"എൻഎസ്എസ്-എസ്എൻഡിപി ഐക്യം വി.ഡി. സതീശന് എതിരെയല്ല"; വിശദീകരണവുമായി ജി. സുകുമാരൻ നായർ

ഇതിന്റെ പേരിൽ അനാവശ്യ രാഷ്ട്രീയ പരിഗണന ചിലർക്ക് നൽകിയതും ശരിയല്ലെന്നും എൻഎസ്എസിൻ്റെ വിശദീകരണത്തിൽ പറയുന്നു
ജി. സുകുമാരൻ നായർ
ജി. സുകുമാരൻ നായർSource: FB
Published on
Updated on

ആലപ്പുഴ: എൻഎസ്എസ്-എസ്എൻഡിപി ഐക്യം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് എതിരല്ലെന്ന വിശദീകരണവുമായി നായർ സർവീസ് സൊസൈറ്റി. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ പ്രസ്താവനയിലാണ് എൻഎസ്എസിന്റെ വിശദീകരണം. വിശാല ഐക്യം വി.ഡി. സതീശന് എതിരെന്ന തരത്തിൽ ചില മാധ്യമങ്ങൾ വ്യാഖ്യാനം ചെയ്തത് ശരിയല്ല. ഇതിന്റെ പേരിൽ അനാവശ്യ രാഷ്ട്രീയ പരിഗണന ചിലർക്ക് നൽകിയതും ശരിയല്ലെന്നും എൻഎസ്എസിൻ്റെ വിശദീകരണത്തിൽ പറയുന്നു.

എൻഎസ്എസ്സുമായി ഐക്യത്തോടെ പോകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നുള്ള എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായത്തെ ശരിവച്ചുകൊണ്ട്, എൻഎസ്എസ് നേതൃത്വവുമായി ആലോചിച്ച് സംഘടനയുടെ അടിസ്ഥാനമൂല്യങ്ങൾക്ക് കോട്ടം വരാത്തവിധം ഐക്യം ആകാമെന്നുള്ള അഭിപ്രായമാണ് താൻ പ്രകടിപ്പിച്ചതെന്ന് ജി. സുകുമാരൻ നായർ പറഞ്ഞു. ഇക്കാര്യത്തിൽ 21-ാം തീയതി എസ്എൻഡിപി നേതൃയോഗം ചേർന്ന് തീരുമാനം എടുക്കുമെന്ന് വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

ജി. സുകുമാരൻ നായർ
സജി ചെറിയാൻ്റെ പ്രസ്താവന അപകടകരം, കേരളത്തിൻ്റെ മൂല്യങ്ങൾ കുഴിച്ചു മൂടുന്നു; കുടപിടിക്കുന്നത് മുഖ്യമന്ത്രി: വി.ഡി. സതീശൻ

"ഇതിനോടനുബന്ധിച്ച് മാധ്യമങ്ങൾ ആദ്യം ബന്ധപ്പെട്ടപ്പോൾ 89 വയസ് പ്രായമുള്ള, ദീർഘകാലമായി പ്രബല ഹൈന്ദവസംഘടനയുടെ ജനറൽ സെക്രട്ടറിയായിരിക്കുന്ന വെള്ളാപ്പള്ളി നടേശനെ വളരെ മോശമായ രീതിയിൽ ചിത്രീകരി ക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നത് ഏത് രാഷ്ട്രീയനേതാവാണെങ്കിലും അവർക്കത് ഭൂഷണമല്ലെന്ന് ഞാൻ പറയുകയുണ്ടായി. ഈ പ്രസ്താവനയെ എൻഎസ്എസ്-എസ്എൻഡിപി VS വി.ഡി. സതീശൻ എന്ന രീതിയിലേക്ക് മാറ്റിയതായി മനസിലാക്കുന്നു," ജി. സുകുമാരൻ നായരുടെ വിശദീകരണത്തിൽ പറയുന്നു.

ജി. സുകുമാരൻ നായർ
കുഞ്ഞിനെ കടല്‍ഭിത്തിയില്‍ എറിഞ്ഞു കൊന്ന കേസ്: അമ്മ ശരണ്യ കുറ്റക്കാരി; രണ്ടാം പ്രതിയെ വെറുതെവിട്ടു

എൻഎസ്എസ്-എസ്എൻഡിപി ഐക്യം മാത്രമാണ് ലക്ഷ്യമെന്ന് എൻഎസ്എസ് പറയുന്നു. എൻഎസ്എസ്-എസ്എൻഡിപിഐ ഐക്യം യാഥാർഥ്യമാക്കാൻ ഇരു സംഘടനകൾ മാത്രം വിചാരിച്ചാൽ മതി. അതിന് ആരുടെയും ഉപദേശമോ സഹായമോ ആവശ്യമില്ലെന്നും ജി. സുകുമാരൻ നായർ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com