വ്യാജ സൗന്ദര്യവർധക വസ്തുക്കളും പ്രോട്ടീൻ പൗഡറും വിൽക്കുന്നത് തടയാൻ കർശന നടപടിയുമായി ആരോഗ്യ വകുപ്പ്

എല്ലാ ജില്ലകളിലും വ്യാപക പരിശോധന നടത്താൻ സംസ്ഥാന ഡ്രഗ്സ് കൺട്രോളർക്ക് ആരോഗ്യമന്ത്രി നിർദേശം നൽകി
Kerala Health Department is taking strict measures to prevent sale of illegal cosmetic products and protein powders
എല്ലാ ജില്ലകളിലും വ്യാപക പരിശോധന നടത്താൻ സംസ്ഥാന ഡ്രഗ്സ് കൺട്രോളർക്ക് ആരോഗ്യമന്ത്രി നിർദേശം നൽകി
Published on: 
Updated on: 

തിരുവനന്തപുരം: സംസ്ഥാനത്ത് അംഗീകാരമില്ലാത്ത സൗന്ദര്യ വർധക വസ്തുക്കളും പ്രോട്ടീൻ പൊടികളും വിൽക്കുന്നത് തടയാൻ കർശന നടപടിയുമായി ആരോഗ്യ വകുപ്പ്. എല്ലാ ജില്ലകളിലും വ്യാപക പരിശോധന നടത്താൻ സംസ്ഥാന ഡ്രഗ്സ് കൺട്രോളർക്ക് ആരോഗ്യമന്ത്രി നിർദേശം നൽകി. ഇത്തരം വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കാനാണ് സർക്കാർ തീരുമാനം.

മംഗലാപുരം-കാസർഗോഡ് കേന്ദ്രീകരിച്ച് ഇത്തരം വസ്തുക്കൾ സംസ്ഥാനത്ത് ഓൺലൈനായി വിറ്റഴിക്കപ്പെടുന്നുണ്ട്. വൃക്ക, കരൾ, ഞരമ്പ് സംബന്ധമായ രോഗങ്ങൾക്കും ത്വക്ക് കാൻസറിനും ഇത്തരം വസ്തുക്കൾ കാരണമാകുന്നതായി ഡോക്ടർമാർ തന്നെ വെളിപ്പെടുത്തുന്നു. പാകിസ്ഥാൻ വഴിയെത്തുന്ന ഇത്തരം വസ്തുക്കളിൽ നിർമാതാക്കളുടെ പേര്, നിർ‍മാണ തീയതി, കാലാവധി എന്നിവയൊന്നും രേഖപ്പെടുത്താറില്ലെന്ന് ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് കണ്ടെത്തി.

Kerala Health Department is taking strict measures to prevent sale of illegal cosmetic products and protein powders
മലപ്പുറത്തെ വ്യാജ ഫേസ് ക്രീം: അതീവ ജാഗ്രതാ നിർദേശവുമായി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗം

സൗന്ദര്യ വർധക വസ്തുക്കൾക്ക് പുറമേ പേശീബലം കൂട്ടാനും ശാരീരിക ഉത്തേജനത്തിനുമെന്ന പേരിൽ വ്യാജപരസ്യം നൽകുക, ഗുളികകൾ, ഓയിൽമെൻ്റ്, തൈലം എന്നിവ വ്യാജമായി വിറ്റഴിക്കുക എന്നിവ ചെയ്യുന്നവരെ കണ്ടെത്തി ക്രിമിനൽ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ജനങ്ങളെ തെറ്റിധരിപ്പിക്കുന്ന വ്ളോഗർമാർക്കെതിരെയും കർശന നടപടിക്ക് ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം വസ്തുക്കൾ അംഗീകൃത ഡോക്ടർമാരുടെ നിർദ്ദേശത്തോടെ മാത്രമേ വാങ്ങി ഉപയോഗിക്കാവൂ എന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.

Kerala Health Department is taking strict measures to prevent sale of illegal cosmetic products and protein powders
"കേസുമായി മുന്നോട്ടുപോകും, എഫ് ട്യൂൺ ക്രീം ആരും ഉപയോഗിക്കരുത്"; ഉപഭോക്തൃ കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരി