പരീക്ഷാ ക്രമക്കേടിൽ പിഎസ്‌സിയെ കുടഞ്ഞ് ഹൈക്കോടതി; ചോദ്യം ചെയ്യലിനോട് ഉദ്യോഗസ്ഥർ സഹകരിക്കണം, ഇല്ലെങ്കിൽ കടുത്ത നടപടി

ന്യൂസ് മലയാളം പുറത്തുവിട്ട ആസൂത്രണ ബോർഡിലേക്കുള്ള പരീക്ഷാ ക്രമക്കേടിൽ പിഎസ്‌സിയെ കടുത്തഭാഷയിൽ വിമർശിച്ച് ഹൈക്കോടതി.
High Court criticizes PSC over exam irregularities
പരീക്ഷാ ക്രമക്കേടിൽ പിഎസ്‌സിയെ കുടഞ്ഞ് ഹൈക്കോടതി
Published on: 
Updated on: 

കൊച്ചി: ന്യൂസ് മലയാളം പുറത്തുവിട്ട ആസൂത്രണ ബോർഡിലേക്കുള്ള പരീക്ഷാ ക്രമക്കേടിൽ പിഎസ്‌സിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. പിഎസ്‌സി നടത്തിയത് പ്രത്യക്ഷത്തില്‍ അഴിമതിയാണെന്നും പൂർണമായും മൂല്യനിർണയം നടത്താത്തത് ഗുരുതര വീഴ്ചയാണെന്നും കോടതി വിമർശിച്ചു.

പിഎസ്‌സി ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയിട്ടും ചോദ്യംചെയ്യലിന് ഹാജരാകാത്ത സാഹചര്യം സർക്കാർ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. പിഎസ്‌സി അന്വേഷണവുമായി സഹകരിക്കുകയല്ലേ വേണ്ടതെന്ന് കോടതി ചോദിച്ചു. ചോദ്യം ചെയ്യലുമായി ഉദ്യോഗസ്ഥർ സഹകരിക്കണമെന്നും ഹാജരായില്ലെങ്കിൽ അടുത്ത നിയമപരമായ നടപടി സ്വീകരിക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി.

High Court criticizes PSC over exam irregularities
നീതി സ്റ്റോറുകളിൽ കുടിശ്ശിക; എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള അവശ്യ മരുന്നുകളുടെ വിതരണം നിലച്ചിട്ട് മൂന്ന് മാസം

58 ചോദ്യങ്ങൾ മൂല്യനിർണയം നടത്താത്തത് ഗുരുതരമാണ്‌. ഇത് അഴിമതിയല്ലേയെന്നും കോടതി ചോദിച്ചു. മൂല്യനിർണയത്തിലെ വീഴ്ച ക്ലറിക്കൽ പിഴവാണെന്നായിരുന്നു പിഎസ്‌സിയുടെ വാദം. എന്നാൽ ഇത് ആസൂത്രിതമായ കുറ്റകൃത്യമാണെന്ന് സർക്കാർ അ‌ഭിഭാഷകൻ ഉന്നയിച്ചു. പരീക്ഷയിലെ ചോദ്യങ്ങൾ മൂല്യനിർണയം നടത്താതിരുന്നത് പിഴവാണെന്ന് പറയാനാവില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അന്വേഷണം തടയണമെന്ന പിഎസ്‌സിയുടെ ഹർജി പരിഗണിക്കവേയായിരുന്നു വിമർശനം.

അന്വേഷണം തടയണമെന്ന വാദം ശരിയല്ല. പിഎസ്‌സിയ്ക്ക് എതിരെ ഒന്നും അന്വേഷിക്കരുതെന്നാണോ നിലപാടെന്ന് കോടതി ചോദിച്ചു. അന്വേഷണം തടയണമെന്ന പിഎസ്‌സിയുടെ ഹർജി നിലനിൽക്കില്ല. ഹർജി അടുത്ത വ്യാഴാഴ്ചത്തേക്ക് മാറ്റി.

High Court criticizes PSC over exam irregularities
യുവതിയെ കൂട്ട ബലാത്സംഗം ചെയ്തത് മയക്കുമരുന്നും മദ്യവും നൽകി; രണ്ടുദിവസം തടങ്കലിൽ വച്ച് അതിക്രൂരമായി പീഡിപ്പിച്ചു
News Malayalam 24x7
newsmalayalam.com