ശബരിമല സ്വർണക്കൊള്ള; ഗൂഢാലോചന അന്വേഷിക്കേണ്ടത് ഒൻപത് കാര്യങ്ങളിലെന്ന് ഹൈക്കോടതി

ഗൂഢാലോചന അന്വേഷിക്കാൻ സ്വമേധയാ പുതിയ കേസ് എടുക്കും. ദേവസ്വം ബോർഡിൻ്റെ മിനിട്സ് പിടിച്ചെടുക്കാനും കോടതി നിർദേശിച്ചു.
Kerala High court on Sabarimala Gold Theft Case
ശബരിമല സ്വർണക്കൊള്ള; എസ്ഐടിക്ക് ഹൈക്കോടതി നിർദേശംSource; ഫയൽ ചിത്രം
Published on

കൊച്ചി: ശബരിമല സ്വർണക്കൊള്ള വിവാദത്തിൽ വീണ്ടും നിർണായക നീക്കവുമായി ഹൈക്കോടതി. ഗൂഢാലോചന അന്വേഷിക്കാൻ സ്വമേധയാ പുതിയ കേസ് എടുക്കും. ദേവസ്വം ബോർഡിൻ്റെ മിനിട്സ് പിടിച്ചെടുക്കാനും കോടതി നിർദേശിച്ചു. ഗൂഢാലോചന അന്വേഷിക്കേണ്ടത് ഒൻപത് കാര്യങ്ങളിലെന്ന്എ സ്ഐടിക്ക് ഹൈക്കോടതി നിർദേശം നൽകി.

Kerala High court on Sabarimala Gold Theft Case
"ഒന്നാം തരം വ്യാജൻ കുറഞ്ഞ വിലയിൽ"; പുസ്തകങ്ങളുടെ വ്യാജ പതിപ്പുകൾ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ, വായനക്കാർ വഞ്ചിതരാകരുതെന്ന് ബിനീഷ് പുതുപ്പണം

2025ലും സ്വർണപ്പാളി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈകളിൽ എത്താൻ ഗൂഢാലോചന നടന്നോ എന്നതടക്കം അന്വേഷണത്തിൽ ഉൾപ്പെടുത്തണം. അന്വേഷണം മേൽത്തട്ടിലേക്കും പോകണം എന്ന് ഹൈക്കോടതി എസ്ഐടിയോട് ആവശ്യപ്പെട്ടു.

Kerala High court on Sabarimala Gold Theft Case
ഒന്നാം പ്രതി അമ്മാവൻ, അമ്മ രണ്ടാം പ്രതി; കുട്ടിയെ കിണറ്റിൽ എറിഞ്ഞുകൊന്ന കേസിൽ കുറ്റപത്രം സമർപ്പിച്ചു

പ്രധാനമായും അന്വേഷിക്കേണ്ട കാര്യങ്ങൾ;

1. ദേവസ്വം ഉദ്യോഗസ്ഥരുടെ പങ്ക് കണ്ടെത്തണം

2. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണപ്പാളി കൈമാറിയത്

രജിസറ്ററിൽ രേഖപെടുത്താത്തതെന്ത്

3. ടെണ്ടറില്ലാതെ സ്വർണപ്പാളി കൈമാറിയതെങ്ങനെ

4. ദേവസ്വം കമ്മീഷണർക്ക് തന്ത്രി നൽകിയ കത്തിൽ യഥാർഥ തീയതി ഇല്ല

5. ഉദ്യോഗസ്ഥരുടെ അകമ്പടിയില്ലാതെയും നടപടികൾ പാലിക്കാതെയും പോറ്റിക്ക് സ്വർണപ്പാളി കൈമാറി

6. 2025ലും ഉണ്ണികൃഷ്ണൻ പോറ്റിക്ക് വിഗ്രഹങ്ങൾ കൈമാറാൻ

രഹസ്യനീക്കം നടന്നിരുന്നോ

7. സ്മാർട്ട് ക്രിഷേൻസിന് ആവശ്യമായ സാങ്കേതിക വൈദഗ്ദ്യം ഇല്ലെന്ന് ആദ്യം റിപ്പോർട്ട് നൽകിയ കമ്മീഷണർ ഏഴ് ദിവസത്തിനുള്ളിൽ തിരുത്തിയെതെന്ത്

8. 2024ൽ പോറ്റി മറ്റൊരു സെറ്റ് ദ്വാരപാലക ശിൽപം സ്ട്രോങ് റൂമിലുണ്ടെന്ന് അറിയിച്ചത് സംബന്ധിച്ച്

9. അന്വേഷണം താഴെ തട്ടിൽ മാത്രം ഒതുക്കാതിരിക്കുക

Related Stories

No stories found.
News Malayalam 24x7
newsmalayalam.com