പത്തനംതിട്ട: തിരുവല്ല മല്ലപ്പള്ളിയിൽ സിപിഐ സ്ഥാനാർഥിയെ കാലുവാരി തോൽപ്പിച്ചെന്ന് പരാതി. മല്ലപ്പള്ളി ആറാം വാർഡ് എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന മോളി തോമസ് ആണ് സിപിഐഎം കാലുവാരി എന്ന് ആരോപിച്ച് സംസ്ഥാന സെക്രട്ടറിക്ക് പരാതി നൽകിയത്. മല്ലപ്പള്ളി ഏരിയ കമ്മറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ളവർക്ക് എതിരെയാണ് പരാതി. സിറ്റിങ് സീറ്റിൽ 68 വോട്ടിനാണ് മോളി തോമസ് പരാജയപ്പെട്ടത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ 128 വോട്ടിന് എൽഡിഎഫ് സ്ഥാനാർഥി വിജയിച്ച വാർഡിലാണ് മോളി തോമസിൻ്റെ തോൽവി. മല്ലപ്പള്ളി പഞ്ചായത്തിൽ നേരത്തെ രണ്ട് സീറ്റുകൾ സിപിഐക്ക് ലഭിച്ചിരുന്നു. എന്നാൽ ഇത്തവണ ഒരു സീറ്റ് പോലും ലഭിച്ചിട്ടില്ല. തൊട്ടടുത്ത വാർഡിലെ സ്ഥാനാർഥിക്കെതിരെ അടക്കം മോളി പരാതി നൽകിയിട്ടുണ്ട്.