പൊലീസിനെതിരായ പോസ്റ്റിന് പിന്നിലെ ബുദ്ധി; അർജുൻ ആയങ്കിയുടെ സഹോദരൻ പിടിയിൽ

കോഴിക്കോട് നടക്കാവ് ഭാഗത്തുള്ള ഒരു സ്വകാര്യ സ്ഥാപനത്തിന് മുന്നിൽ വെച്ചാണ് അജയിനെ പൊലീസ് പിടികൂടിയത്.
Arjun Ayanki's brother arrested
അർജുൻ ആയങ്കിയുടെ സഹോദരൻ പിടിയിൽ
Published on
Updated on

കോഴിക്കോട്: അർജുൻ ആയങ്കി ഒളിവിൽ കഴിയുന്ന സമയത്ത് സാമ്പത്തിക സഹായം ഉൾപ്പെടെ ചെയ്തുവെന്ന കുറ്റത്തിനാണ് അർജുൻ ആയങ്കിയുടെ സഹോദരൻ അജയനെ കോഴിക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. നടക്കാവ് പൊലീസ് ആണ് ഇയാളെ പിടികൂടിയത്.

ഒളിവിൽ കഴിയുമ്പോൾ അർജുൻ ആയങ്കിക്ക് സാമ്പത്തിക സഹായം നൽകിയതിനും പൊലീസിനെ വെല്ലുവിളിക്കുന്ന തരത്തിലുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് പിന്നിൽ പ്രവർത്തിച്ചതും ഇയാളാണെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ രാത്രിയോടെ നടക്കാവ് ഭാഗത്തുള്ള ഒരു സ്വകാര്യ സ്ഥാപനത്തിന് മുന്നിൽ വച്ചാണ് അജയ് പോലീസ് പിടിയിലാകുന്നത്.

Arjun Ayanki's brother arrested
ദുരിത യാത്ര; ഏലപ്പാറ പുല്ലാട്ടുപടി പാലം തകർന്നു, നൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു

അർജുൻ ആയങ്കിയുടെ കേസ് നടത്തുന്നതിനാവശ്യമായ പണം നൽകിയിരുന്നത് അജയുടെ അക്കൗണ്ട് വഴിയായിരുന്നു. എറണാകുളം പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ കോഴിക്കോട് നടത്തിയ തിരച്ചിലിലാണ് അജയ് പിടിയിലായത്. ഇതിന് പിന്നാലെയാണ് കണ്ണൂരിൽ നിന്നും അർജുൻ ആയങ്കി പൊലീസ് കസ്റ്റഡിയിലായത്.

Arjun Ayanki's brother arrested
ആസൂത്രണ ബോർഡ് പരീക്ഷ തട്ടിപ്പ്; ചെയർമാന് പിന്നാലെ പിഎസ്‌സി അംഗങ്ങളും നിരീക്ഷണത്തിൽ
News Malayalam 24x7
newsmalayalam.com