"കീമിൻ്റെ ഘടന കേരള സിലബസിലെ കുട്ടികൾക്ക് എതിരാണ്"; സുപ്രീം കോടതിയെ സമീപിക്കുമെന്ന് വിദ്യാർഥികൾ

നിലവിലെ കീമിൻ്റെ ഘടന കേരള സിലബസിലെ കുട്ടികൾക്ക് എതിരാണ്. നിയമം മറ്റുള്ളവർക്ക് ദോഷമാണെന്ന് കാണുമ്പോൾ ആ നിയമം മാറ്റണമെന്നും വിദ്യാർഥികൾ പറഞ്ഞു.
Supreme Court Of India
സുപ്രീം കോടതിSource: Facebook/ Supreme Court Of India
Published on

കീമിൽ പുതിയ റാങ്ക് ലിസ്റ്റ് പുറത്തുവിട്ടതിൽ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കേരള സിലബസിലെ വിദ്യാർഥികൾ. പുതുക്കിയ റാങ്ക് ലിസ്റ്റ് വന്നപ്പോൾ പിന്നോട്ട് പോയതിൽ മനോവിഷമം ഉണ്ടായെന്നും കോടതിയിൽ പോകുമ്പോൾ സംസ്ഥാന സർക്കാർ പിന്തുണ നൽകണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു.

നിലവിലെ കീമിൻ്റെ ഘടന കേരള സിലബസിലെ കുട്ടികൾക്ക് എതിരാണ്. നിയമം മറ്റുള്ളവർക്ക് ദോഷമാണെന്ന് കാണുമ്പോൾ ആ നിയമം മാറ്റണമെന്നും വിദ്യാർഥികൾ പറഞ്ഞു.

Supreme Court Of India
"സർക്കാരിന് തെറ്റുപറ്റിയിട്ടില്ല, കോടതിക്ക് പോലും തള്ളാൻ കഴിയാത്ത ഫോർമുല ഉണ്ടാക്കും"; കീം വിഷയത്തിൽ മന്ത്രി ആർ. ബിന്ദു

കീമുമായി ബന്ധപ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിൻ്റെ വിധി അംഗീകരിക്കുന്നെന്നും, ഉത്തരവിനെതിരെ സർക്കാർ അപ്പീല്‍ നല്‍കില്ലെന്നും പറഞ്ഞതിന് പിന്നാലെയാണ് വിദ്യാർഥികൾ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തിയത്.

ജൂലൈ 10നാണ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പുതുക്കിയ കീം എൻട്രൻസ് പരീക്ഷ റാങ്ക് ലിസ്റ്റ് സർക്കാർ പ്രസിദ്ധീകരിച്ചത്. പക്ഷേ ഈ ലിസ്റ്റ് കേരള സിലബസ് വിദ്യാർഥികൾക്ക് തിരിച്ചടിയായി. പതിനായിരക്കണക്കിന് വിദ്യാർഥികളുടെ റാങ്ക് കുത്തനെ ഇടിഞ്ഞു. ഈ സംഭവത്തിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ ഉത്തരവിനെതിരെ വിദ്യാർഥികൾ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.

ഈ മാസം ഒന്നിനാണ് സംസ്ഥാന സർക്കാർ ആദ്യ റാങ്ക് പട്ടിക പുറത്തുവിട്ടത്. ഈ ലിസ്റ്റിൽ ഒന്നാം റാങ്ക് ലഭിച്ചത് കേരള സിലബസ് വിദ്യാർഥിയായ എറണാകുളം സ്വദേശി ജോൺ ഷിനോജിനായിരുന്നു. പക്ഷേ പുതുക്കിയ റാങ്ക് ലിസ്റ്റിൽ ജോൺ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പഴയ റാങ്ക് ലിസ്റ്റിൽ അഞ്ചാം സ്ഥാനത്ത് ഉണ്ടായിരുന്ന സിബിഎസ്ഇ വിദ്യാർഥി ജോഷ്വാ ജേക്കബ് ഒന്നാം സ്ഥാനത്തേക്കും എത്തി.

ഇത്തരത്തിൽ വ്യാപകമായ രീതിയിലാണ് റാങ്ക് വ്യതിയാനം ഉണ്ടായത്. പക്ഷേ കീമുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് തെറ്റുപറ്റിയിട്ടില്ല എന്ന നിലപാടാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു സ്വീകരിച്ചത്.

Supreme Court Of India
പുതുക്കിയ കീം ഫലം പ്രസിദ്ധീകരിച്ചു; ആദ്യ 100 റാങ്കിൽ കേരള സിലബസിൽ നിന്നുള്ളത് 21 പേർ മാത്രം

പുതുക്കിയ ലിസ്റ്റിലെ ആദ്യ 100 ൽ 21 സംസ്ഥാന സിലബസ് വിദ്യാർഥികൾ മാത്രമാണ് ഇടം പിടിച്ചത്. പഴയ റാങ്ക് ലിസ്റ്റിൽ 43 പേരുണ്ടായിരുന്ന സ്ഥാനത്താണ് ഈ സ്ഥിതി. അടുത്ത വർഷം ഒരു കോടതിക്കും തള്ളാൻ കഴിയാത്ത തരത്തിൽ ഫോർമുല നടപ്പാക്കുമെന്ന് മന്ത്രി പറയുമ്പോഴും ആശങ്ക നിലനിൽക്കുകയാണ്.

സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കുമ്പോൾ സംസ്ഥാന സർക്കാർ പിന്തുണ നൽകണമെന്നും വിദ്യാർഥികൾ ആവശ്യപ്പെടുന്നു. ഹർജിയുമായി വിദ്യാർഥികൾ മുന്നോട്ടു പോയാൽ സർക്കാർ എന്ത് നിലപാട് സ്വീകരിക്കും എന്നുള്ളത് നിർണായകമാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com