ. മുരളീധരൻ; അടിയന്തരപ്രമേയത്തിന് അനുമതിയില്ല, പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി

അംഗങ്ങൾ തമ്മിലുള്ള ഭിന്നതയും , ജനറല്‍ ബോഡി യോഗത്തിൽ വരവ് ചെലവ് കണക്കുകളെച്ചൊല്ലിയുള്ള തർക്കനവും രൂക്ഷമായതോടെ അമ്മ ഭരണസമിതി കഴിഞ്ഞദിവസം രാജി വച്ചൊഴിഞ്ഞിരുന്നു. ഒദ്യോഗിക സ്ഥാനത്തോടൊപ്പം സംഘടനയിലെ പ്രാഥമിക അംഗത്വവും രാജിവച്ചതായാണ് ശ്വേതാ മോനോൻ, ലക്ഷ്മി പ്രിയ എന്നിവർ വ്യക്തമാക്കിയത്. ടിനി ടോമിനെതിരായ അൻസിബ ഹസന്റെ ആരോപണങ്ങളും, ലക്ഷ്മി പ്രിയയുമായുള്ള കേസുമെല്ലാം സംഘടനയിൽ ചർച്ചയായിരുന്നു.

ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ അവതരിപ്പിച്ച വാർഷിക റിപ്പോർട്ടിലെ വരവ് ചെലവ് കണക്കുകളിൽ വ്യക്തതയില്ലെന്ന് ആരോപിച്ച് സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവരടങ്ങുന്ന പ്രമുഖർ റിപ്പോർട്ട് പാസാക്കാൻ സമ്മതിക്കാതെ രംഗത്തെത്തിയിരുന്നു. കണക്കുകളിൽ പിഴവുകളുള്ള റിപ്പോർട്ട് അംഗീകരിക്കാൻ കഴിയില്ലെന്ന് രഞ്ജി പണിക്കരും വ്യക്തമാക്കിയതോടെയാണ് യോഗത്തിൽ തർക്കം രൂക്ഷമായത്.

"അനീതിക്കെതിരെ  
ശബ്‌ദിച്ചതിൽ ടാർഗറ്റ് ചെയ്യപ്പെട്ടു";  'അമ്മ' അംഗങ്ങൾക്ക് ടിനി ടോമിൻ്റെ തുറന്ന കത്ത്
" 'അമ്മ' ജനറൽ സെക്രട്ടറിയായി അൻസിബ വരണം"; നിർദേശവുമായി മാലാ പാർവതി

അം​ഗങ്ങൾ തമ്മിലുള്ള തർക്കങ്ങൾ രൂക്ഷമായതോടെ പ്രസിഡൻ്റ് സ്ഥാനം രാജി വയ്ക്കുകയാണെന്ന് ശ്വേതാ മേനോൻ അറിയിച്ചിരുന്നു. വേ​ദിയിൽ കയറിയാണ് ശ്വേത രാജി സന്നദ്ധത അറിയിച്ചത്. പുതിയ ഭരണസമിതി അധികാരത്തിലെത്തി ഒരുവർഷം തികയുന്നതിന് മുന്നേയാണ് ശ്വേതാ മേനോൻ അടക്കമുള്ള പതിനേഴ് അംഗങ്ങളും രാജിവച്ചത്. ഗണേഷ് കുമാറും രമേശ് പിഷാരടിയും അംഗങ്ങളായ അഡ്‌ഹോക്ക് കമ്മിറ്റിക്കാകും ഇനി ചുമതല.

News Malayalam 24x7
newsmalayalam.com