പാലക്കാട്: അട്ടപ്പാടി സിപിഐഎം മുൻ ഏരിയ സെക്രട്ടറി ബിജെപിയിൽ ചേർന്നു. വി.ആർ. രാമകൃഷ്ണനാണ് ബിജെപിയിൽ ചേർന്നത്. നാലര വർഷം മുമ്പ് വി.ആർ. രാമകൃഷ്ണനെ സിപിഐഎമ്മിൽ നിന്ന് പുറത്താക്കിയിരുന്നു എന്ന് പാർട്ടി അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ അഗളി പഞ്ചായത്തിൽ വിമതനായി മത്സരിച്ചിരുന്നു. പിന്നാലെ അഗളി ലോക്കൽ സെക്രട്ടറി എൻ. ജംഷീർ ഫോൺ വിളിച്ച് വധഭീഷണിമുഴക്കിയത് വലിയ വിവാദമായിരുന്നു.
40 വർഷത്തിലധികം അട്ടപ്പാടിയിലെ സിപിഐഎമ്മിൽ രാമകൃഷ്ണൻ വിവിധ ചുമതലകൾ വഹിച്ചിരുന്നു. നാലര വർഷം മുമ്പ് രാമൃഷ്‌ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് സിപിഐഎം അറിയിച്ചു. പാർട്ടിക്കായി പിരിച്ച 7 ലക്ഷം രൂപയുടെ കണക്ക് കാണിക്കാതെ വന്നത്തോടെയാണ് നടപടി എടുത്തതെന്നും സിപിഐഎം അറിയിച്ചു.