കേരള സർവകലാശാല ചോദ്യപേപ്പറിലെ പിഴവ്; വീഴ്ച സംഭവിച്ചത് വകുപ്പ് മേധാവിക്കെന്ന് സൂചന

വി.സി ഡോ. മോഹനൻ കുന്നുമ്മലിന് ഇന്ന് റിപ്പോര്‍ട്ട് സമർപ്പിക്കും.
Error in Kerala University question paper
കേരള സർവകലാശാല ചോദ്യപേപ്പറിലെ പിഴവ്
Published on
Updated on

തിരുവനന്തപുരം: കേരള സർവകലാശാല ചോദ്യപേപ്പർ പിഴവിൽ വീഴ്ച സംഭവിച്ചത് വകുപ്പ് മേധാവിക്കെന്ന് പ്രാഥമിക നിഗമനം. ചോദ്യപേപ്പർ തയ്യാറാക്കിയത് കാര്യവട്ടം ക്യാമ്പസിലെ ഹിസ്റ്ററി വിഭാഗം ഡീൻ ആണ്. വിഷയത്തിൽ വി.സി ഡോ. മോഹനൻ കുന്നുമ്മലിന് ഇന്ന് റിപ്പോര്‍ട്ട് സമർപ്പിക്കും.

റിപ്പോർട്ടിൽ തുടർ നടപടി ഉണ്ടാകുമെന്ന് വൈസ് ചാൻസലർ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന നാലാം സെമസ്റ്റർ എംഎ ഹിസ്റ്ററി ചോദ്യപേപ്പറിലാണ് ഗുരുതര പിഴവ് കണ്ടെത്തിയത്. എംഎ ഹിസ്റ്ററി ഓഫ് ഫ്രീഡം മൂവ്‌മെൻ്റ് ഇന്‍ ഇന്ത്യ എന്ന വിഷയത്തിലെ രണ്ട് ചോദ്യപേപ്പറിലാണ് പിഴവ് കണ്ടെത്തിയത്. കാര്യവട്ടം ക്യാമ്പസില്‍ കഴിഞ്ഞദിവസമാണ് പരീക്ഷ നടന്നത്.

Error in Kerala University question paper
കെ.വി. തോമസിനായി മുൻ സർക്കാർ ചെലവഴിച്ചത് ഒരു കോടിയിലേറെ രൂപ; വിവരാവകാശ രേഖ ന്യൂസ് മലയാളത്തിന്

മൂന്ന് ചോദ്യങ്ങള്‍ മാറ്റമില്ലാതെ രണ്ട് വിഭാഗങ്ങളിലായി വീണ്ടും ചോദിച്ചു എന്നാണ് കണ്ടെത്തല്‍. നാല് ചോദ്യങ്ങള്‍ തമ്മില്‍ നേരിയ വ്യത്യാസം മാത്രമാണ് ഉള്ളതെന്നും കണ്ടെത്തിയിട്ടുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇൻ്റലിജന്‍സ് ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചാണ് ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതെന്നാണ് ഉയരുന്ന ആരോപണം. കേരള സര്‍വകലാശാലയിലെ ചോദ്യപേപ്പറുകളില്‍ തുടര്‍ച്ചയായി പിഴവുകള്‍ കണ്ടെത്തുന്നത് വിദ്യാര്‍ത്ഥികൾക്ക് തലവേദനയാവുകയാണ്.

Error in Kerala University question paper
ശബരിമല സ്വർണകൊള്ള കേസ്: പ്രശാന്തും അജികുമാറും ഗൂഢാലോചനകളിൽ പങ്കാളികളായി
News Malayalam 24x7
newsmalayalam.com