പിഎസ്‌സിയിൽ പടപ്പുറപ്പാട്; ചെയർമാനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി അംഗങ്ങൾ

ചെയര്‍മാനെയും കമ്മീഷന്‍ അംഗങ്ങളെയും പുറത്താക്കണമെന്ന് മുന്‍ കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കിയതിന് പിന്നാലെയാണ് ചെയര്‍മാനെതിരെ ഭിന്നത രൂക്ഷമായതിന്റെ വിശദാംശങ്ങള്‍ പുറത്തുവരുന്നത്.
psc
pscSource: Files
Published on: 
Updated on: 

തിരുവനന്തപുരം: പി എസ് സിയില്‍ ചെയര്‍മാന്‍ എം.ആര്‍.ബൈജുവിനും അഡീഷണല്‍ സെക്രട്ടറി ആര്‍.ഹരിക്കുമെതിരെ പടപ്പുറപ്പാട്. ഇരുവരും അധികാര ദുര്‍വിനിയോഗം നടത്തി കൂടുതല്‍ പരീക്ഷകള്‍ അട്ടിമറിച്ചുവെന്ന് കാട്ടി ഒരു വിഭാഗം പിഎസ്‌സി അംഗങ്ങള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. അതിനിടെ, ന്യൂസ് മലയാളം പുറത്തുകൊണ്ടുവന്ന ആസൂത്രണബോര്‍ഡ് പരീക്ഷാത്തട്ടിപ്പ് കേസില്‍ ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എം.ആര്‍. ബൈജുവിന് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കി. കേസില്‍ മുതിര്‍ന്ന അംഗങ്ങളെ ഇന്നും അന്വേഷണസംഘം ചോദ്യം ചെയ്യുന്നുണ്ട്.

ചെയര്‍മാനെയും കമ്മീഷന്‍ അംഗങ്ങളെയും പുറത്താക്കണമെന്ന് മുന്‍ കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കിയതിന് പിന്നാലെയാണ് ചെയര്‍മാനെതിരെ ഭിന്നത രൂക്ഷമായതിന്റെ വിശദാംശങ്ങള്‍ പുറത്തുവരുന്നത്. അതിഗുരുതര ആരോപണമാണ് ഒരു വിഭാഗം അംഗങ്ങള്‍ ചെയര്‍മാന്‍ എം.ആര്‍. ബൈജുവിനെതിരെ ഉയര്‍ത്തുന്നത്.

psc
പരീക്ഷാ തട്ടിപ്പ്: വഴങ്ങി പിഎസ്‌സി; ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരാകും

ഡിവൈഎസ്പി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്, ലോ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍, കെഎഎസ് ഉള്‍പ്പെടെ തസ്തികകളിളിലേക്കുള്ള പരീക്ഷയും ചെയര്‍മാന്‍ അട്ടിമറിച്ചെന്നാണ് പരാതി. എഴുത്തുപരീക്ഷാ മാര്‍ക്കുകള്‍ ഇന്റര്‍വ്യൂവിന് മുന്‍പ് തന്നെ ചെയര്‍മാന്‍ ക്രമവിരുദ്ധമായി മനസ്സിലാക്കിയെന്ന് അംഗങ്ങള്‍ ആരോപിക്കുന്നു. കേസിലെ പ്രതിയായ അഡീഷണല്‍ സെക്രട്ടറി ആര്‍.ഹരിയെ സെക്രട്ടറിയാക്കാമെന്ന് പ്രലോഭിപ്പിച്ചാണ് ഈ വിവരങ്ങള്‍ ചോര്‍ത്തിയതെന്നും, ഹരിയാണ് മാര്‍ക്ക് വിവരം ചെയര്‍മാന്റെ ചേമ്പറില്‍ എത്തിച്ചതെന്നും ഒന്നരമാസം മുമ്പ് മുഖ്യമന്ത്രി വി.ഡി. സതീശന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.

ക്രമക്കേട് കാണിച്ച് താത്പര്യമുള്ളവരെ ഇന്റര്‍വ്യൂവിന് ക്ഷണിക്കാന്‍ വേണ്ടിയാണ് മാര്‍ക്ക് മുന്‍കൂട്ടി ശേഖരിച്ചത്. ഡിവൈഎസ്പി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് ഇന്റര്‍വ്യൂ നടത്തുന്ന കാര്യം പി.എസ്.സി യോഗത്തില്‍ പോലും അറിയിച്ചിരുന്നില്ലെന്നും പരാതിയില്‍ ഉണ്ട്.

psc
"പിഎസ്‌സി ചെയർമാനെ പുറത്താക്കണം", രാഷ്ട്രപതിക്ക് ശുപാർശ നൽകി രാജേന്ദ്ര അർലേക്കർ; നിയമോപദേശം തേടി പിഎസ്‌സി

പി.എസ്.സി റൂള്‍സ് ഓഫ് പ്രൊസീജിയര്‍ അനുസരിച്ച് എക്‌സാമിനേഷന്‍ സബ് കമ്മിറ്റി വേണമെന്ന വ്യവസ്ഥയും കാറ്റില്‍പ്പറത്തി. ഒരു പരീക്ഷയ്ക്ക് മൂന്ന് പേരില്‍ നിന്ന് രഹസ്യമായി ചോദ്യപേപ്പര്‍ വാങ്ങുന്ന രീതി അവസാനിപ്പിച്ച്, ചെയര്‍മാന്‍ നേരിട്ട് ഒരാളെ മാത്രം നിശ്ചയിക്കുന്ന രീതിയിലേക്ക് മാറ്റി.

ന്യൂസ് മലയാളം പുറത്തുകൊണ്ടുവന്ന ആസൂത്രണ കമ്മീഷന്‍ പരീക്ഷാത്തട്ടിപ്പ് കേസില്‍ ചെയര്‍മാന്‍ എം.ആര്‍.ബൈജു ബുധനാഴ്ച ഹാജരാകാന്‍ ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കി. ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് എത്താനാണ് നിര്‍ദേശം.

അതേസമയം നിലവിലെ കമ്മീഷന്‍ പൂര്‍ണ്ണമായും പിരിച്ചുവിടാനുള്ള ഗവര്‍ണറുടെ ശുപാര്‍ശയില്‍ രാഷ്ട്രപതി എന്തു നിലപാട് സ്വീകരിക്കുമെന്നാണ് പി.എസ്.സി ഉറ്റു നോക്കുന്നത്. രാഷ്ട്രപതിയുടെ നിലപാട് അറിയുന്നതുവരെ കാത്തിരിക്കാം എന്ന വികാരമാണ് തിങ്കളാഴ്ച ചേര്‍ന്ന യോഗത്തില്‍ ഉയര്‍ന്നത്.

News Malayalam 24x7
newsmalayalam.com