മന്ത്രി മുഹമ്മദ് റിയാസിന്റെ പേഴ്സണൽ സ്റ്റാഫ് ചമഞ്ഞ് പണപ്പിരിവ്; കണ്ണൂര്‍ സ്വദേശി പിടിയില്‍

ടൗണ്‍ എസ്എച്ച്ഒ ബിനു മോഹന്റെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു.
മന്ത്രി മുഹമ്മദ് റിയാസിന്റെ പേഴ്സണൽ സ്റ്റാഫ് ചമഞ്ഞ് പണപ്പിരിവ്; കണ്ണൂര്‍ സ്വദേശി പിടിയില്‍
Published on
Updated on

കണ്ണൂര്‍: മന്ത്രി മുഹമ്മദ് റിയാസിന്റെ പേഴ്‌സണല്‍ സ്റ്റാഫ് ചമഞ്ഞ് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ പ്രതി പിടിയില്‍. പറശ്ശിനിക്കടവ് സ്വദേശി ബോബി എം. സെബാസ്റ്റ്യനെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് പിടികൂടിയത്.

മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് പറഞ്ഞ് ചികിത്സാ സഹായത്തിന് 50,000 രൂപ ആവശ്യപ്പെടുകയായിരുന്നു. സംശയം തോന്നിയ കണ്ണൂര്‍ സ്‌കൈ പാലസ് ഹോട്ടല്‍ ജീവനക്കാരന്റെ പരാതിയിലാണ് ബോബിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

മന്ത്രി മുഹമ്മദ് റിയാസിന്റെ പേഴ്സണൽ സ്റ്റാഫ് ചമഞ്ഞ് പണപ്പിരിവ്; കണ്ണൂര്‍ സ്വദേശി പിടിയില്‍
ബലാത്സംഗക്കേസിൽ രാഹുലിൻ്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

വിശ്വാസം പിടിച്ചുപറ്റാന്‍ ഇയാള്‍ വ്യാജ പേരില്‍ റസീറ്റ് നല്‍കുകയും ചെയ്തിരുന്നു. കൂടുതല്‍ പേരോട് പ്രതി ഇത്തരത്തില്‍ പണം ആവശ്യപ്പെട്ടു എന്ന സംശയമുണ്ട്. ടൗണ്‍ എസ്എച്ച്ഒ ബിനു മോഹന്റെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു.

മന്ത്രി മുഹമ്മദ് റിയാസിന്റെ പേഴ്സണൽ സ്റ്റാഫ് ചമഞ്ഞ് പണപ്പിരിവ്; കണ്ണൂര്‍ സ്വദേശി പിടിയില്‍
കേരളത്തിന് അരി നഷ്ടപ്പെടുമോ എന്ന് ചോദിച്ചത് ക്ലാരിറ്റിക്ക് വേണ്ടി, അതിൽ രാഷ്ട്രീയം കലർത്തിയത് കെ.എൻ. ബാലഗോപാൽ: എം.കെ. രാഘവൻ

Related Stories

No stories found.
News Malayalam 24x7
newsmalayalam.com