

ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സിജെപിയും വിദ്യാർഥി സംഘടനകളും ഡൽഹിയിൽ നടത്തുന്ന പ്രതിഷേധത്തിനിടെ വിദ്യാർഥികളെ തല്ലിച്ചതയ്ക്കുന്ന വീഡിയോ പുറത്തുവിട്ട് കോൺഗ്രസ്. ആർഎസ്എസ്-ബിജെപി പ്രവർത്തകരാണ് പെൺകുട്ടിയെ അടക്കം ക്രൂരമായി മർദിച്ചത്.
സമീപത്ത് തന്നെ ഡൽഹി പൊലീസ് നിൽക്കുന്നത് വീഡിയോയിലുണ്ട്. ഓടിപോയ പെൺകുട്ടിയെ പിടിച്ചുകൊണ്ട് വന്ന് റോഡിലിട്ട് തല്ലിച്ചതയ്ക്കുന്നത് വീഡിയോയിലുണ്ട്. മർദനത്തിനിരയായ പെൺകുട്ടി പൊട്ടിക്കരയുന്നതും വീഡിയോയിൽ കാണാം.
പൊലീസ് നോക്കിനിൽക്കെയാണ് പെൺകുട്ടിയെ ആക്രമിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. കാവിക്കൊടിയുമേന്തി വന്നാണ് ആർഎസ്എസ്-ബിജെപി പ്രവർത്തകർ വിദ്യാർഥികളെ മർദിച്ചത്. ആൺകുട്ടികൾക്കും മർദനമേറ്റതും ദൃശ്യങ്ങളിലുണ്ട്. മർദനത്തിന് ശേഷമാണ് പൊലീസ് ഇടപെടുന്നത്. യൂത്ത് കോൺഗ്രസാണ് വീഡിയോ എക്‌സിൽ പങ്കുവെച്ചത്.