നഗരസഭാ വൈസ് ചെയര്‍മാന്‍ സ്ഥാനം നല്‍കണമെന്ന് കോണ്‍ഗ്രസ്, പറ്റില്ലെന്ന് ലീഗ്; കാസര്‍ഗോഡ് യുഡിഎഫില്‍ അഭിപ്രായ ഭിന്നത

സംഭവത്തില്‍ പരസ്യപ്രതികരണവുമായി മണ്ഡലം പ്രസിഡന്റ് ഷാജിദ് കമ്മാടം രംഗത്തെത്തി.
നഗരസഭാ വൈസ് ചെയര്‍മാന്‍ സ്ഥാനം നല്‍കണമെന്ന് കോണ്‍ഗ്രസ്, പറ്റില്ലെന്ന് ലീഗ്; കാസര്‍ഗോഡ് യുഡിഎഫില്‍ അഭിപ്രായ ഭിന്നത
Published on
Updated on

കാസര്‍ഗോഡ്: നഗരസഭാ വൈസ് ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി യുഡിഎഫില്‍ അഭിപ്രായ ഭിന്നത. സ്ഥാനം കോണ്‍ഗ്രസിന് വിട്ട് നല്‍കണമെന്ന് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടത് എന്നാല്‍ നല്‍കാനാകില്ലെന്ന് മുസ്ലീം ലീഗ് പറഞ്ഞതോടെയാണ് ഭിന്നത രൂപപ്പെട്ടത്.

സംഭവത്തില്‍ പരസ്യപ്രതികരണവുമായി മണ്ഡലം പ്രസിഡന്റ് ഷാജിദ് കമ്മാടം രംഗത്തെത്തി. കൊച്ചി കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം ലീഗിന് നല്‍കിയത് മാതൃകാപരമായ നടപടിയാണെന്നും അതുപോലെ കാസര്‍ഗോഡും ചെയ്യണമെന്നാണ് ഷാജിദ് കമ്മാടം പ്രതികരിച്ചത്.

നഗരസഭാ വൈസ് ചെയര്‍മാന്‍ സ്ഥാനം നല്‍കണമെന്ന് കോണ്‍ഗ്രസ്, പറ്റില്ലെന്ന് ലീഗ്; കാസര്‍ഗോഡ് യുഡിഎഫില്‍ അഭിപ്രായ ഭിന്നത
അയ്യപ്പൻ്റെയും ബലിദാനികളുടെയും ആറ്റുകാലമ്മയുടേയും പേരിലുള്ള സത്യപ്രതിജ്ഞ ചട്ടലംഘനം; കോൺഗ്രസ്, ബിജെപി കൗൺസിലർമാർക്കെതിരെ പരാതിയുമായി സിപിഐഎം

കൊച്ചി കോര്‍പ്പറേഷനില്‍ ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ഉണ്ടായിട്ടും കൂട്ടുമുന്നണിയായി മത്സരിക്കുന്ന സ്ഥലങ്ങളില്‍ 'വല്യേട്ടന്‍ മനോഭാവം' കാട്ടാതെ കൂട്ടുപക്ഷങ്ങളെ കൂടെ നിര്‍ത്തിയതാണ് കോണ്‍ഗ്രസ് കാണിച്ച രാഷ്ട്രീയ് പക്വത. സമാനമായ സാഹചര്യമാണ് ഇപ്പോള്‍ കാസര്‍ഗോഡും ഉണ്ടായിരിക്കുന്നത്. ആകെ 39 വാര്‍ഡുകളില്‍ 22 വാര്‍ഡുകള്‍ ലീഗിനും രണ്ട് വാര്‍ഡുകള്‍ കോണ്‍ഗ്രസിനുമാണ്.

സാമുദായിക സന്തുലിതാവസ്ഥ ഉറപ്പാക്കുക എന്നത് യുഡിഎഫ് എപ്പോളും പ്രഖ്യാപിച്ച നയമാണ്. സീറ്റുകളുടെ എണ്ണം വെറും രണ്ടായി തോന്നാമെങ്കിലും അത് എല്ലാ സാമൂഹിക വിഭാഗത്തില്‍ നിന്നുള്ളവരെയും ഭരണത്തില്‍ പ്രാതിനിധ്യം ഉറപ്പാക്കുന്ന നിര്‍ണായക രാഷ്ട്രീയ സന്ദേശമാണ് നല്‍കിയത് എന്നും ഷാജിദ് കമ്മാടം പറഞ്ഞു.

നഗരസഭാ വൈസ് ചെയര്‍മാന്‍ സ്ഥാനം നല്‍കണമെന്ന് കോണ്‍ഗ്രസ്, പറ്റില്ലെന്ന് ലീഗ്; കാസര്‍ഗോഡ് യുഡിഎഫില്‍ അഭിപ്രായ ഭിന്നത
ക്രിസ്മസ് ആഘോഷങ്ങൾക്കിടയിലെ അതിക്രമങ്ങൾ: രൂക്ഷ വിമർശനവുമായി സഭാ നേതൃത്വങ്ങൾ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കൊച്ചി കോര്‍പറേഷനില്‍ ആകെ സീറ്റ് 76 യുഡിഎഫിനു ആകെ സീറ്റ് 46. അതില്‍ കോണ്‍ഗ്രസിനു മാത്രം 43 ഭരിക്കാന്‍ ആവശ്യമായ കേവല ഭൂരിപക്ഷം 38 മാത്രം മതി അതായത് കോണ്‍ഗ്രസ്സിന് ഒറ്റക്കു തന്നെ ഭരിക്കാം എന്നര്‍ത്ഥം.

സ്വന്തം ശക്തിയാല്‍ ഭരിക്കാന്‍ ആവശ്യമായ ഭൂരിപക്ഷം നേടിയിട്ടും, പ്രധാന ഘടകകക്ഷിയോടുള്ള കോണ്‍ഗ്രസിന്റെ സമീപനമാണ് മനസ്സിലാക്കേണ്ടത്. യുഡിഎഫ് എന്ന സംവിധാനം എങ്ങനെ നിലനിര്‍ത്തി കൊണ്ട് പോവുന്നു എന്നുള്ളതിനുള്ള ഉത്തരമാണ് വെറും മൂന്ന് സീറ്റുകള്‍ മാത്രമെടുത്ത് വിജയിച്ച മുസ്ലിം ലീഗിന് ഒരു കാലാവധിക്ക് ഡെപ്യൂട്ടി മേയര്‍ സ്ഥാനം.

കൂട്ടുമുന്നണിയായി മത്സരിക്കുന്ന സ്ഥലങ്ങളില്‍ 'വല്യേട്ടന്‍ മനോഭാവം' കാട്ടാതെ കൂട്ടുപക്ഷങ്ങളെ കൂടെ നിര്‍ത്തിയതാണ് കോണ്‍ഗ്രസ് പ്രകടിപ്പിച്ച രാഷ്ട്രീയ പക്വത. വിശാലമായ ജനാധിപത്യ നിലപാട് കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിക്കുന്ന മികച്ച ഉദാഹരണമായി ഇതിനെ കാണാം.

സമാനമായ സാഹചര്യം തന്നെയാണ് ഇപ്പോള്‍ കാസറഗോഡ് മുനിസിപ്പാലിറ്റിയിലും നിലനില്‍ക്കുന്നത്. ആകെ 39 വാര്‍ഡുകളില്‍ 22 വാര്‍ഡുകള്‍ ലീഗിനും 2 രണ്ട് വാര്‍ഡുകള്‍ കോണ്‍ഗ്രസിനും. സാമുദായിക സന്തുലിതാവസ്ഥ ഉറപ്പാക്കുക എന്നത് എപ്പോഴും യൂ.ഡി.എഫ്. പ്രഖ്യാപിച്ച നയമാണ്. സീറ്റുകളുടെ എണ്ണം വെറും രണ്ടായി തോന്നാമെങ്കിലും, അത് എല്ലാ സാമൂഹിക വിഭാഗത്തില്‍ നിന്നുള്ളവരെയും ഭരണത്തില്‍ പ്രതിനിധിത്വം ഉറപ്പാക്കുന്ന നിര്‍ണായക രാഷ്ട്രീയ സന്ദേശമാണ് നല്‍ക്കിയത്. ആ നിലപാട് ശക്തിപ്പെടുത്തുംവിധവും ബിജെപിയുടെ വര്‍ഗീയ അജണ്ടയെ തകര്‍ക്കുന്ന നിലയിലും, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് വൈസ് ചെയര്‍ പേഴ്‌സണന്‍ സ്ഥാനം നല്‍കുന്നതിലൂടെ യൂ.ഡി.എഫ്. കൂടുതല്‍ ശക്തമായ രാഷ്ട്രീയ സന്ദേശം നല്‍കാന്‍ കഴിയും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com