കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിട്ട് നാലിന്

മെയ് അഞ്ചിന് മുമ്പ് വോട്ടെണ്ണൽ പൂർത്തിയാക്കുന്ന തരത്തിൽ ഷെഡ്യൂൾ തയാറാക്കും
തെരഞ്ഞെടുപ്പ് കമ്മീഷൻ
തെരഞ്ഞെടുപ്പ് കമ്മീഷൻ
Published on
Updated on

തിരുവനന്തപുരം: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഇന്ന് വൈകിട്ട് നടക്കും. നാലുമണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ പത്രസമ്മേളനം വിളിച്ചിരിക്കുകയാണ്. കേരളത്തിന് പുറമെ അസം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

ഏതൊക്കെ സംസ്ഥാനങ്ങളിലാണ് ഒറ്റ ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുക എന്ന് ഇന്ന് അറിയാം. തമിഴ്നാട്ടിലും കേരളത്തിലും ഒറ്റ ഘട്ട തെരഞ്ഞടുപ്പായിരിക്കുമെന്നാണ് സൂചന. കേരളത്തിൽ വിഷു അടക്കം ഉത്സവങ്ങൾ കൂടി കണക്കിലെടുത്തായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷൻ
എൽഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്; തെരഞ്ഞെടുപ്പിന് പൂർണസജ്ജമെന്ന് ടി.പി. രാമകൃഷ്ണൻ

മെയ് അഞ്ചിന് മുൻപ് വോട്ടെണ്ണൽ പൂർത്തിയാക്കുന്ന തരത്തിലാകും തെരഞ്ഞെടുപ്പ് കമ്മീഷൻ ഷെഡ്യൂൾ തയാറാക്കുക. എസ്ഐആആറിൻ്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ തെരഞ്ഞടുപ്പ് നിർണായകമാകും.

തെരഞ്ഞെടുപ്പ് കമ്മീഷൻ
അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം നഷ്ടമായി; കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച
News Malayalam 24x7
newsmalayalam.com