വീണ്ടും സൂര്യാഘാതമേറ്റു; കോഴിക്കോട് നിർമാണ തൊഴിലാളിക്ക് പൊള്ളലേറ്റു

നിർമാണ തൊഴിലാളിയായ പ്രദീപ് കുമാറിനാണ് ഇന്ന് സൂര്യാതപമേറ്റത്
Kozhikode construction worker suffers sunstroke
കോഴിക്കോട് നിർമാണ തൊഴിലാളിക്ക് പൊള്ളലേറ്റുSource: News Malayalam
Published on
Updated on

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും സൂര്യാഘാതം റിപ്പോർട്ട് ചെയ്തു. കോഴിക്കോട് പേരാമ്പ്രയിൽ നിർമാണ തൊഴിലാളിക്കാണ് പൊള്ളലേറ്റത്. ആവള കുട്ടോത്ത് കണ്ണങ്കോട്ട് പ്രദീപ് കുമാർ(52) ആണ് സൂര്യാതപമേറ്റത്.

വേളം പെരുവയലിൽ കെട്ടിട നിർമാണ ജോലിക്കിടെ ഇയാൾക്ക് ശ്വാസ തടസവും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടർന്ന് ആവള കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു.തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് സൂര്യാഘാതമേറ്റതാണെന്ന് മനസിലായത്.

Kozhikode construction worker suffers sunstroke
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും കുറഞ്ഞു; ഒരാഴ്ചയ്ക്കിടെ കുറഞ്ഞത് 17 ദശലക്ഷം യൂണിറ്റ്

പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഇയാളെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അവിടെ നിന്നും പ്രഥമ ശുശ്രൂഷ നൽകിയ ശേഷം പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Kozhikode construction worker suffers sunstroke
കെഎസ്ഇബിയുടെ അനാസ്ഥ തുടരുന്നു; നിശ്ചലമായി ബാരാപോൾ ജലവൈദ്യുത പദ്ധതി; ഈ സീസണിലും ഉൽപ്പാദനം മുടങ്ങിയേക്കും
News Malayalam 24x7
newsmalayalam.com