ശ്രീലാലിൻ്റെ ഇൻസ്റ്റഗ്രാമിൽ സ്വർണകടത്തിനെ മഹത്വവത്കരിച്ച് പോസ്റ്റ്; കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ പ്രതിക്ക് അർജുൻ ആയങ്കിയുമായി ബന്ധം?

ടിപി കേസിലെ പ്രതി ഷാഫിയുമായും സ്വർണം പൊട്ടിക്കൽ കേസ് പ്രതി അർജുൻ ആയങ്കിയുമായും ശ്രീലാലിന് ബന്ധമെന്ന് സൂചന.
Does the accused in the Karipur gold smuggling case have a connection to Arjun Ayanki?
കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ പ്രതിക്ക് അർജുൻ ആയങ്കിയുമായി ബന്ധം?
Published on: 
Updated on: 

ൊകോഴിക്കോട്: കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ പ്രതി ശ്രീലാൽ കണ്ണൂരിലെ സ്വർണക്കടത്ത് സംഘത്തിലെ പ്രധാനിയെന്ന് സംശയം. ടിപി കേസ് പ്രതി ഷാഫിയുമായും സ്വർണം പൊട്ടിക്കൽ കേസ് പ്രതി അർജുൻ ആയങ്കിയുമായും ശ്രീലാലിന് ബന്ധമെന്ന് സോഷ്യൽമീഡിയ പോസ്റ്റുകളിൽ നിന്ന് സൂചന ലഭിച്ചു.

ശ്രീലാലിൻ്റെ ഇൻസ്റ്റഗ്രാമിൽ സ്വർണകടത്തിനെ മഹത്വവത്കരിച്ചും, ടിപി കേസ് പ്രതികൾക്ക് ഹീറോ പരിവേഷം നൽകിയുമുള്ള പോസ്റ്റുകളാണ് ഉള്ളത്. ദുബായിൽ നിന്ന് സ്വർണം കടത്തിക്കൊണ്ടുവന്ന യുവതിയെ കരിപ്പൂരിൽ വെച്ച് വ്യാജമായി തട്ടിക്കൊണ്ടുപോയി സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ കണ്ണൂർ സ്വദേശിയായ ശ്രീലാൽ ഒട്ടേറെ കവർച്ചാ കേസുകളിൽ മുൻപും പ്രതിയായിട്ടുള്ള വ്യക്തിയാണ്.

Does the accused in the Karipur gold smuggling case have a connection to Arjun Ayanki?
സർജിക്കൽ ബ്ലോക്ക് നിർമാണത്തിലെ അഴിമതി ആരോപണം; വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്ത് ആരോഗ്യമന്ത്രി

വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് സ്വർണം കവർച്ച നടത്തുന്ന ക്വട്ടേഷൻ സംഘങ്ങളിലെ പ്രധാനിയായ അർജുൻ ആയങ്കിയുടെ അടുത്ത കൂട്ടാളിയാണ് ശ്രീലാലെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സ്വർണം കവരാൻ കണ്ണൂരിൽ നിന്നുള്ള സംഘം കരിപ്പൂരിലെത്തിയത് അർജുൻ ആയങ്കിയുടെ നിർദേശപ്രകാരമാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

ദുബായിൽ നിന്നെത്തിയ പ്രിയങ്ക എന്ന യുവതിയെ വിമാനത്താവളത്തിന് പുറത്തുനിന്ന് തട്ടിക്കൊണ്ടുപോയത് സ്വർണം യഥാർത്ഥ ഉടമയ്ക്ക് നൽകാതെ തട്ടിയെടുക്കാൻ പ്രതികൾ ചേർന്നൊരുക്കിയ നാടകമായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഈ തട്ടിക്കൊണ്ടുപോകൽ സംഘത്തിലാണ് ശ്രീലാൽ ഉൾപ്പെട്ടിരുന്നത്.

Does the accused in the Karipur gold smuggling case have a connection to Arjun Ayanki?
കാലിക്കറ്റ് സർവകലാശാല പ്രോ വൈസ് ചാൻസലർ നിയമനം: വിശദീകരണം തേടി ഉന്നത വിദ്യാഭ്യാസ വകുപ്പ്

Related Stories

A breakthrough in the Karipur gold smuggling case
Major twist in the Karipur gold heist case; dramatic scenes unfolded!
വിദ്യാർഥിനിയെ കട്ടിങ് മെഷീന്‍ കൊണ്ട് ആക്രമിച്ച പ്രതിക്ക് വെടിയേറ്റു; പ്രാണരക്ഷാർത്ഥം വെടിയുതിർത്തതെന്ന് പൊലീസ്
ചേരാനല്ലൂര്‍ വാഹനാപകടം: പ്രതിക്ക് ജാമ്യം കിട്ടിയതിനെ അപലപിക്കുന്നു, പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി; ആവര്‍ത്തിച്ച് ആഭ്യന്തര മന്ത്രി