കതൃക്കടവ് അൽ റീം മന്തി ഹോട്ടലിൽ ഭക്ഷ്യ വിഷബാധ; പത്ത് പേർ ആശുപത്രിയിൽ

ഭക്ഷ്യവിഷ ബാധയേറ്റവർ ഇന്ദിരഗാന്ധി ആശുപത്രിയിൽ ചികിത്സയിൽ .
Food poisoning at Al Reem Manti Hotel, Kochi
കതൃക്കടവ് അൽ റീം മന്തി ഹോട്ടലിൽ ഭക്ഷ്യ വിഷബാധ
Published on
Updated on

കൊച്ചി: കതൃക്കടവ് അൽ റീം മന്തി ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച 50 ഓളം പേർക്ക് ഭക്ഷ്യ വിഷബാധ. കഴിഞ്ഞ ബുധനാഴ്ച മുതൽ ഇവിടെനിന്ന് ഭക്ഷണം കഴിച്ചവർക്കാണ് വയറുവേദനയും അസ്വസ്ഥതകളും അനുഭവപ്പെട്ടത്. അവശത അനുഭവപ്പെട്ട പത്തോളം പേരെ കടവന്ത്രയിലെ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അടുത്തടുത്ത ദിവസങ്ങളിലും ഇവിടെ നിന്ന് മന്തി കഴിച്ചവർക്കും ഭക്ഷ്യ വിഷബാധയേറ്റിരുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പിന് ഇന്നലെ പരാതി ലഭിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയും ഹോട്ടലിൻ്റെ പ്രവർത്തനം അടിയന്തരമായി നിർത്തിവെപ്പിക്കുകയും ചെയ്തു.

Food poisoning at Al Reem Manti Hotel, Kochi
'ചിക്കൻ ചില്ലിക്കൊപ്പം നൽകിയ നാരങ്ങാ നീരിൽ കുറവ്'; വടക്കാഞ്ചേരിയിലെ ഹോട്ടലിൽ സംഘർഷം

തുടർ നടപടികളുടെ ഭാഗമായി ഇന്ന് രാവിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടലിൻ്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ഇവിടെ നിന്ന് ശേഖരിച്ച സാമ്പിളുകൾ ശാസ്ത്രീയ പരിശോധനകൾക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്.

Food poisoning at Al Reem Manti Hotel, Kochi
പി.കെ. ശശിക്ക് തിരിച്ചടി; തെറ്റുകൾ ഏറ്റു പറഞ്ഞ് ഡിഎംഎഫിൽ നിന്ന് നേതാക്കൾ സിപിഐഎമ്മിലേക്ക് മടങ്ങി
News Malayalam 24x7
newsmalayalam.com