പെരുമഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കണ്ണൂർ, വയനാട്, കോഴിക്കോട്, ഇടുക്കി, എറണാകുളം ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്
Holiday for educational institutions in Ernakulam and Wayanad districts tomorrow
എറണാകുളം, വയനാട്, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Published on
Updated on

കൊച്ചി: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്. നാളെയും മറ്റന്നാളും അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. കണ്ണൂർ, വയനാട്, കോഴിക്കോട്, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.

ജലനിരപ്പ് ക്രമീകരിക്കാൻ ഇടുക്കി പാംബ്ല ഡാം ഇന്ന് രാത്രി പത്തു മണിക്ക് തുറക്കും. പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അതേസമയം കനത്ത മഴ മുന്നറിയിപ്പുള്ളതിനാൽ എറണാകുളം, വയനാട്, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.

Holiday for educational institutions in Ernakulam and Wayanad districts tomorrow
'സ്ഥാനമാനങ്ങളും ജീവിക്കാൻ പണവും വേണം'; അഖിൽ മാരാരുടെ വിലപേശൽ ശബ്ദ സന്ദേശം പുറത്ത് വിട്ട് ട്വിൻ്റി-ട്വൻ്റി

എറണാകുളം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാകളക്ടർ അറിയിച്ചു. അങ്കണവാടികൾക്കും ട്യൂഷൻ സെൻ്ററുകൾക്കും അവധി ബാധകം. കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു.

വയനാട് ജില്ലയിലെ അങ്കണവാടികൾ, മതപഠന ക്ലാസുകൾ, ട്യൂഷൻ സെൻ്ററുകൾ, സ്‌പെഷ്യൽ ക്ലാസുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. റസിഡൻഷ്യൽ സ്‌കൂൾ, റസിഡൻഷ്യൽ കോളേജുകൾ എന്നിവയ്ക്ക് അവധി ബാധകമല്ലെന്ന് വയനാട് ജില്ലാകളക്ടർ അറിയിച്ചു. എറണാകുളം, വയനാട് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Holiday for educational institutions in Ernakulam and Wayanad districts tomorrow
IMPACT | മുസിരിസ് പൈതൃക പദ്ധതി നേരിട്ടത് കടുത്ത അവഗണന; ഗൗരവമായി പരിഗണിക്കുമെന്ന് മന്ത്രി പി.സി വിഷ്ണുനാഥ്
News Malayalam 24x7
newsmalayalam.com