നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് നിക്ഷേപ തട്ടിപ്പ്: ഉടമകളുടെ 44.5 കോടി രൂപയുടെ സ്വത്തുകള്‍ മരവിപ്പിച്ച് ഇഡി

ഇന്നലെ നടന്ന പരിശോധനയില്‍ നിര്‍ണായക രേഖകളും, ഡിജിറ്റല്‍ തെളിവുകളും പിടിച്ചെടുത്തിരുന്നു.
നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് നിക്ഷേപ തട്ടിപ്പ്: ഉടമകളുടെ 44.5 കോടി രൂപയുടെ സ്വത്തുകള്‍ മരവിപ്പിച്ച് ഇഡി
Published on
Updated on

പത്തനംതിട്ട: നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് നിക്ഷേപ തട്ടിപ്പില്‍ ഉടമകളുടെ 44.5 കോടി രൂപയുടെ സ്വത്തുകള്‍ മരവിപ്പിച്ച് ഇഡി. ഇന്നലെ നടന്ന പരിശോധനയില്‍ നിര്‍ണായക രേഖകളും, ഡിജിറ്റല്‍ തെളിവുകളും പിടിച്ചെടുത്തിരുന്നു. ചെന്നൈ, കേരളം എന്നിവിടങ്ങളിലായിരുന്നു പരിശോധന.

സ്വര്‍ണ്ണക്കൊള്ള കേസില്‍ ജയിലിലുള്ള തന്ത്രി കണ്ഠരര് രാജീവര്‍ക്ക്‌നിക്ഷേപമുണ്ടന്ന് സംശയിക്കുന്ന സ്ഥാപനം കൂടിയാണ് നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ്. തിരുവല്ലയില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിച്ചിരുന്ന നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് സ്ഥാപനത്തിലാണ് തന്ത്രി കണ്ഠരര് രാജീവര് പണം നിക്ഷേപിച്ചിരുന്നത്.

നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് നിക്ഷേപ തട്ടിപ്പ്: ഉടമകളുടെ 44.5 കോടി രൂപയുടെ സ്വത്തുകള്‍ മരവിപ്പിച്ച് ഇഡി
അങ്കമാലി-ശബരി റെയില്‍ പാത; തുക അനുവദിച്ച് ഉത്തരവിറക്കി സര്‍ക്കാര്‍

തന്ത്രിക്ക് രണ്ടരക്കോടി രൂപ നിക്ഷേപം ഉണ്ടായിരുന്നതായി നേരത്തെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് പൂട്ടിയിട്ടിരിക്കുന്ന സ്ഥാപനത്തിന്റെ ഉടമ എന്‍ എം രാജു നേരത്തെ തന്നെ അറസ്റ്റിലായിരുന്നു.

നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് നിക്ഷേപ തട്ടിപ്പ്: ഉടമകളുടെ 44.5 കോടി രൂപയുടെ സ്വത്തുകള്‍ മരവിപ്പിച്ച് ഇഡി
കേരളത്തില്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപ്പാക്കില്ല; ഉത്തരവ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍

അതേസമയം സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട റെയ്ഡ് അല്ലെന്നും സാമ്പത്തിക ക്രമക്കേട് ആണ് അന്വേഷിക്കുന്നതെന്നും നേരത്തെ ഇഡി പറഞ്ഞിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com