ഭരണമാറ്റം; കിഫ്‌ബി സിഇഒ കെ.എം. എബ്രഹാം രാജിവച്ചു

അഡീഷണൽ സിഇഒ മിനി ആൻ്റണിക്കാണ് കിഫ്‌ബിയുടെ ചുമതല.
K. M. Abraham
Published on
Updated on

തിരുവനന്തപുരം: കിഫ്‌ബി സിഇഒ കെ.എം. എബ്രഹാം രാജിവച്ചു. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. ഭരണമാറ്റത്തിന് പിന്നാലെയാണ് സിഇഒ സ്ഥാനത്ത് നിന്ന് എബ്രഹാം പടിയിറങ്ങുന്നത്. അഡീഷണൽ സിഇഒ മിനി ആൻ്റണിക്കാണ് കിഫ്‌ബിയുടെ ചുമതല.

K. M. Abraham
"പുതുമുഖങ്ങൾക്ക് കിട്ടിയ ഭൂരിപക്ഷം പോലും സതീശനില്ല"; കരുക്കൾ നീക്കാൻ ചെന്നിത്തല പക്ഷം

തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം പരാജയപ്പെട്ടതിന് പിന്നാലെ പിണറായി വിജയൻ ഗവർണർക്ക് രാജി കത്ത് കൈമാറിയിരുന്നു. ഇതിനുപിന്നാലെ അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ് ഉൾപ്പെടെയുള്ള സർക്കാർ അഭിഭാഷകരും രാജി സമർപ്പിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി ഡോ. എസ്. ജയതിലകിനാണ് അഡ്വക്കേറ്റ് ജനറൽ രാജിക്കത്ത് നൽകിയത്.

K. M. Abraham
അഞ്ച് എംഎൽഎമാരുമായാണ് ബംഗാളിൽ തുടങ്ങിയത്, ഇപ്പോൾ 195 ആയി; കേരളവും അങ്ങനെയാകും: രാജീവ് ചന്ദ്രശേഖർ

അഡ്വക്കറ്റ് ജനറലിനെ കൂടാതെ, അഡീഷണൽ അഡ്വ. ജനറൽമാരായ അശോക് എം. ചെറിയാൻ, കെ.പി. ജയചന്ദ്രൻ എന്നിവരും രാജിക്കത്ത് കൈമാറിയിട്ടുണ്ട്. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി.എ. ഷാജി, സ്റ്റേറ്റ് അറ്റോണി എൻ. മനോജ് കുമാർ, എന്നിവരും രാജിക്കത്ത് കൈമാറിയിട്ടുണ്ട്.

News Malayalam 24x7
newsmalayalam.com