49 ലക്ഷം രൂപയുടെ കടബാധ്യത; എം.കെ. മുനീറിന്റെ വീട് ജപ്തി ഭീഷണിയില്‍

മാര്‍ച്ച് 31നകം പണം അടച്ചില്ലെങ്കില്‍ ജപ്തി ചെയ്യുമെന്നാണ് ബാങ്ക് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
49 ലക്ഷം രൂപയുടെ കടബാധ്യത; എം.കെ. മുനീറിന്റെ വീട് ജപ്തി ഭീഷണിയില്‍
Published on: 
Updated on: 

കോഴിക്കോട്: മുസ്ലീം ലീഗ് നേതാവ് എം.കെ മുനീറിന്റെ വീട് ജപ്തി ഭീഷണിയില്‍. കോഴിക്കോട് ടൗണ്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ 49 ലക്ഷം രൂപയുടെ ബാധ്യത. കോഴിക്കോട് നടക്കാവിലെ ക്രസന്റ് ഹൗസിന് ബാങ്ക് നോട്ടീസ് നല്‍കി. മാര്‍ച്ച് 31നകം പണം അടച്ചില്ലെങ്കില്‍ ജപ്തി ചെയ്യുമെന്നാണ് ബാങ്ക് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

വീടിന്റെ നവീകരണത്തിനായി 10 വര്‍ഷം മുമ്പാണ് എംകെ മുനീര്‍ കാലിക്കറ്റ് ടൗണ്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും ലോണ്‍ എടുത്തത്. പല തവണകളായി പുതുക്കി വച്ചെങ്കിലും 60 ലക്ഷത്തോളം രൂപ കുടിശ്ശിക വന്നു.

49 ലക്ഷം രൂപയുടെ കടബാധ്യത; എം.കെ. മുനീറിന്റെ വീട് ജപ്തി ഭീഷണിയില്‍
മുഖ്യമന്ത്രിക്ക് നന്ദി, കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് അംഗത്വവും ചെയര്‍മാന്‍ സ്ഥാനവും രാജിവയ്ക്കുന്നു; കുറിപ്പുമായി കാരാട്ട് റസാഖ്

എംകെ മുനീറിന്റെ അപേക്ഷ പ്രകാരം ബാങ്കും സംസ്ഥാന സഹകരണ വകുപ്പും ഇടപെട്ട് ഒറ്റത്തവണ തീര്‍പ്പാക്കുന്നതിന്റെ ഭാഗകമായി 49 ലക്ഷം രൂപയാക്കി തുക കുറയ്ക്കുകയായിരുന്നു. എന്നാല്‍ ഈ തുകയും അടയ്ക്കാതെ വന്നതോടെയാണ് ജപ്തി നോട്ടീസ് അയച്ചത്.

49 ലക്ഷം രൂപയുടെ കടബാധ്യത; എം.കെ. മുനീറിന്റെ വീട് ജപ്തി ഭീഷണിയില്‍
നഴ്സുമാർ വീണ്ടും സമരത്തിലേക്ക്; 26 മുതൽ അനിശ്ചിതകാല പണിമുടക്ക്
News Malayalam 24x7
newsmalayalam.com