12ാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ പ്രഖ്യാപിച്ചു; ഡിഎ കുടിശികയും നല്‍കും

ആദ്യഗഡു ബജറ്റ് വര്‍ഷത്തില്‍ തന്നെ നല്‍കുന്നതിന് തുക വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
12ാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ പ്രഖ്യാപിച്ചു; ഡിഎ കുടിശികയും നല്‍കും
Published on
Updated on

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തനായുള്ള 12-ാം കമ്മീഷന്‍ ബജറ്റില്‍ പ്രഖ്യാപിച്ച് ധനമനത്രി കെഎന്‍ ബാലഗോപാല്‍. സമയബന്ധിതമായി ശമ്പള പരിഷ്‌കരണം നടപ്പാക്കുമെന്നും റിപ്പോര്‍ട്ട് മൂന്ന് മാസം കൊണ്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.

സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും നിലവില്‍ അവശേഷിക്കുന്ന ഡിഎ/ഡിആര്‍ കുടിശ്ശിക പൂര്‍ണമായും നല്‍കാന്‍ തീരുമാനിച്ചു. ഒരു ഗഡു ഡിഎ ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

12ാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ പ്രഖ്യാപിച്ചു; ഡിഎ കുടിശികയും നല്‍കും
പൊതുവിദ്യാഭ്യാസ മേഖലയ്ക്കായി സര്‍ക്കാര്‍ ഇതുവരെ ചെലവഴിച്ചത് 8000 കോടി; അക്കാദമിക് രംഗത്ത് വമ്പന്‍ പ്രഖ്യാപനങ്ങളുമായി സര്‍ക്കാര്‍

പെന്‍ഷന്‍കാരുടെയും നിലവില്‍ അവശേഷിക്കുന്ന ഡിഎ, ഡിആര്‍ ഗഡുക്കള്‍ പൂര്‍ണമായും നല്‍കാന്‍ തീരുമാനച്ചെന്നും ഒരു ഗഡു ഡിഎ ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം നല്‍കുമെന്നും അവശേഷിക്കുന്ന ഗഡുക്കള്‍ മാര്‍ച്ച് മാസത്തെ ശമ്പളത്തോടൊപ്പം അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. ആദ്യഗഡു ബജറ്റ് വര്‍ഷത്തില്‍ തന്നെ നല്‍കുന്നതിന് തുക വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്ക് പകരമായി അഷ്വേര്‍ഡ് പെന്‍ഷന്‍ നടപ്പാക്കുമെന്ന് നേരത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ശമ്പളത്തിന്റെ 50 ശതമാനം തുക പരമാവധി പെന്‍ഷനായി ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുകയും ഡിആര്‍ അനുവദിക്കുകയും ചെയ്യും. നിലവിലുള്ള എന്‍പിഎസില്‍ നിന്നും അഷ്വേര്‍ഡ് പെന്‍ഷനിലേക്ക് മാറാന്‍ ഓപ്ഷനുണ്ടായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

12ാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ പ്രഖ്യാപിച്ചു; ഡിഎ കുടിശികയും നല്‍കും
കേരള ബജറ്റ് 2026; നിർണായക പ്രഖ്യാപനങ്ങൾ

ജീവനക്കാരുടെയും സര്‍ക്കാരിന്റെയും വിഹിതം പ്രത്യേക ഫണ്ടായി മാനേജ് ചെയ്യുന്നതിന് സംവിധാനം ഉണ്ടാക്കും. ഏപ്രില്‍ ഒന്നിന് ഇതുമായി ബന്ധപ്പെട്ട് നടപ്പാക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഉത്തരവ് പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com