കോൺഗ്രസ് നേതാവിൻ്റെ വീട്ടിൽ വച്ച് ജീവനൊടുക്കാൻ ശ്രമിച്ച വയോധികന് ദാരുണാന്ത്യം

തിരുവള്ളൂർ സ്വദേശി ചിരികണ്ടോത്ത് ഇബ്രാഹിം (71)ആണ് മരിച്ചത്.
കോൺഗ്രസ് നേതാവിൻ്റെ വീട്ടിൽ വച്ച് ജീവനൊടുക്കാൻ ശ്രമിച്ച വയോധികന് ദാരുണാന്ത്യം
Published on
Updated on

കോഴിക്കോട്: കോൺഗ്രസ് നേതാവിൻ്റെ വീട്ടിൽ വച്ച് ജീവനൊടുക്കാൻ ശ്രമിച്ച വയോധികന് ദാരുണാന്ത്യം. തിരുവള്ളൂർ സ്വദേശി ചിരികണ്ടോത്ത് ഇബ്രാഹിം (71)ആണ് മരിച്ചത്.

കോൺഗ്രസ് നേതാവിൻ്റെ വീട്ടിൽ വച്ച് ജീവനൊടുക്കാൻ ശ്രമിച്ച വയോധികന് ദാരുണാന്ത്യം
കർണാടകയിൽ കൂട്ടക്കൊല; ആറുപേരെ വെടിവച്ച് കൊലപ്പെടുത്തി

പെട്രോൾ ഒഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച ഇബ്രാഹിമിന് അറുപത് ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സ്ഥിരീകരിച്ചത്.

കോൺഗ്രസ് നേതാവിൻ്റെ വീട്ടിൽ വച്ച് ജീവനൊടുക്കാൻ ശ്രമിച്ച വയോധികന് ദാരുണാന്ത്യം
മുൻ മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ ടി.യു. കുരുവിള അന്തരിച്ചു

കോഴിക്കോട് ഡിസിസി സെക്രട്ടറിയായ സുധീർ കുമാറിൻ്റെ വീട്ടിൽ വച്ച് ഇന്ന് രാവിലെ 10.30ഓടു കൂടിയായിരുന്നു സംഭവം. മരണകാരണം വ്യക്തമല്ല. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നോ എന്നും, അല്ലെങ്കിൽ രാഷ്ട്രീയപരമായ എന്തെങ്കിലും കാരണം കൊണ്ടാണോ ഇത്തരമൊരു സംഭവം ഉണ്ടായതെന്നും പൊലീസ് അന്വേഷിച്ച് വരികയാണ്.

News Malayalam 24x7
newsmalayalam.com