കേരള ബജറ്റ് 2026; നിർണായക പ്രഖ്യാപനങ്ങൾ

ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെ.എന്‍. ബാലഗോപാൽ.
കേരള ബജറ്റ് 2026; നിർണായക പ്രഖ്യാപനങ്ങൾ

രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന്

ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ ആറാമത്തെ ബജറ്റ് കൂടിയാണ് ഇന്ന് നടക്കുക. ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേരളം.

ബജറ്റിലെ പ്രഖ്യാപനങ്ങള്‍

അതിവേഗ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട പ്രഖ്യാപനം ബജറ്റില്‍ ഉണ്ടാകുമെന്നാണ് സൂചന. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം, പെന്‍ഷന്‍ പരിഷ്‌കരണം എന്നിവ ഉള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും.

ബജറ്റ് ധനമന്തിയുടെ വീട്ടിൽ 

അച്ചടിച്ച ബജറ്റ് പ്രസം​ഗവുമായി അച്ചടി വിഭാ​ഗം ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ വസതിയിലെത്തി

ബജറ്റ് കേരളത്തിനെ മുന്നോട്ട് നയിക്കുന്നത്: കെ.എൻ. ബാലഗോപാൽ

എല്ലാ ബജറ്റുകളും നാടിനെ മുന്നോട്ട് കൊണ്ടുപോകുന്നതാണ്. സാധാരണക്കാർ, തൊഴിലാളികൾ, കുട്ടികൾ, വയോജനങ്ങൾ എന്നിവരെ ഉൾപ്പെടുത്തിയ ബജറ്റാണ് പ്രഖ്യാപിക്കുക. കേരളത്തിന് മുന്നോട്ട് നയിക്കുന്നതാണ് ബജറ്റെന്നും കെ.എൻ. ബാലഗോപാൽ.

"അവതരിപ്പിക്കുക സ്വപ്‌ന ബജറ്റല്ല, പ്രായോഗിക ബജറ്റ്"

സ്വപ്‌ന ബജറ്റല്ല, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പരിഗണിച്ചുകൊണ്ടുള്ള പ്രായോഗിക ബജറ്റാണ് അവതരിപ്പിക്കുകയെന്നും കെ.എന്‍ ബാലഗോപാല്‍

ധനമന്ത്രി നിയമസഭയിൽ

രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന ബജറ്റ് അവതരണത്തിനായി ധനമന്ത്രി നിയമസഭയിലെത്തി. മന്ത്രിക്കൊപ്പം ഭാര്യയും മക്കളും ഉണ്ടായിരുന്നു.

ധനമന്ത്രിയെ സ്വീകരിച്ച് മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും 

"സന്തോഷവും അഭിമാനവും"

രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന ബജറ്റ് അവതരിപ്പിക്കുന്നതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ സഭയിൽ പറഞ്ഞു.

"10 വർഷം മുൻപത്തെ കേരളമല്ല ഇന്നത്തെ കേരളം"

10 വർഷം മുൻപത്തെ കേരളമല്ല ഇന്നത്തെ കേരളമെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ. ഓരോ മേഖലയിലും വന്ന നേട്ടങ്ങൾ ചർച്ച ചെയ്യപ്പെടണമെന്നും മന്ത്രി അറിയിച്ചു.

സ്ത്രീ സുരക്ഷാ പദ്ധതിക്ക് 3720 കോടി രൂപ 

ക്ഷേമ പെൻഷന് 14,500 കോടി

ആശാ വർക്കർമാർക്ക് പ്രതിമാസ വേതനം 1000 രൂപ വർധിപ്പിച്ചു

അംഗൻവാടി പ്രവർത്തകരുടെ വേതനം 1000, 500 രൂപ വീതം ഉയർത്തി

സ്കൂൾ പാചക തൊഴിലാളി ദിവസ വേതനം 25 രൂപയുടെ വർധന

സംസ്ഥാനത്തിന് 1,27,000 കോടി അധിക വരുമാനം

5 വർഷം കൊണ്ട് സംസ്ഥാനത്തിന് 1,27,000 കോടി അധിക വരുമാനം നേടിയെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. നികുതയേതര വരുമാനത്തിൽ അഭിമാനകരമായ വളർച്ച കൈവരിക്കാൻ സാധിച്ചു. തനത് നികുതി വരുമാനത്തിലും അഭിമാനകരമായ നേട്ടം കൈവരിക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞു. നികുതി വരുമാനവും നികുതിയേതര വരുമാനവും വർധിച്ചു. 152000 കോടി പിരിച്ചെടുക്കാൻ സാധിച്ചു. 1,52,645 കോടി രൂപ അധികമായി വരുമാനമുണ്ടാക്കി. തന്നത് വരുമാനവും നികുതിയേതര വരുമാനവുമാണ് സംസ്ഥാനത്തെ പിടിച്ചുനിർത്തിയത്.

കേന്ദ്രത്തിന് വിമർശനം

സംസ്ഥാന ബജറ്റിൽ കേന്ദ്രത്തിന് വിമർശനം. സംസ്ഥാനത്തിൻ്റെ നികുതി വിഹിതം കേന്ദ്രം വെട്ടിക്കുറയ്ക്കുന്നു. ജിഎസ്‌ടിയിൽ സംസ്ഥാനം ആവശ്യപ്പെട്ട നഷ്ടപരിഹാരം നൽകുന്നില്ല. പ്രാദേശിക സർക്കാരുകൾക്ക് നൽകുന്ന ഗ്രാൻഡിലും കേരളത്തിൻ്റെ വിഹിതം ഗണ്യമായി കുറഞ്ഞു. കടമെടുപ്പ് വായ്പാ പരിധി വെട്ടിക്കുറച്ചു.

രാജ്യത്തെ ആദ്യ വയോജന ബജറ്റ് അവതരിപ്പിച്ച് സർക്കാർ

രാജ്യത്തെ ആദ്യ വയോജന ബജറ്റ് അവതരിപ്പിച്ച് സർക്കാർ. വയോജനങ്ങളുടെ പ്രശ്നങ്ങളും അവരുടെ സുരക്ഷയും സർക്കാർ ഗൗരവത്തോടെ കാണുന്നു. അതിനാൽ എൽഡർലി ബജറ്റ് എന്ന പുതിയ കാര്യം കൂടി ബജറ്റിൽ ഉൾപ്പെടുത്തി.

അതി ദാരിദ്ര്യ നിർമാർജനം

ചൈന കഴിഞ്ഞാൽ ആദ്യമായാണ് ഒരു സർക്കാർ അതി ദാരിദ്ര്യ നിർമാർജനം പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ.

വയനാട് പുനരധിവാസം

വയനാട് ദുരന്തത്തിന് പിന്നാലെ ആരംഭിച്ച ടൗൺഷിപ്പ് നിർമാണം പുരോഗമിക്കുന്നു. ഫെബ്രുവരി 3ആം വാരം ആദ്യ ബാച്ച് വീട് കൈമാറും.

ശിശു മരണ നിരക്ക് കുറവ്

കേരളത്തിലെ ശിശു മരണ നിരക്ക് അമേരിക്കയെക്കാൾ കുറവ് ആണെന്ന് മന്ത്രി.

വിഎസ് സെൻ്റർ തിരുവനന്തപുരത്ത്

അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് ആദരസൂചകമായി തിരുവനന്തപുരത്ത് വി.എസ് സെൻ്റർ സ്ഥാപിക്കുമെന്ന് മന്ത്രി. ഇതിനായി 20 കോടി അനുവദിച്ചു.

ആഗോള കേരള സ്കൂൾ സ്ഥാപിക്കും

ആഗോള കേരള സ്കൂൾ കേരളത്തിൽ സ്ഥാപിക്കുമെന്ന് മന്ത്രി. ഇതിനായി 10 കോടി അനുവദിക്കും.

തൊഴിലുറപ്പ് പദ്ധതിക്ക് ആയിരം കോടി

തൊഴിലുറപ്പ് പദ്ധതിക്ക് ആയിരം കോടി രൂപ അധികമായി വിലയിരുത്തി.

കാൻസർ, ക്ഷയം, കുഷ്ഠം, എയ്ഡ്സ് രോഗ ബാധിതരുടെ പ്രതിമാസ പെൻഷൻ 2000 രൂപയാക്കി വർധിപ്പിച്ചു

ആർട്സ് ആൻഡ് സയൻസ് കോളേജ് വിദ്യാർഥികൾക്ക് ഡിഗ്രി പഠനം സൗജന്യം

ആർട്സ് ആൻഡ് സയൻസ് കോളേജ് വിദ്യാർഥികൾക്ക് ഡിഗ്രി പഠനം സൗജന്യമാക്കും.

റോഡപകടങ്ങളിൽപ്പെട്ട് ചികിത്സയിൽ കഴിയുന്നവർക്ക് ആദ്യ അഞ്ച് ദിവസം സൗജന്യ ചികിത്സ നൽകും

പുതിയ ഇൻഷുറൻസ് പദ്ധതി

കാരുണ്യ പദ്ധതിക്ക് പുറത്തുള്ള ആളുകൾക്ക് പുതിയ ഇൻഷുറൻസ് പദ്ധതിക്ക് രൂപം നൽകുമെന്ന് മന്ത്രി. ഇതിനായി 50 കോടി വകയിരുത്തി. 606 കോടി കാരുണ്യ പദ്ധതിക്കായി ചെലവഴിച്ചു.

യുവജന ക്ലബ്ബ് പ്രവർത്തനം ശക്തമാക്കും

പലയിടങ്ങളിലും യുവജന ക്ലബ്ബുകളുടെ പ്രവർത്തനം മന്ദീഭവിച്ച നിലയിലാണ്. ക്ലബുകളുടെ പ്രവർത്തനത്തിന് 10000 രൂപ വീതം നൽകുമെന്നും ഇതിനായി അഞ്ചു കോടി രൂപ വകയിരുത്തി.

വിദ്യാർഥികൾക്ക് അപകട ഇൻഷുറൻസ്

സംസ്ഥാനത്തെ ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് അപകട ലൈഫ് ഇൻഷുറൻസ് പദ്ധതി. ഇതിനായി 15 കോടി രൂപ ബജറ്റിൽ വകയിരുത്തി.

പൊതുകടം വർധിച്ചില്ല 

സംസ്ഥാനത്തെ പൊതുകടം വർധിച്ചില്ലെന്ന് മന്ത്രി. കടം അധികമായി എടുത്തിരുന്നെങ്കിൽ 5,92,000 കോടി എത്തുമായിരുന്നു. കേരളത്തിൻ്റെ കടം താങ്ങാവുന്ന പരിധിയിലാണ്. ഇപ്പോഴത്തെ കടം 4,88,910 കോടി രൂപ.

ഓട്ടോറിക്ഷ – ടാക്സി തൊഴിലാളികൾക്ക് ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി

സംസ്ഥാനത്തെ ഓട്ടോറിക്ഷ – ടാക്സി തൊഴിലാളികൾക്ക് ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി. ഇലക്ട്രിക് ഓട്ടോ വാങ്ങുന്ന തൊഴിലാളികൾക്ക് 40,000 രൂപ നൽകും. സ്മാർട്ട് ഓട്ടോ സ്റ്റാൻഡുകൾ നിർമിക്കും. ഇതിനായി 20 കോടി വകയിരുത്തി.

*കേര പദ്ധതിക്ക് 100 കോടി

*തരിശ് ഭൂമിയിൽ കൃഷി ചെയ്യുന്നതിന് ഹെക്ടറിന് 40000 രൂപ

* നെല്ല് വികസന സംയോജന പദ്ധതികൾക്കായി 150 കോടി

*നാളികേര വികസനത്തിന് 73 കോടി രൂപ

*മൃഗ സംരക്ഷണ മേഖലയ്ക്ക് 318 കോടി

*ക്ഷീര വികസന മേഖലക്ക് 128 കോടി

*ക്ഷീര കർഷകർക്ക് ഇൻഷുറൻസ് 4 കോടി രൂപ

*പൗൾറ്റ്റി ഫാമിന് 10 കോടി

*മത്സ്യ ബന്ധന മേഖലക്കായി ബ്ലൂ ഇക്കോണമി പദ്ധതി

വികസനക്കുതിപ്പിൽ വിഴിഞ്ഞം

*11.14 ലക്ഷം ടി.ഇ.യു കണ്ടെയ്നറുകളുടെ ചരക്ക് നീക്കം വിഴിഞ്ഞത്ത് നടന്നു

*610 ചരക്ക് കപ്പലുകൾ വിഴിഞ്ഞത്ത് എത്തി

*പദ്ധതി മുൻ നിശ്ചയിച്ചതിലും 17 വർഷം മുമ്പ് പൂർത്തിയാക്കും

കേരള ബജറ്റ് 2026; നിർണായക പ്രഖ്യാപനങ്ങൾ
കേരളത്തിലെ ശിശു മരണ നിരക്ക് അമേരിക്കയേക്കാള്‍ കുറവ്; നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ധനമന്ത്രി

പിണറായി സർക്കാരിൻ്റെ ഇച്ഛാശക്തിയാണ് ദേശീയ പാത

*17,749 കി.മീ റോഡുകൾ ബിഎംബിസി നിലവാരത്തിലേക്ക് ഉയർത്തി

*മലയോര പാത 212 കിലോമീറ്റർ പൂർത്തിയാക്കി

*വയനാട് തുരങ്ക പാത നിർമാണം ആരംഭിച്ചു

*വയനാട്ടിൽ വിപ്ലവകരമായ മാറ്റം ഉണ്ടാകും

*കുട്ടനാട് പാക്കേജ് 75 കോടി

*ശബരിമല മാസ്റ്റർ പ്ലാൻ 30 കോടി

*വയനാട് പാക്കേജ് 50 കോടി

*ബാണാസുരയ്ക്ക് 27.75 കോടി

*കാസർഗോഡ്-80 കോടി

*വയനാട് - 50 കോടി

*ഇടമലയാർ- 32 കോടി

*കൊല്ലം വ്യവസായ പാർക്ക് 10 കോടി

*കണ്ണൂർ, കാസർഗോഡ്, എറണാകുളം വ്യവസായ പാർക്കുകളുടെ അടിസ്ഥാന വികസനത്തിന് 9.5 കോടി വകയിരുത്തി.

കേരള ബജറ്റ് 2026; നിർണായക പ്രഖ്യാപനങ്ങൾ
ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം; ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍

മത്സ്യബന്ധന മേഖലയ്ക്കായി 'ബ്ലൂ ഇക്കോണമി പദ്ധതി

*തീരദേശ വികസനത്തിന് 353 കോടി (HL)

*മത്സ്യ മേഖലയ്ക്ക് 239 കോടി

*തീരദേശ സംരക്ഷണത്തിന് 15 കോടി

പരമ്പരാഗത വ്യവസായത്തിന് 242 കോടി രൂപ

*കശുവണ്ടി മേഖലക്ക്‌ 56 കോടി

*കശുവണ്ടി ബോർഡിന് 41 കോടി

*കശുവണ്ടി മേഖലയുടെ പുനരുജ്ജീവനത്തിന് 30 കോടി

ലോക്കൽ ഗവൺമെൻ്റ് ഫൈനാൻസ് ബോർഡ്

തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ധന വിനിയോഗത്തിൽ മാറ്റം വരുത്തും. വരുമാനം വർധിപ്പിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കായി ലോക്കൽ ഗവൺമെൻ്റ് ഫൈനാൻസ് ബോർഡ് രൂപീകരിക്കും.

പ്രത്യേക വികസന ഫണ്ട് അനുവദിക്കും

പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽ താഴെ തട്ടിലുള്ളവർക്ക് പ്രത്യേക വികസന ഫണ്ട് അനുവദിക്കും.

ഓണറേറിയം വർധിപ്പിക്കും

പ്രാദേശിക സർക്കാരുകളുടെ മെമ്പർമാരുടെയും കൗൺസിലർമാരുടെയും ഓണറേറിയം വർധിപ്പിക്കും. പ്രാദേശിക സർക്കാരിലെ മുൻ അംഗങ്ങൾക്ക് ക്ഷേമനിധി ഏർപ്പെടുത്തും. ക്ഷേമനിധിയിലേക്ക് 250 കോടി വകയിരുത്തി.

 വിനോദസഞ്ചാരമേഖലയ്ക്ക് മുൻഗണന 

ഈ ബജറ്റിലെ പ്രധാന മുൻഗണനാ മേഖലയാണ് വിനോദസഞ്ചാരമെന്ന് മന്ത്രി. കേരളത്തിലെ വിനോദസഞ്ചാരികളുടെ എണ്ണം വർധിച്ചു. വിദേശ സഞ്ചാര പ്രവർത്തനങ്ങൾക്ക് 413.25 വകയിരുത്തി. റെസ്പോൺസിബിൾ ടൂറിസം പദ്ധതിക്ക് 20 കോടിയും മൺറോതുരുത്ത് ടൂറിസം വികസനത്തിന് 5 കോടിയും വകയിരുത്തി.

ഗതാഗതത്തിന് 1871 കോടി

*റോഡ്, പാലം എന്നിവക്ക് 1158 കോടി

*ഉൾനാടൻ ജലഗതാഗതം 138 കോടി

*റോഡ് അപകടം കുറയ്ക്കാൻ 23.7 കോടി

*റെയിൽവേ അടിപ്പാതയ്ക്കും മേൽപ്പാലങ്ങൾക്കും 25 കോടി

*പത്തനംതിട്ട, കൊല്ലം ജില്ലകളിലെ തീർഥാടന റോഡുകൾക്ക്15 കോടി

*കട്ടപ്പന- തേനി തുരങ്കപാത സാധ്യതാ പഠനത്തിന് 10 കോടി രൂപ

*തലസ്ഥാന നഗര റോഡ് മാതൃകയിൽ മറ്റിടങ്ങളിലും റോഡ് 58 കോടി രൂപ

*കൊച്ചി മെട്രോ രണ്ടാം ഘട്ടം 71 കോടി

വിദ്യാഭ്യാസം

*അക്കാദമിക് നിലവാരം മെച്ചപ്പെടുത്താൻ 56 കോടി

*സർവകലാശാലകൾക്ക് 250 കോടി

*അധ്യാപക ശക്‌തീകരണം 10 കോടി

*സൗജന്യ യൂണിഫോം 150.34 കോടി

*സമഗ്ര ശിക്ഷയ്ക്ക് 55 കോടി

*SCERT പ്രവർത്തനങ്ങൾക്ക് 22.2 കോടി

*ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 861.4 കോടി

*സർവകലാശാലകൾക്ക് 250 കോടി

*ഗവേഷണ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് ഫെലോഷിപ്പ് 15,000

*ഉന്നത വിദ്യാഭ്യാസ കൗൺസിലിന് 22 കോടി

*കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിന് 11.5 കോടി

കേരള ബജറ്റ് 2026; നിർണായക പ്രഖ്യാപനങ്ങൾ
റോഡ് അപകടങ്ങളിൽപ്പെട്ടവർക്ക് ആദ്യ അഞ്ച് ദിവസം സൗജന്യ ചികിത്സ, കാരുണ്യക്ക് പുറത്തുള്ളവർക്ക് പുതിയ ഇൻഷൂറൻസ്; ആരോ​​ഗ്യ മേഖലയ്ക്ക് കൈത്താങ്ങായി ബജറ്റ്

ആരോഗ്യമേഖല 

ആരോഗ്യ മേഖലയ്ക്ക് 2500 കോടി രൂപ വകയരുത്തി. പെയിൻ ആൻഡ് പാലിയേറ്റിവ് പ്രവർത്തനത്തിന് 6.5 കോടിയും, തിരുവനന്തപുരം മെഡിക്കൽ കോളേജിന് 12 കോടിയും, മെഡിക്കൽ കോളേജ് മാലിന്യ സംസ്കരണത്തിന് 22 കോടിയും വകയിരുത്തി. എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് സൗകര്യം ലഭ്യമാക്കും. ഇതിനായി 14 കോടി രൂപ വകയിരുത്തി.

കായിക രംഗത്തും വികസന കുതിപ്പ്

*ജി.വി. രാജ സ്പോർട്സ് സ്കൂളിന് 17 കോടി

*കണ്ണൂരിൽ ഫിഫ നിലവാരമുള്ള ഫുട്ബോൾ സ്റ്റേഡിയത്തിന് 10 കോടി

*കോളേജ് സ്പോർട്സ് ലീഗിന് 2 കോടി

*ബാല ഒളിംപിക്സിന് ഒരു കോടി

*തലശേരി ബ്രണ്ണൻ കോളേജ് സ്പോർട്സ് വികസനത്തിന് 2 കോടി

സാംസ്കാരിക മേഖല 

അന്തരിച്ച കലാകാരന്മാരുടെ സ്മരണക്കായി അത്യാധുനിക സൗകര്യങ്ങളോടെ കേന്ദ്രങ്ങൾ സ്ഥാപിക്കും. മാനവീയം മാത്യകയിൽ കണ്ണൂർ പെരളശേരിയിൽ സാംസ്കാരിക ഇടനാഴി സ്ഥാപിക്കും. ഇതിനായി- 2.5 കോടി വകയിരുത്തി. 4 കോടി വകയിരുത്തി കൊണ്ട് കണ്ണൂർ തളിപ്പറമ്പിൽ സഫാരി പാർക്ക് കൊണ്ടുവരും. അയ്യങ്കാളി പഠന കേന്ദ്രത്തിന് 1.5 കോടി രൂപ വകയിരുത്തി. കേരളോത്സവത്തിന് 6.5 കോടിയും വകയിരുത്തി.

പട്ടിക ജാതി വികസനത്തിന് 3507 കോടി

പട്ടിക ജാതി വികസനത്തിന് 3507 കോടി

*വിദ്യാഭ്യാസം 677.1 കോടി.

*സ്കോളഷിപ്പ് 370 കോടി

*തൊഴിലും നൈപുണ്യ വികസനത്തിനും 75 കോടി

*സംരംഭകത്വ വികസനം 10 കോടി

*ഭവന നിർമാണം 300 കോടി

*റോഡ്, കുടിവെള്ളം, വൈദ്യുതി 112 കോടിയും വകയിരുത്തി

കേരള ബജറ്റ് 2026; നിർണായക പ്രഖ്യാപനങ്ങൾ
ആ വാക്ക് പാലിക്കുകയാണ്... വയനാട് ദുരന്ത ബാധിതർക്കായുള്ള ടൗൺഷിപ്പിലെ ആദ്യ ബാച്ച് വീടുകൾ ഫെബ്രുവരി മൂന്നാം വാരം കൈമാറുമെന്ന് ധനമന്ത്രി

ബജറ്റ് അവതരണം റെക്കോർഡിലേക്കോ?

രണ്ടര മണിക്കൂർ പിന്നിട്ട് ധനമന്ത്രിയുടെ ബജറ്റ് അവതരണം. തോമസ് ഐസക്കിൻ്റെ 2021ലെ 3 മണിക്കൂർ 17 മിനിറ്റ് ബജറ്റ് പ്രസംഗമാണ് നിലവിലെ റെക്കോർഡ്.

ന്യൂനപക്ഷ ക്ഷേമത്തിന് 94.67 കോടി

ന്യൂനപക്ഷ ക്ഷേമത്തിന് 94.67 കോടി വകയിരുത്തി. വിദ്യാർഥികളുടെ ഗവേഷണത്തിന് 11 കോടി, വിദേശ പഠന സ്കോളർഷിപ്പിന് നാലു കോടി. മുന്നോക്ക ക്ഷേമ വികസന കോർപ്പറേഷന് 39.77 കോടിയും വകയിരുത്തി

പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷൻ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷൻ പ്രഖ്യാപിച്ചു. മൂന്നുമാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മന്ത്രി, ക്ഷാമബത്ത കുടിശിക മാർച്ച് മാസത്തോടെ കൊടുത്ത് തീർക്കും. അതിൻ്റെ ആദ്യ ഗഡു ഫെബ്രുവരിയിൽ ആരംഭിക്കും.

കേരള ബജറ്റ് 2026; നിർണായക പ്രഖ്യാപനങ്ങൾ
പൊതുവിദ്യാഭ്യാസ മേഖലയ്ക്കായി സര്‍ക്കാര്‍ ഇതുവരെ ചെലവഴിച്ചത് 8000 കോടി; അക്കാദമിക് രംഗത്ത് വമ്പന്‍ പ്രഖ്യാപനങ്ങളുമായി സര്‍ക്കാര്‍

കേരള ഫിനാൻഷ്യൽ കോർപ്പറേഷന് 1000 കോടി

*സപ്ലൈകോ ഔട്ട്ലെറ്റ് നവീകരണത്തിന് 17 കോടി

*സിവിൽ സപ്ലൈസ് വകുപ്പിന് 95 കോടി

*ധനകാര്യ വകുപ്പിന് 5 കോടി

*ജിഎസ്‌ടി പ്രവർത്തനങ്ങൾക്കായി എറണാകുളത്ത് ഫിനാൻസ് ടൗൺ

*എക്സൈസ് വകുപ്പിന് 23.31 കോടി

*കെഎസ്ഇബിക്ക് കീഴിലുള്ള പദ്ധതികൾ നടപ്പാക്കാൻ 1238 കോടി

*വ്യവസായവും ധാധുക്കളും എന്ന മേഖലയ്ക്ക് 1973 കോടി

കെ റെയിൽ ഉപേക്ഷിച്ചിട്ടില്ല

കെ റെയിൽ പദ്ധതി വരും എന്നതാണ് സർക്കാർ നിലപാടെന്ന് മന്ത്രി. പേരുമായോ സാങ്കേതികവിദ്യയുമായോ ബന്ധപ്പെട്ട ഒരു പിടിവാശിക്കും സർക്കാരില്ല. അക്കാര്യം ഞങ്ങൾ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. കേന്ദ്രം മുന്നോട്ടുവന്നാൽ സംസ്ഥാന സർക്കാരിൻ്റെ എല്ലാ പിന്തുണയും ഉറപ്പുനൽകും.

ഏറ്റവും ദൈർഘ്യമേറിയ നാലാമത്തെ ബജറ്റ്

ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ചത് നിയമസഭാ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ നാലാമത്തെ ബജറ്റാണെന്ന് സ്പീക്കർ എ.എൻ. ഷംസീർ. 2 മണിക്കൂർ 53 മിനുട്ടായിരുന്നു ബജറ്റ് അവതരണം നീണ്ടുനിന്നത്.

News Malayalam 24x7
newsmalayalam.com