മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്ര; സ്പോൺസർ ചിപ്സൺ തന്നെ, നിർണായക രേഖ ന്യൂസ് മലയാളത്തിന്

കർണാടകയിലെ കേളചന്ദ്ര ഏവിയേഷൻ്റെ വിമാനമാണ് യാത്രയ്ക്കായി ഉപയോഗിച്ചത്.
Chief Minister's chartered flight: Chipson himself is the sponsor
മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്ര; സ്പോൺസർ ചിപ്സൺ തന്നെ
Published on
Updated on

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ വിവാദ ചാർട്ടേഡ് വിമാനയാത്രയുടെ സ്‌പോൺസർ ചിപ്‌സൺ ഏവിയേഷൻ തന്നെയാണെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്തുവന്നു. കർണാടകയിലെ കേളചന്ദ്ര ഏവിയേഷൻ്റെ വിമാനമാണ് യാത്രയ്ക്കായി ഉപയോഗിച്ചത്.

ഇതിനായി അടിസ്ഥാന വാടകയും ജിഎസ്ടിയും ഉൾപ്പെടെ 19,88,595 ലക്ഷം രൂപ ചിപ്‌സൺ ഏവിയേഷൻ വിമാന ഉടമകൾക്ക് നൽകിയതായാണ് രേഖകൾ വ്യക്തമാക്കുന്നത്. കനത്ത മഴയെത്തുടർന്നുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി തിരുവനന്തപുരത്തു നിന്നും മലപ്പുറം കരിപ്പൂരിലേക്ക് നടത്തിയ യാത്രയാണിത്.

Chief Minister's chartered flight: Chipson himself is the sponsor
"കർത്തയുടെ ഡയറിയിൽ പേരുള്ള നാല് മന്ത്രിമാരും രാജിവയ്ക്കണം"; കേസ് സിബിഐക്ക് കൈമാറണമെന്ന് ഷോൺ ജോർജ്

സംസ്ഥാന സർക്കാരുമായുള്ള ഹെലികോപ്റ്റർ വാടകക്കരാർ പുതുക്കാനായി ചിപ്‌സൺ ഏവിയേഷൻ അപേക്ഷ നൽകി കാത്തിരിക്കുന്നതിനിടയിലാണ് മുഖ്യമന്ത്രിക്ക് ഈ സൗജന്യ വിമാനയാത്ര ഒരുക്കിയത്. കരാര്‍ പുതുക്കി നല്‍കാനുള്ള കമ്പനിയുടെ പാരിതോഷികമാണ് യാത്ര എന്നാണ് വിവരം. ഇത് വലിയ രീതിയിലുള്ള രാഷ്ട്രീയ വിവാദങ്ങൾക്കും പ്രതിപക്ഷത്തിൻ്റെ വിമർശനങ്ങൾക്കും വഴിതെളിച്ചിട്ടുണ്ട്.

Chief Minister's chartered flight: Chipson himself is the sponsor
ശശിധരൻ കർത്തയുടെ ഡയറിയിൽ വി.ഡി.സതീശൻ്റെ പേരും; ലിസ്റ്റിൽ ഇടംപിടിച്ച് ഇടത്-വലത് നേതാക്കളും
News Malayalam 24x7
newsmalayalam.com