KERALA
തലശേരിയില്‍ കണ്ടിക്കല്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ വന്‍ തീപിടിത്തം
കൂട്ടിയിട്ട പ്ലാസ്റ്റിക്കിനാണ് തീപിപിടിച്ചത് എന്നാണ് വിവരം.
കണ്ണൂര്‍: തലശേരിയില്‍ കണ്ടിക്കല്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ വന്‍ തീപിടിത്തം. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം.
പ്ലാസ്റ്റിക് റീ സൈക്ലിങ്ങ് യൂണിറ്റ്, ആക്രിക്കടയുമടക്കം പ്രവര്‍ത്തിക്കുന്ന സ്ഥലത്താണ് തീപിടിത്തമുണ്ടായത്. കൂട്ടിയിട്ട പ്ലാസ്റ്റിക്കിനാണ് തീപിപിടിച്ചത് എന്നാണ് വിവരം.
മൂന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണ്. തലശ്ശേരി, പാനൂര്‍, കൂത്തുപറമ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള യൂണിറ്റുകളാണ് തീ അണയ്ക്കാന്‍ എത്തിയത്.

