"താങ്കൾ രാജികൾ സ്വീകരിച്ചു തുടങ്ങി, എൻ്റെ രാജിയും അംഗീകരിക്കാമോ"; മോദിയെ ട്രോളി കണ്ണൻ ഗോപിനാഥൻ

ഏഴ് വർഷം മുൻപാണ് കണ്ണൻ ഗോപിനാഥൻ ഐഎഎസ് പദവി ഉപേക്ഷിച്ചത്.
Kannan Gopinathan trolls Modi
മോദിയെ ട്രോളി കണ്ണൻ ഗോപിനാഥൻ
Published on
Updated on

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കണ്ണൻ ഗോപിനാഥൻ. "താങ്കൾ രാജികൾ സ്വീകരിച്ചു തുടങ്ങി,എൻ്റെ രാജിയും അംഗീകരിക്കാമോയെന്ന്" പരിഹാസം. ഏഴ് വർഷം മുൻപാണ് കണ്ണൻ ഗോപിനാഥൻ ഐഎഎസ് പദവി ഉപേക്ഷിച്ചത്.

കേന്ദ്രസര്‍ക്കാര്‍ നയങ്ങളോട് അതിശക്തമായ വിയോജിപ്പുകള്‍ പ്രകടിപ്പിച്ചിരുന്ന കണ്ണന്‍ ഗോപിനാഥന്‍, ജമ്മു കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ പ്രതിഷേധിച്ചാണ് സിവില്‍ സര്‍വീസില്‍ നിന്നു രാജിവച്ചത്. പൗരത്വ പ്രതിഷേധവുമായി ബന്ധപ്പെട്ട് നേരത്തേ മുംബൈയില്‍ വച്ചും ആഗ്രയില്‍ വച്ചും അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. .

Kannan Gopinathan trolls Modi
പ്രധാനമന്ത്രിയെ അധിക്ഷേപിച്ച ജാൻമണിക്കെതിരെ കേസെടുക്കണം; പരാതി നൽകി നവ്യ ഹരിദാസ്

കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികളിലും കണ്ണന്‍ ഗോപിനാഥന്‍ പങ്കെടുത്തിരുന്നു.

കണ്ണൻ ഗോപിനാഥൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

Dear PM Narendra Modi, now that you've started accepting resignations, please accept mine. It's been 7 years!!

Kannan Gopinathan trolls Modi
മിൽമയിൽ രാഷ്ട്രീയ വിവാദം; തിരുവനന്തപുരം യൂണിയൻ പിരിച്ചുവിട്ടത് തെരഞ്ഞെടുപ്പ് മുന്നിൽകണ്ടെന്ന് ആക്ഷേപം
News Malayalam 24x7
newsmalayalam.com