ഒന്നാം പ്രതി അമ്മാവൻ, അമ്മ രണ്ടാം പ്രതി; കുട്ടിയെ കിണറ്റിൽ എറിഞ്ഞുകൊന്ന കേസിൽ കുറ്റപത്രം സമർപ്പിച്ചു

കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞത് ശ്രീതുവിൻ്റെ അറിവോടെയാണെന്ന ഒന്നാം പ്രതി സഹോദരൻ ഹരികുമാറിൻ്റെ മൊഴിയാണ് ശ്രീതുവിനെ കുടുക്കിയത്.
കുട്ടിയെ കിണറ്റിലെറിഞ്ഞുകൊന്ന കേസിൽ കുറ്റപത്രം സമർപ്പിച്ചു
കുട്ടിയെ കിണറ്റിലെറിഞ്ഞുകൊന്ന കേസിൽ കുറ്റപത്രം സമർപ്പിച്ചുSource; News Malayalam 24X7
Published on

തിരുവനന്തപുരം; ബാലരാമപുരത്ത് കുട്ടിയെ കിണറ്റിൽ എറിഞ്ഞുകൊന്ന കേസിൽ കുറ്റപത്രം സമർപ്പിച്ചു. രണ്ടു പ്രതികളാണ് ഉള്ളത്. അമ്മാവൻ ഹരികുമാർ ഒന്നാം പ്രതിയും അമ്മ ശ്രീതു രണ്ടാം പ്രതിയുമാണ്. നെയ്യാറ്റിൻകര കോടതിയിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.

കുട്ടിയെ കിണറ്റിലെറിഞ്ഞുകൊന്ന കേസിൽ കുറ്റപത്രം സമർപ്പിച്ചു
രാവിലെ കാഴ്ചയില്ലെന്ന് അഭിനയിച്ച് ഭിക്ഷാടനം, രാത്രി കാശെണ്ണി ഉറക്കം; കോട്ടയം സ്വദേശിയെ കയ്യോടെ പിടികൂടി നാട്ടുകാർ

കുഞ്ഞിന്റെ അമ്മ ശ്രീതുവിനെതിരെ ജോലി തട്ടിപ്പിന് പൊലീസ് കേസെടുത്തിരുന്നു. BNS 316 (2), 318 (4), 336 (2) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ദേവസ്വം ബോർഡിൽ ഉന്നത ഉദ്യോഗസ്ഥ എന്ന് പറഞ്ഞ് പണം തട്ടിയതായി മൂന്ന് പേരിൽ നിന്ന് പരാതി ലഭിച്ചതായി പൊലീസ് വ്യക്തമാക്കിയിരുന്നു.

ദേവേന്ദുവിനെ കിണറ്റിൽ എറിഞ്ഞുകൊന്ന കേസിൽ അറസ്റ്റിലായ അമ്മ ശ്രീതുവിനെ കോടതി റിമാൻഡ് ചെയ്തിരുന്നു. തമിഴ്നാട്ടിൽ നിന്ന് ബാലരാമപുരം പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞത് ശ്രീതുവിൻ്റെ അറിവോടെയാണെന്ന ഒന്നാം പ്രതി സഹോദരൻ ഹരികുമാറിൻ്റെ മൊഴിയാണ് ശ്രീതുവിനെ കുടുക്കിയത്.

ഇക്കഴിഞ്ഞ ജനുവരിയിലാണ് സംഭവം. ബാലരാമപുരത്തെ ജിത്ത്-ശ്രുതി ദമ്പതികളുടെ മകള്‍ രണ്ടുവയസ്സുകാരിയായ ദേവേന്ദുവിനെ വീട്ടില്‍നിന്ന് കാണാതായെന്ന വാർത്തയാണ് ആദ്യം പുറത്ത് വന്നത്. പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് അരിച്ച് പെറുക്കിയെങ്കിലും ഒന്നും കണ്ടത്താൻ സാധിച്ചിരുന്നില്ല. പിന്നീടാണ് കുഞ്ഞിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കുട്ടിയെ കിണറ്റിലെറിഞ്ഞുകൊന്ന കേസിൽ കുറ്റപത്രം സമർപ്പിച്ചു
താമരശേരിയിലെ ഫ്രഷ് കട്ട് അറവുശാലയ്ക്ക് തീയിട്ട് പ്രതിഷേധക്കാര്‍; പ്രദേശത്ത് സംഘര്‍ഷം

മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ ഇന്ന് പുലർച്ചെയാണ് കാണാതായത്. തുടർന്ന് നടത്തിയ തെരച്ചിലിലാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. ഹരികുമാറിന്റെയും ശ്രീതുവിന്റെയും വാട്‌സാപ്പ് ചാറ്റുകളടക്കം പരിശോധിച്ചതില്‍ നിന്നാണ് ഇരുവരും തമ്മിലുണ്ടായിരുന്ന ബദ്ധവും കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളും പൊലീസിന് വ്യക്തമായത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com