സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം ഉയർന്നു തന്നെ; നിയന്ത്രണത്തിന് കെഎസ്ഇബിയുടെ നിർദേശം

കേരള വാട്ടർ അതോറിറ്റിയുടെ പമ്പിങ് പ്രവർത്തനങ്ങൾ പകൽ സമയത്തേക്ക് മാറ്റണമെന്ന് വൈദ്യുതി വകുപ്പ്.
Electricity consumption in the state remains high
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം ഉയർന്നു തന്നെ
Published on
Updated on

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കൂടി. ഇതോടെ വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് നിർദേശം നൽകി കെഎസ്ഇബി. കേരള വാട്ടർ അതോറിറ്റിയുടെ പമ്പിങ് പ്രവർത്തനങ്ങൾ പകൽ സമയത്തേക്ക് മാറ്റണമെന്ന് നിർദേശം നൽകി.

ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന വ്യവസായങ്ങൾ, കൂടുതൽ ഊർജം ആവശ്യമായ പ്രക്രിയകൾ ഓഫ്-പീക്ക് സമയത്തേക്ക് ക്രമീകരിക്കണം. ഹെവി ഉപകരണങ്ങളുടെ ഉപയോഗം പീക്ക് സമയത്ത് നിന്നും ഒഴിവാക്കുകമെന്നും ഉത്തരവുണ്ട്.

Electricity consumption in the state remains high
മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്ര; സ്പോൺസർ ചിപ്സൺ തന്നെ, നിർണായക രേഖ ന്യൂസ് മലയാളത്തിന്

ഇവി വാഹനങ്ങളുടെ ചാർജിങ് പകൽ സമയത്തേക്ക് മാറ്റണം. എസിയുടെ താപനില 25°C അല്ലെങ്കിൽ അതിനു മുകളിൽ ക്രമീകരിക്കണം. ആവശ്യമില്ലാത്ത അലങ്കാര ദീപങ്ങളും ഉയർന്ന പവർ ഉള്ള ലൈറ്റുകളും ഒഴിവാക്കുകമെന്നും നിർദേശമുണ്ട്.

സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം 95.39 മില്യൺ യൂണിറ്റാണ്. പീക്ക് സമയത്തെ ആവശ്യകത 5400 മെഗാവാട്ടാണ്. വൈകിട്ട് ഏഴ് മണി മുതൽ രാത്രി 12.00 മണി വരെയാണ് ഏറ്റവും കൂടുതൽ വൈദ്യുതി ആവശ്യകത അനുഭവപ്പെടുന്നതെന്നും അതിനാൽ പൊതുജനങ്ങൾ സഹകരിക്കണമെന്നും കെഎസ്ഇബി അഭ്യർഥിച്ചു. രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം നാല് മണി വരെയുള്ള സമയങ്ങളിൽ കൂടുതൽ വൈദ്യുതി ഉപയോഗം മാറ്റണമെന്ന് കെഎസ്ഇബി അറിയിച്ചു.

Electricity consumption in the state remains high
"കർത്തയുടെ ഡയറിയിൽ പേരുള്ള നാല് മന്ത്രിമാരും രാജിവയ്ക്കണം"; കേസ് സിബിഐക്ക് കൈമാറണമെന്ന് ഷോൺ ജോർജ്
News Malayalam 24x7
newsmalayalam.com