കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയ കേസ്; അന്വേഷണം കൂടുതൽ വനം വകുപ്പ് ഉദ്യോഗസ്ഥരിലേക്ക്

ഹോട്ടൽ ജീവനക്കാരെ ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയെന്നാണ് കേസ്
The investigation will be forwarded to more forest department officials
അന്വേഷണം കൂടുതൽ വനം വകുപ്പ് ഉദ്യോഗസ്ഥരിലേക്ക്
Published on: 
Updated on: 

കൊച്ചി: വനംവകുപ്പിൻ്റെ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ അന്വേഷണം കൂടുതൽ വനംവകുപ്പ് ഉദ്യോഗസ്ഥരിലേക്ക്. കൈകൂലി കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടതായാണ് വിജിലൻസിൻ്റെ നിഗമനം. ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ചർ ശ്രീജിത്ത്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജിമ്മി സ്കറിയ എന്നിവരാണ് വിജിലൻസിൻ്റെ പിടിയിലായത്.

ഇരുവരും മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ്. ഉടുമ്പിനെ കൊന്ന കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് കാക്കനാട്ടെ ഹോട്ടൽ ജീവനക്കാരിൽ നിന്ന് പണം തട്ടിയത്.

The investigation will be forwarded to more forest department officials
പെരുമ്പാവൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

മുൻപും പ്രതികൾ നിരവധി പേരേ ഭീഷണിപ്പെടുത്തി പണം തട്ടിയതായി വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തിലും പൊലീസ് അന്വേഷണം നടത്തും.

The investigation will be forwarded to more forest department officials
അവയവക്കടത്ത് കേസ്; ഒരാൾ കൂടി പൊലീസ് പിടിയിൽ
News Malayalam 24x7
newsmalayalam.com