'എക്‌സറേ സംവിധാനം മാസങ്ങളായി പ്രവർത്തനരഹിതം'; ഡോക്ടർമാരില്ലാതെ കടുത്ത പ്രതിസന്ധിയിൽ കോഴിക്കോട് മെഡിക്കൽ കോളേജ്

ഡോക്ടർമാരില്ലാത്ത സാഹഹചര്യത്തിൽ അത്യാസന്ന നിലയിൽ എത്തുന്ന രോഗികൾക്കും കാത്തിരിക്കേണ്ടിവരികയാണ്.
Kozhikode Medical College faces a severe crisis due to a lack of doctors
ഡോക്ടർമാരില്ലാതെ കടുത്ത പ്രതിസന്ധിയിൽ കോഴിക്കോട് മെഡിക്കൽ കോളേജ്
Published on: 
Updated on: 

കോഴിക്കോട്: ആവശ്യത്തിന് ഡോക്ടർമാരും പരിശോധന സംവിധാനങ്ങളും ഇല്ലാതെ കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണ് കോഴിക്കോട് മെഡിക്കൽ കോളേജ്. രാത്രിയിൽ ആശുപത്രിയിൽ വരുന്ന രോഗികൾക്ക് മണിക്കൂറുകൾ ആണ് ഡോക്ടറെ കാത്തിരിക്കേണ്ടിവരുന്നത്.

ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതും, പരിശോധനാ സംവിധാനങ്ങൾ തകരാറിലായതും, കടുത്ത മരുന്ന് ക്ഷാമവും ആശുപത്രിയുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. സീനിയർ ഡോക്ടർമാരുടെ കാലാവധി അവസാനിച്ചതും പുതിയ ഒഴിവുകൾ കൃത്യസമയത്ത് നികത്താത്തതുമാണ് പ്രധാന കാരണം.

Kozhikode Medical College faces a severe crisis due to a lack of doctors
"വി.ഡി.സതീശനെതിരായ വിമർശനത്തിൽ ഉറച്ചുനിൽക്കുന്നു"; ആരുടെയും പിന്തുണ തേടിയിട്ടില്ലെന്ന് അടൂർ പ്രകാശ്

അനസ്‌തേഷ്യ വിഭാഗം ഉൾപ്പെടെയുള്ള പല അത്യാഹിത-ശസ്ത്രക്രിയാ വിഭാഗങ്ങളിലും ഡോക്ടർമാരുടെ വലിയ ക്ഷാമമുണ്ട്. ഡോക്ടർമാരില്ലാത്തതിനാൽ മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകൾ പോലും മാറ്റിവെക്കേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. കൂടാതെ ആശുപത്രിയിലെ പ്രധാന എക്സ്-റേ ഉൾപ്പെടെയുള്ള രോഗനിർണയ സംവിധാനങ്ങൾ മാസങ്ങളായി തകരാറിലാണ്.

ഇതുമൂലം പാവപ്പെട്ട രോഗികൾക്ക് വലിയ തുക നൽകി പുറത്തുനിന്ന് പരിശോധനകൾ നടത്തേണ്ടി വരുന്നു. ഹൃദ്രോഗം, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങൾക്കുള്ള അത്യാവശ്യ മരുന്നുകൾ പോലും ആശുപത്രി ഫാർമസികളിൽ ലഭ്യമല്ല. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന് സർക്കാർ നൽകാനുള്ള വലിയ തുകയുടെ കുടിശ്ശിക കാരണം മരുന്ന് വിതരണക്കാർ സഹകരിക്കാത്തതാണ് ഈ പ്രതിസന്ധിക്ക് വഴിവെച്ചതെന്നും ആക്ഷേപമുണ്ട്.

Kozhikode Medical College faces a severe crisis due to a lack of doctors
"കാബിനറ്റ് പദവി ഉൾപ്പെടെയുള്ള തീരുമാനം താൻ അറിഞ്ഞില്ല"; വി.ഡി. സതീശനെതിരെ അതൃപ്തി പരസ്യമാക്കി അടൂർ പ്രകാശ്

Related Stories

Severe retaliation if Iran is behind the attack on the Flydubai flight
Lab tests in disarray at Kozhikode Medical College
മോര്‍ച്ചറിയിലെ ഫ്രീസര്‍ 'ചത്തിട്ട്' മാസങ്ങള്‍, ആവശ്യത്തിന് ഡോക്ടര്‍മാരുമില്ല; ഇല്ലായ്മകളില്‍ നട്ടംതിരിഞ്ഞ് കാസര്‍ഗോഡ് ജനറല്‍ ആശുപത്രി
ജനിച്ചപ്പോള്‍ ഉള്ളില്‍ കുടുങ്ങിയ സൂചി! വേദനയുമായി ഒരു വര്‍ഷം; കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ ഗുരുതര പിഴവെന്ന് പരാതി
News Malayalam 24x7
newsmalayalam.com