മ​ണി​യാ​ർ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി ഏ​റ്റെ​ടു​ക്കാ​നുള്ള കെഎസ്ഇബി തീരുമാനം മരവിപ്പിച്ചു; തീരുമാനം മന്ത്രിസഭാ യോഗത്തിൽ

പ്ര​തി​വ​ര്‍ഷം മൂ​ന്നു​കോ​ടി​യി​ലേ​റെ യൂ​ണിറ്റ് വൈ​ദ്യു​തി ഉ​ല്‍പാ​ദി​പ്പി​ക്കു​ന്ന മ​ണി​യാ​ര്‍ പ​ദ്ധ​തി​വ​ഴി ഏ​റ്റ​വും കു​റ​ഞ്ഞ​ത് 18 കോ​ടി രൂ​പ​യു​ടെ വൈ​ദ്യു​തി ല​ഭി​ക്കും
മണിയാർ പദ്ധതി ഏ​റ്റെ​ടു​ക്കാ​നുള്ള കെഎസ്ഇബി തീരുമാനം മരവിപ്പിച്ചു
Published on
Updated on

തിരുവനന്തപുരം; മ​ണി​യാ​ർ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി സ്വകാര്യകമ്പനിയിൽ നിന്ന് ഏ​റ്റെ​ടു​ക്കാ​നുള്ള കെഎസ്ഇബിയുടെ നടപടി മരവിപ്പിക്കാൻ തീരുമാനം. മന്ത്രിസഭായോഗത്തിലാണ് വ്യവസായവകുപ്പ് നിർദേശ പ്രകാരം തീരുമാനമെടുത്തത്. പദ്ധതി ഏറ്റെടുക്കുന്നത് സംബന്ധിച്ച് പഠിക്കാൻ ഒരു സമിതിയെ നിയോഗിക്കാനും ചീഫ് സെക്രട്ടറി നിർദേശം നൽകി.

മണിയാർ പദ്ധതി ഏ​റ്റെ​ടു​ക്കാ​നുള്ള കെഎസ്ഇബി തീരുമാനം മരവിപ്പിച്ചു
മുസ്ലീംലീഗ് മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: പദ്ധതി പ്രദേശത്ത് പൊതുജനങ്ങൾക്ക് പ്രവേശനം നിരോധിച്ചു

പത്തനംതിട്ടയിലെ 12 മെഗാവാട്ടിന്റെ മണിയാർ ചെറുകിട ജലവൈദ്യുത പദ്ധതി കാർബോറാണ്ടം കമ്പനിയിൽനിന്ന്‌ സർക്കാർ ഏറ്റെടുക്കാൻ കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. ഇതേത്തുടർന്ന് മ​ണി​യാ​റി​ല്‍ 12 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​ല്‍പാ​ദി​പ്പി​ക്കു​ന്ന ചെ​റു​കി​ട ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ഊ​ര്‍ജ വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി വൈ​ദ്യു​തി ബോ​ര്‍ഡ് ചെ​യ​ര്‍മാ​ന് ഏ​പ്രി​ൽ 28നാ​ണ് ഉ​ത്ത​ര​വ് ന​ല്‍കി​യ​ത്.

എന്നാൽ പദ്ധതി ഏറ്റെടുക്കാൻ മ​ണി​യാ​ർ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി ഓഫിസിലെത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥരെ ഓഫിസിൽ ഉണ്ടായിരുന്നവർ ത​ട​ഞ്ഞിരുന്നു. ഊ​ർ​ജ വ​കു​പ്പ് സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വ്​ പ്ര​കാ​രം ഏ​റ്റെ​ടു​ക്കാ​ൻ എ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥരുടെ സം​ഘ​ത്തെ​യാ​ണ് ത​ട​ഞ്ഞ​ത്​. കെഎസ്ഇബി സ്ഥാ​പി​ച്ച ബോ​ർ​ഡ് ന​ശി​പ്പി​ച്ച​താ​യും പ​രാ​തി​യു​ണ്ട്​.

പ​ദ്ധ​തി​ക്കാ​യി 1991 മേ​യ് 18നാ​ണ് കെഎ​സ്​ഇ​ബി​യും കാ​ര്‍ബൊ​റാണ്ടം യൂ​നി​വേ​ഴ്സ​ല്‍ ലി​മി​റ്റ​ഡു​മാ​യി ബി​ല്‍ഡ് ഓ​ണ്‍ ഓ​പ​റേ​റ്റ് ആ​ന്‍ഡ് ട്രാ​ന്‍സ്​​ഫ​ര്‍ വ്യ​വ​സ്ഥ​പ്ര​കാ​രം 30 വ​ര്‍ഷ​ത്തേ​ക്ക് ക​രാ​ര്‍ ഒ​പ്പി​ട്ട​ത്. 1994ല്‍ ​ഉ​ല്‍പാ​ദ​നം തു​ട​ങ്ങി. 2024 ഡി​സം​ബ​റി​ല്‍ ക​രാ​ര്‍ കാ​ലാ​വ​ധി പൂ​ര്‍ത്തി​യാ​യി. പ​ദ്ധ​തി ഏ​റ്റെ​ടു​ത്ത് കെ​എ​സ്​ഇബി​ക്ക് കൈ​മാ​റ​ണ​മെ​ന്ന് കാ​ണി​ച്ച് ഊ​ര്‍ജ​വ​കു​പ്പി​ന് നി​ര​വ​ധി ക​ത്തു​ക​ള​യ​ച്ചെ​ങ്കി​ലും തീ​രു​മാ​ന​മെ​ടു​ത്തി​ല്ല.

മണിയാർ പദ്ധതി ഏ​റ്റെ​ടു​ക്കാ​നുള്ള കെഎസ്ഇബി തീരുമാനം മരവിപ്പിച്ചു
പൂപ്പാറയില്‍ വീണ്ടും കുടിയിറക്ക് ഭീഷണി; 24 മണിക്കൂറിനകം ഒഴിഞ്ഞു പോകണമെന്ന് ജില്ലാ ഭരണകൂടം

പ്ര​തി​വ​ര്‍ഷം മൂ​ന്നു​കോ​ടി​യി​ലേ​റെ യൂ​ണിറ്റ് വൈ​ദ്യു​തി ഉൽപ്പാദിപ്പിക്കുന്ന മണിയാർ പ​ദ്ധ​തി​വ​ഴി ഏ​റ്റ​വും കു​റ​ഞ്ഞ​ത് 18 കോ​ടിരൂ​പ​യു​ടെ വൈ​ദ്യു​തി ല​ഭി​ക്കും. 2018, 2019 വ​ര്‍ഷ​ങ്ങ​ളി​ലെ പ്ര​ള​യ​ത്തി​ല്‍ പ​ദ്ധ​തി​ക്കു​ണ്ടാ​യ നാ​ശം പ​രി​ഹ​രി​ക്കാ​ന്‍ വ​ന്‍തു​ക നി​ക്ഷേ​പി​ച്ചെ​ന്നും പ​ക​ര​മാ​യി കാ​ലാ​വ​ധി 25 വ​ര്‍ഷം കൂ​ടി നീട്ടണം എന്നുമാണ് ക​മ്പ​നി​യു​ടെ ആ​വ​ശ്യം. പ​ദ്ധ​തി​യി​ൽ 30വ​ർഷം​​ കൊ​ണ്ട് സ്വ​കാ​ര്യ ക​മ്പ​നി​ക്കു​ണ്ടാ​യ ലാ​ഭം ഏ​ക​ദേ​ശം 300 കോ​ടി രൂ​പ​യി​ലേ​റെ​യാ​ണ്.

News Malayalam 24x7
newsmalayalam.com