

മുംബൈ: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് സിജെപി ആഹ്വാനം ചെയ്ത പ്രതിഷേധ പ്രകടനത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് എത്തിയ ബോളിവുഡ് നടൻ ഇമ്രാൻ ഖാനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുംബൈ ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് എത്തിയ നടനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഡൽഹിയിലെ പ്രതിഷേധങ്ങളുടെ തുടർച്ചയായാണ് മുംബൈയിലും സമരം സംഘടിപ്പിച്ചു. ഈ സമരത്തിൽ നിരവധി പേരാണ് പങ്കെടുത്തത്. തനിക്ക് പ്രത്യേകിച്ച് ആവശ്യങ്ങളൊന്നുമില്ലെന്നും സാധാരണ പൗരൻ എന്ന നിലയിലാണ് ഇവിടെ എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
പൗരന്മാരുടെ ശബ്ദം എന്തുകൊണ്ടാണ് അടിച്ചമർത്തപ്പെടുന്നതെന്ന് നേരിട്ട് കാണാനാണ് താൻ ഇവിടെ വന്നതെന്ന് അദ്ദേഹം പറഞ്ഞു. താൻ ഏതെങ്കിലും സംഘടനയുടെ ഭാഗമല്ലെന്നും ആർക്കും മുന്നിലും ആവശ്യങ്ങൾ ഉന്നയിക്കാനുള്ള പദവിയിലല്ല താനുള്ളതെന്നും നടൻ പറഞ്ഞു.