മുതിർന്ന കോൺഗ്രസ് നേതാവ് കെ.പി. ധനപാലൻ അന്തരിച്ചു; അന്ത്യം വടക്കൻ പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ

ഇന്ന് പുലർച്ചെ 5.30 ഓടെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം.
K.P. Dhanapalan passes away
കെ.പി. ധനപാലൻ അന്തരിച്ചു
Published on
Updated on

കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംപിയുമായി കെ.പി. ധനപാലൻ അന്തരിച്ചു. പുലർച്ചെ 5.30 ഓടെയായിരുന്നു അന്ത്യം. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വടക്കൻ പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം ഇന്ന് പുലർച്ചയോടെയാണ് അന്തരിച്ചത്.

ചില ശാരീരിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്നു. കഴിഞ്ഞ ദിവസമാണ് ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എറണാകുളം ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന ഇദ്ദേഹം കെപിസിസി ഭാരവാഹിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

K.P. Dhanapalan passes away
അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു; അപകടം ആനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ

2009 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ നിന്നാണ് കെ.പി. ധനപാലൻ പാർലമെൻ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡൻറ് ആയിരുന്നു. 2014 ൽ തൃശൂരിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പറവൂർ നഗരസഭാംഗം, മിൽമ ചെയർമാൻ, നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എന്നി നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

2001ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വടക്കേക്കര സീറ്റ് ധനപാലന് നൽകിയെങ്കിലും പ്രചാരണം തുടങ്ങിയ ശേഷം പിന്മാറേണ്ടി വന്നു. എറണാകുളം ജില്ലയിലെ എ.കെ. ആൻ്റണിയുടെ ഏറ്റവും അടുത്ത വിശ്വസ്തരിൽ ഒരാളായിരുന്നു കെ.പി. ധനപാലൻ.

K.P. Dhanapalan passes away
കോൺഗ്രസ് നേതാവിൻ്റെ വീട്ടിൽ വച്ച് ജീവനൊടുക്കാൻ ശ്രമിച്ച വയോധികന് ദാരുണാന്ത്യം
News Malayalam 24x7
newsmalayalam.com