"പുറത്തുകാണത്തക്ക വിധമുള്ള പരിക്കുകളില്ല"; കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ പരിയാരം മെഡി. കോളേജിലെ ഡോക്ടര്‍മാരുടെ മൊഴിയെടുത്തു

കഴുത്തില്‍ നീര്‍ക്കെട്ട് ഉണ്ടായിരുന്നുവെന്നും ഡോക്ടർമാരുടെ മൊഴി
"പുറത്തുകാണത്തക്ക വിധമുള്ള പരിക്കുകളില്ല"; കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ പരിയാരം മെഡി. കോളേജിലെ ഡോക്ടര്‍മാരുടെ മൊഴിയെടുത്തു
Published on: 
Updated on: 

തിരുവനന്തപുരം: മുന്‍ മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍, പരിയാരം ഗവ. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരില്‍നിന്ന് മൊഴിയെടുത്തു. സംഭവ ദിവസം വീണ ജോര്‍ജിനെ ചികിത്സിച്ച 13 അംഗ മെഡിക്കല്‍ ബോര്‍ഡിലെ ഡോക്ടര്‍മാരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. കഴുത്തില്‍ നീര്‍ക്കെട്ട് ഉണ്ടായിരുന്നുവെന്നും, എന്നാല്‍ പുറത്തുകാണത്തക്ക പരുക്കുകളൊന്നും ഉണ്ടായിരുന്നില്ല എന്നുമാണ് ഡോക്ടര്‍മാരുടെ മൊഴി.

13 പേരടങ്ങുന്ന മെഡിക്കല്‍ സംഘമാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ വീണ ജോര്‍ജിനെ പരിശോധിച്ചത്. ഈ ഡോക്ടര്‍മാരാണ് ഇപ്പോള്‍ എസ്‌ഐടിക്ക് മുമ്പില്‍ മൊഴി നല്‍കിയത്. പുറത്തുകാണത്തക്ക വിധത്തിലുള്ള പരിക്കുകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ സ്‌കാനിംഗ് നടത്തിയപ്പോള്‍ കഴുത്തില്‍ നീര്‍ക്കെട്ട് ഉള്ളതായി കണ്ടിരുന്നുവെന്നുമാണ് മൊഴി. 13 പേരില്‍ നേരിട്ടും അല്ലാത്തവരെ ഫോണില്‍ വിളിച്ചുമൊക്കെയാണ് മൊഴി രേഖപ്പെടുത്തിയത്.

"പുറത്തുകാണത്തക്ക വിധമുള്ള പരിക്കുകളില്ല"; കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ പരിയാരം മെഡി. കോളേജിലെ ഡോക്ടര്‍മാരുടെ മൊഴിയെടുത്തു
"പെരുമണ്‍-പേഴുംതുരുത്ത് പാലം ഈ സര്‍ക്കാര്‍ പൂര്‍ത്തിയാക്കും"; പാലം നിര്‍മാണം ഇഴയുന്നുവെന്ന് ന്യൂസ് മലയാളം വാര്‍ത്തയില്‍ മന്ത്രിയുടെ ഇടപെടല്‍|IMPACT

ശാരീരികമായി ചില ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് വീണ ജോര്‍ജ് പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് ഐസിയുവില്‍ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നല്‍കിയതെന്നും തൊട്ടടുത്ത ദിവസം എംആര്‍ഐ സ്‌കാനിങ്ങ് അടക്കം എടുത്തതില്‍ മറ്റു ബുദ്ധിമുട്ടുകള്‍ ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെ തന്നെ ഡിസ്ചാര്‍ജ് ചെയ്യണമെന്ന് വീണ ജോര്‍ജ് ആവശ്യപ്പെട്ടു. പിന്നാലെയാണ് വീണ ജോര്‍ജിനെ ആശുപത്രി വിടാന്‍ തീരുമാനിച്ചത് എന്നും ഡോക്ടര്‍മാരുടെ സംഘം മൊഴി നല്‍കി.

"പുറത്തുകാണത്തക്ക വിധമുള്ള പരിക്കുകളില്ല"; കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ പരിയാരം മെഡി. കോളേജിലെ ഡോക്ടര്‍മാരുടെ മൊഴിയെടുത്തു
തേനിയില്‍ ജയില്‍ ചാടിയവരിൽ നാല് പേര്‍ പിടിയില്‍; പ്രതികള്‍ രക്ഷപ്പെട്ടത് കൂട്ടത്തിലൊരാള്‍ക്ക് അപസ്മാരമെന്ന് അഭിനയിച്ചെന്ന് പൊലീസ്

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് അന്ന് ആരോഗ്യമന്ത്രിയായിരുന്ന വീണ ജോര്‍ജിനെ കരിങ്കൊടി കാണിക്കാനായി എത്തിയ കെഎസ്‌യു പ്രവര്‍ത്തകര്‍ അക്രമിച്ചു എന്നതായിരുന്നു കേസ്. പിന്നാലെ വീണ ജോര്‍ജ് കഴുത്തിന് പരിക്കേറ്റിട്ടുണ്ടെന്ന് പറയുകയും വീണയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി എത്തിക്കുകയും ചെയ്യുകയായിരുന്നു. ഇവിടെ നിന്ന് റഫര്‍ ചെയ്തതു പ്രകാരം പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തി ചികിത്സിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.

News Malayalam 24x7
newsmalayalam.com