"പ്രവേശനേത്സവം ഭം​ഗിയായി നടത്തും"; സ്കൂളുകൾ ജൂണ്‍ 2നു തന്നെ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

14,000ത്തോളം സ്കൂളുകളിലാണ് പ്രവേശനേത്സവം നടക്കുക. അതിനായുള്ള കമ്മിറ്റികൾ രൂപികരിച്ചുണ്ടെന്നും മന്ത്രി
വി. ശിവൻകുട്ടി
വി. ശിവൻകുട്ടി
Published on

സംസ്ഥാനത്തെ സ്കൂളുകൾ നാളെ തന്നെ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ന്യൂസ് മലയാളം ലീഡേഴ്സ് മോണിങ്ങിൽ പറഞ്ഞു. ഏറ്റവും ഭം​ഗിയായി പ്രവേശനേത്സവം നടത്തുന്നതിനുള്ള തയ്യാറെപ്പുകൾ പൂർത്തിയായി. 14,000ത്തോളം സ്കൂളുകളിലാണ് പ്രവേശനേത്സവം നടക്കുക. അതിനായുള്ള കമ്മിറ്റികൾ രൂപികരിച്ചുണ്ടെന്നും അതിൻ്റെ മേൽനേട്ടത്തിലാണ് കാര്യങ്ങൾ നടത്തുകയെന്നും വി. ശിവൻകുട്ടി പറഞ്ഞു.

വി. ശിവൻകുട്ടി
അൻവർ മത്സരിക്കുന്നത് എൽഡിഎഫിനെ ബാധിക്കില്ല, കവളപ്പാറയിൽ പോയില്ലെന്നത് അസത്യം: എം. സ്വരാജ്

"മുമ്പ് കാലവർഷം തുടങ്ങിയാൽ ആദ്യം അത് ബാധിക്കുക സ്കൂളുകളെയാണ്. കാറ്റടിക്കുമ്പോൾ ആദ്യം പോകുന്നത് സ്കൂളിന്‍റെ മേൽക്കൂരയായിരുന്നു. എന്നാൽ ഇപ്പോൾ ഒരു സ്കൂളിനും അത്തരത്തിലുള്ള അവസ്ഥയില്ല. 5000 കോടി രൂപ മുടക്കി അടിസ്ഥാന വികസന സൗകര്യങ്ങൾ വർധിപ്പിച്ചതിൻ്റെ ഫലമാണ് അത്. പുതിയ കുട്ടികളെ വരവേൽക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പൂർത്തിയായി" വി. ശിവൻകുട്ടി പറഞ്ഞു.

വി. ശിവൻകുട്ടി
നിലമ്പൂരിൽ പി.വി. അൻവർ മത്സരിക്കും; അനുമതി നല്‍കി തൃണമൂല്‍ കോണ്‍ഗ്രസ്

അതേസമയം ക്യാംപുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾ തുറക്കാൻ വൈകുമെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഇവിടങ്ങളിൽ മറ്റൊരു ദിവസമാകും പ്രവേശനേത്സവം നടക്കുക. മഴയിൽ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com