"വി.ഡി.സതീശനെതിരായ വിമർശനത്തിൽ ഉറച്ചുനിൽക്കുന്നു"; ആരുടെയും പിന്തുണ തേടിയിട്ടില്ലെന്ന് അടൂർ പ്രകാശ്

വിമർശനം സ്വന്തം അനുഭവത്തിൻ്റെ വെളിച്ചത്തിൽ ആണെന്നും അടൂർ പ്രകാശ് പറഞ്ഞു.
Stands firm on the criticism against V.D. Satheesan
വി.ഡി.സതീശനെതിരായ വിമർശനത്തിൽ ഉറച്ചുനിൽക്കുന്നു
Published on: 
Updated on: 

പത്തനംതിട്ട: മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ പരസ്യ വിമർശനത്തിൽ ഉറച്ചുനിൽക്കുന്നതായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. വിമർശനം സ്വന്തം അനുഭവത്തിൻ്റെ വെളിച്ചത്തിൽ ആണ്. ഇക്കാര്യത്തിൽ ആരുടെയും പിന്തുണ തേടിയിട്ടില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു.

നാല് മാസത്തിൽ യുഡിഎഫ് യോ​ഗം കൂടിയത് ഒരു തവണയാണ്. പരാതി എഐസിസിയെ അറിയിക്കുമെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. യുഡിഎഫിൽ പ്രശ്നങ്ങളില്ല. പറഞ്ഞത് യാഥാർത്ഥ്യം മാത്രമാണെന്നും അടൂർ പ്രകാശ് പറഞ്ഞു.

Stands firm on the criticism against V.D. Satheesan
"കാബിനറ്റ് പദവി ഉൾപ്പെടെയുള്ള തീരുമാനം താൻ അറിഞ്ഞില്ല"; വി.ഡി. സതീശനെതിരെ അതൃപ്തി പരസ്യമാക്കി അടൂർ പ്രകാശ്

ആർക്കും സ്ഥാനമാനങ്ങൾ കൊടുത്തതിന് താൻ എതിരല്ലെന്ന് ഇന്നലെ പറഞ്ഞതാണ്. എം.കെ. മുനീറും, ജി. ദേവരാജനും മികച്ച നേതാക്കൾ ആണ്. ചില കൂടിയാലോചനകൾ ഉണ്ടായിട്ടില്ലെന്നാണ് പറഞ്ഞത്. വിമർശന ചേരിയിൽ ഞാനൊറ്റക്കാണ്. മുഖ്യമന്ത്രിയുമായി ഒരു തർക്കവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stands firm on the criticism against V.D. Satheesan
മന്ത്രി ഒ.ജെ. ജനീഷിൻ്റെ വാഹനത്തിന് നേരെ ഡിവൈഎഫ്ഐ ആക്രമണം; വാഹനത്തിന് കേടുപാട്
News Malayalam 24x7
newsmalayalam.com