വിദ്വേഷ പ്രസ്താവനകൾ ഭിന്നിപ്പ് സൃഷ്ടിക്കും, രാഷ്‌ട്രീയ പാര്‍ട്ടികളും സാമൂഹിക സംഘടനകളും ഉത്തരവാദിത്തത്തോടെ പെരുമാറണം: സിപിഐഎം

വിദ്വേഷം പകര്‍ത്തുന്ന പ്രസ്‌താവനകള്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ്‌ സൃഷ്‌ടിക്കുന്നതിന്‌ ഇടയാക്കുമെന്നും സിപിഐഎം ചൂണ്ടിക്കാട്ടി.
cpim
Published on
Updated on

തിരുവനന്തപുരം: രാഷ്‌ട്രീയ പാര്‍ട്ടികളും സാമൂഹിക സംഘടനകളും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. സമീപ ദിവസങ്ങളില്‍ ചില രാഷ്‌ട്രീയ പാര്‍ട്ടിയും സമുദായ സംഘടനയും നടത്തിയ പ്രസ്‌താവനകളും പ്രതികരണങ്ങളും അത്യന്തം ആപല്‍കരമാണെന്ന് സിപിഐഎം പ്രസ്താവനിയിലൂടെ അറിയിച്ചു.

വിദ്വേഷം പകര്‍ത്തുന്ന പ്രസ്‌താവനകള്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ്‌ സൃഷ്‌ടിക്കുന്നതിന്‌ ഇടയാക്കുമെന്നും സിപിഐഎം ചൂണ്ടിക്കാട്ടി. കേരളത്തിൻ്റെ ഉജ്ജ്വലമായ മതനിരപേക്ഷ പാരമ്പര്യവും സഹവര്‍ത്തിത്വവും തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്നും സിപിഐ എം ആവശ്യപ്പെട്ടു.

സിപിഐഎമ്മിൻ്റെ പ്രസ്‌താവന

സമീപ ദിവസങ്ങളില്‍ ചില രാഷ്‌ട്രീയ പാര്‍ട്ടിയും സമുദായ സംഘടനയും നടത്തിയ പ്രസ്‌താവനകളും പ്രതികരണങ്ങളും അത്യന്തം ആപല്‍കരമാണ്‌. പരസ്‌പരം വിദ്വേഷം പകര്‍ത്തുന്നവിധമുള്ള പ്രസ്‌താവനകള്‍ ജനങ്ങള്‍ക്കിടയില്‍ വലിയ ഭിന്നിപ്പ്‌ സൃഷ്‌ടിക്കുന്നതിന്‌ ഇടയാക്കുന്നതാണ്‌. ഇത്തരം പ്രവണതകളെ മുളയിലെ നുള്ളികളഞ്ഞില്ലെങ്കില്‍ അത്‌ സമൂഹത്തില്‍ സംഘര്‍ഷങ്ങള്‍ സൃഷ്‌ടിക്കപ്പെടുന്ന സ്ഥിതിയുണ്ടാവും.

cpim
ഞാൻ ഹാപ്പിയാണോ എന്നുള്ളത് പ്രശ്‌നമല്ല, മെച്ചപ്പെട്ട ഭരണം ഉണ്ടാകണം: രമേശ് ചെന്നിത്തല

തെരഞ്ഞെടുപ്പ്‌ ലക്ഷ്യം വെച്ചുക്കൊണ്ട്‌ സമൂഹത്തില്‍ ധ്രുവീകരണം സൃഷ്‌ടിക്കുകയും അതിന്‌ രാഷ്‌ട്രീയം ആയുധമാക്കി മാറ്റുകയും ചെയ്യുന്ന രാജ്യത്ത്‌ അരങ്ങേറുന്ന ആപല്‍കരമായ അവസ്ഥയിലേക്ക്‌ കേരളത്തെ കൊണ്ടുപോകാന്‍ അനുവദിക്കരുത്‌. അടുത്ത ദിവസങ്ങളില്‍ ഇടുക്കിയിലും തുടര്‍ന്ന്‌ അതിന്‌ പ്രതികരണമെന്ന നിലയില്‍ മറ്റിടങ്ങളിലും ഉയര്‍ന്നുവന്ന പ്രതികരണങ്ങള്‍ക്കെതിരെ കേരള സമൂഹം ഒറ്റക്കെട്ടായിനിന്ന്‌ പ്രതിഷേധിക്കണം.

രാഷ്‌ട്രീയ പാര്‍ടികളും സാമൂഹിക സംഘടനകളും ഉത്തരവാദിത്തത്തോടെ പെരുമാറണം.രാജ്യത്തെമ്പാടും ന്യൂനപക്ഷ വിഭാഗങ്ങളെ അക്രമിക്കുകയും വര്‍ഗീയ ധ്രുവീകരണങ്ങള്‍ സൃഷ്‌ടിക്കപ്പെടുകയും ചെയ്‌തപ്പോള്‍ അതില്‍ നിന്നും വിമുക്തമായി നിന്ന സംസ്ഥാനമായിരുന്നു കേരളം. കഴിഞ്ഞ പത്ത്‌ വര്‍ഷമായി വര്‍ഗീയ സംഘര്‍ഷങ്ങളില്ലാത്ത നാടായി കേരളത്തെ നയിക്കാന്‍ എല്‍ഡിഎഫ്‌ സര്‍ക്കാരിന്‌ കഴിഞ്ഞിരുന്നു.

cpim
'ടീം വി.ഡി.എസ്' റെഡി; മുഖ്യമന്ത്രി ഉൾപ്പെടെ 21 മന്ത്രിമാരുടെ സത്യപ്രതിജ്ഞ നാളെ

മതനിരപേക്ഷതയെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ ശക്തമായ നിലപാട്‌ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്‌ കഴിയണം. കേരളത്തിൻ്റെ മതനിരപേക്ഷ പാരമ്പര്യം തകര്‍ക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കുമെതിരെ സാംസ്‌കാരിക കേരളം ഒന്നിക്കണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.

News Malayalam 24x7
newsmalayalam.com