അങ്കണവാടി പെന്‍ഷന് സാമ്പത്തിക സഹായം; 20 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ

സാമ്പത്തിക ഞെരുക്കത്തിനിടയിലും വലിയ സഹായമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് ധനമന്ത്രി മന്ത്രി വ്യക്തമാക്കി
അങ്കണവാടി പെന്‍ഷന്  20 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ
Published on
Updated on

തിരുവനന്തപുരം: വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നതിനായി 20 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി മന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പര്‍മാരുടെയും ക്ഷേമനിധി ബോര്‍ഡിനാണ് സര്‍ക്കാര്‍ സാമ്പത്തിക സഹായം ലഭ്യമാക്കിയത്.

അങ്കണവാടി പെന്‍ഷന്  20 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ
"അധ്യാപക നിയമനത്തിലെ അപാകതകൾ പരിഹരിച്ചതിൽ രാഷ്‌ട്രീയമില്ല"; സർക്കാർ നടപടി സ്വാഗതാർഹമെന്ന് കെസിബിസി

ബോര്‍ഡിനായി ഈ വര്‍ഷം 5.44 കോടി രൂപയാണ് സര്‍ക്കാര്‍ സഹായമായി നല്‍കേണ്ടിയിരുന്നത്. എന്നാല്‍, 61.32 കോടി രൂപ ഇതിനകം ലഭ്യമാക്കി. വിരമിച്ച അങ്കണവാടി ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ സാമ്പത്തിക ഞെരുക്കത്തിനിടയിലും വലിയ സഹായമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് ധനകാര്യ മന്ത്രി വ്യക്തമാക്കി.

അങ്കണവാടി പെന്‍ഷന്  20 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ
കോഴിക്കോട് മെഡിക്കല്‍ കോളേജിൽ കുടിവെള്ള ക്ഷാമം രൂക്ഷം; വരിനിൽക്കുന്നതിനിടെ സ്ത്രീ കുഴഞ്ഞുവീണു

മൂന്ന് വര്‍ഷത്തിനുള്ളില്‍ ക്ഷേമനിധി ബോര്‍ഡിന് സര്‍ക്കാര്‍ സഹായമായി 96.21 കോടി രൂപ നല്‍കിയിട്ടുണ്ട്. ഇക്കാലയളവിലെ ബജറ്റില്‍ ഇതിനായി നീക്കിവച്ചിരുന്നത് 21 കോടി രൂപയായിരുന്നു. എന്നാല്‍, 75 കോടി രൂപയാണ് അധികമായി നല്‍കിയത്.

News Malayalam 24x7
newsmalayalam.com