19 കാരന് നിയമവിരുദ്ധമായി മദ്യം നൽകി; നെടുമ്പാശേരി വാഹനാപകടത്തിൽ ബാറുകൾക്കെതിരെ കേസെടുക്കണമെന്ന് മന്ത്രി

നിയമപ്രകാരം 23 വയസ്സാണ് കേരളത്തിൽ മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം. എക്സൈസ് കമ്മീഷണർക്കും എറണാകുളം ജോയിന്റ് എക്സൈസ് കമ്മീഷണർക്കുമാണ് മന്ത്രി നിർദേശം നൽകിയത്.
19 കാരന് നിയമവിരുദ്ധമായി മദ്യം നൽകി; നെടുമ്പാശേരി വാഹനാപകടത്തിൽ  ബാറുകൾക്കെതിരെ കേസെടുക്കണമെന്ന് മന്ത്രി
Published on: 
Updated on: 

കൊച്ചി: ഏറെ ചർച്ചയായ നെടുമ്പാശേരി വാഹനാപകടത്തിൽ ബാറുകൾക്കെതിരെ കേസെടുക്കണമെന്ന് എക്സൈസ് മന്ത്രി എം. ലിജു. പ്രതി സുഹൈൽ ബാറുകളിൽ നിന്നും മദ്യപിച്ചിരുന്നെന്ന് കണ്ടെത്തിയതോടെയാണ് നിർദേശം. പത്തൊൻപത് വയസ്സുള്ള പ്രതിക്ക് നിയമവിരുദ്ധമായി മദ്യം നൽകിയ ബാറുകൾ കണ്ടെത്തി കേസെടുക്കണം. നിയമപ്രകാരം 23 വയസ്സാണ് കേരളത്തിൽ മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം. എക്സൈസ് കമ്മീഷണർക്കും എറണാകുളം ജോയിന്റ് എക്സൈസ് കമ്മീഷണർക്കുമാണ് മന്ത്രി നിർദേശം നൽകിയത്.

19 കാരന് നിയമവിരുദ്ധമായി മദ്യം നൽകി; നെടുമ്പാശേരി വാഹനാപകടത്തിൽ  ബാറുകൾക്കെതിരെ കേസെടുക്കണമെന്ന് മന്ത്രി
"വീട്ടിൽ പണമുണ്ട് എല്ലാം വീട്ടുകാർ നോക്കിക്കൊള്ളും"; നെടുമ്പാശേരിയിൽ വാഹന അപകടം ഉണ്ടാക്കിയ യുവാവിൻ്റെ വെല്ലുവിളി

മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശേരി വാഹനാപകടത്തിലെ പ്രതി സുഹൈൽ അപകടസമയത്ത് മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്ന് കണ്ടെത്തിയിരുന്നു. സുഹൈൽ കാറിൽ സഞ്ചരിച്ചിരുന്നത് 120 കിലോമീറ്റർ വേഗതയിലാണെന്ന് സമ്മതിച്ചിരുന്നു. കാർ സ്കൂട്ടറിൽ ഇടിച്ചത് മാത്രമേ തനിക്ക് ഓർമ്മയുള്ളൂവെന്നും സുഹൈൽ പൊലീസിനോട് പറഞ്ഞിരുന്നു. ബ്രേക്ക് ചവിട്ടിയിട്ട് കാർ നിന്നില്ലെന്നും, സ്കൂട്ടറുമായി കുറച്ച് ദൂരം കാർ മുന്നോട്ട് പോയെന്നും പ്രതി സമ്മതിച്ചു. സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയായിരുന്നു പ്രതിയുടെ ഏറ്റുപറച്ചിൽ.

19 കാരന് നിയമവിരുദ്ധമായി മദ്യം നൽകി; നെടുമ്പാശേരി വാഹനാപകടത്തിൽ  ബാറുകൾക്കെതിരെ കേസെടുക്കണമെന്ന് മന്ത്രി
കനത്ത മഴ, ഉരുൾപൊട്ടൽ സാധ്യത... ഇടുക്കിയിൽ ജാഗ്രതാ നിർദേശം

നെടുമ്പാശേരിയിൽ വിമാനത്താവളത്തിനടുത്ത് അത്താണിയിലാണ് ഇന്ന് പുലർച്ചെ മൂന്ന് പേരുടെ ജീവൻ പൊലിഞ്ഞത്. മിനി കൂപ്പർ കാർ സ്കൂട്ടറിലിടിച്ചാണ് അപകടം ഉണ്ടായത്. മരിച്ച മൂവരും സ്കൂട്ടർ യാത്രികരാണ്. സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന ഇജാസ്, ദേവിക, ഗോപിക എന്നിവരാണ് മരണമടഞ്ഞത്.

ഇജാസ് കർണാടക സ്വദേശിയാണ്. ഗോപിക പാലക്കാട് സ്വദേശിയും ദേവിക വയനാട് സ്വദേശിയുമാണ്. മരണമടഞ്ഞ മൂന്നുപേരും തൃക്കാക്കര സുക്കോയ എന്ന ക്രാഫ്റ്റ് ഷോപ്പിലെ ജീവനക്കാരാണ്. എയർപോർട്ട് ഭാഗത്തുള്ള കടയിൽ നിന്ന് ചായ കുടിച്ചതിനു ശേഷം എയർപോർട്ട് ഭാഗത്ത് നിന്നും അത്താണി ഭാഗത്തേയ്ക്ക് പോകുമ്പോഴാണ് അപകടം ഉണ്ടായത്.

19 കാരന് നിയമവിരുദ്ധമായി മദ്യം നൽകി; നെടുമ്പാശേരി വാഹനാപകടത്തിൽ  ബാറുകൾക്കെതിരെ കേസെടുക്കണമെന്ന് മന്ത്രി
"കാർ സഞ്ചരിച്ചിരുന്നത് 120 കിലോമീറ്റർ വേഗതയിൽ, സ്കൂട്ടറിൽ ഇടിച്ചത് മാത്രമേ ഓർമയുള്ളൂ"; നെടുമ്പാശേരിയിൽ അപകടം ഉണ്ടാക്കിയ സുഹൈലിൻ്റെ വെളിപ്പെടുത്തൽ

അതേസമയം സുഹൈൽ സജീവിനെ അങ്കമാലിയിലെ സർക്കാർ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ മർദനമേറ്റു. മരണപ്പെട്ടവരുടെ ബന്ധുകളാണ് പ്രതി സുഹൈൽ സജീവിനെ മർദിച്ചത്. തുടർന്ന് പൊലീസ് വലയം തീർത്ത് പുറത്തെത്തിച്ചു. ഇഹ ഡിസൈൻസ് വസ്ത്രവ്യാപാര സ്ഥാപനത്തിൻ്റെ ഉടമയുടെ മകനാണ് സുഹൈൽ സജീവ്. രാജഗിരി കോളേജിലെ ബികോം വിദ്യാർഥിയാണ് .

Related Stories

The revelation made by Suhail, who caused the accident at Nedumbassery
CCTV footage of the Nedumbassery accident obtained by News Malayalam
A case of culpable homicide has been registered against Suhail, who caused an accident in Nedumbassery
"സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശം"വിവാദ പരാമർശവുമായി കാന്തപുരം
News Malayalam 24x7
newsmalayalam.com