"വി.ഡി. സതീശൻ്റെ അടുത്തെങ്ങാനും വന്നാൽ നല്ല ഇടി ഇടിക്കും"; കെ.സിയെ പിന്തുണച്ച കെഎസ്‌യു നേതാവിന് ഭീഷണി

കെഎസ്‌യു പറവൂർ ബ്ലോക്ക് സെക്രട്ടറി ആരോൺ ബിജോയിയുടെ ഫേസ്ബുക്ക് പോസ്റ്റിനാണ് ഭീഷണി കമൻ്റുകളിട്ടത്.
"വി.ഡി. സതീശൻ്റെ അടുത്തെങ്ങാനും വന്നാൽ നല്ല ഇടി ഇടിക്കും"; കെ.സിയെ പിന്തുണച്ച കെഎസ്‌യു നേതാവിന് ഭീഷണി
Published on
Updated on

എറണാകുളം: സോഷ്യൽ മീഡിയയിൽ നടക്കുന്ന മുഖ്യമന്ത്രി ചർച്ചയിൽ കെ.സി. വേണുഗോപാലിനെ അനുകൂലിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട കെഎസ്‌യു നേതാവിന് ഭീഷണി. കെഎസ്‌യു പറവൂർ ബ്ലോക്ക് സെക്രട്ടറി ആരോൺ ബിജോയിയുടെ ഫേസ്ബുക്ക് പോസ്റ്റിനാണ് ഭീഷണി കമൻ്റുകളിട്ടത്.

"വി.ഡി. സതീശൻ്റെ അടുത്തെങ്ങാനും വന്നാൽ നല്ല ഇടി ഇടിക്കും"; കെ.സിയെ പിന്തുണച്ച കെഎസ്‌യു നേതാവിന് ഭീഷണി
കെ.സിയോ ചെന്നിത്തലയോ അല്ല, സുധാകരന്റെ ലക്ഷ്യം വി.ഡി. സതീശന്‍

കെ.സി. വേണുഗോപാൽ നയിക്കട്ടെ എന്നായിരുന്നു ആരോണിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇനി കോൺഗ്രസ് പരിപാടികളിൽ പങ്കെടുത്താൽ അടിക്കുമെന്നും പ്രതിപക്ഷ നേതാവിൻ്റെ ഓഫീസ് പരിസരത്തോ സതീശൻ പോകുന്നിടത്തോ കാണരുതെന്നും ഭീഷണിപ്പെടുത്തി. പ്രതിപക്ഷ നേതാവിൻ്റെ ഓഫീസിൽ നിന്നാണ് ഭീഷണി വന്നതെന്ന് ആരോൺ ആരോപിച്ചു. ഭീഷണി സന്ദേശം വന്നതോടെ മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കുമാണ് ആരോൺ പരാതി നൽകിയത്.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

പ്രതീക്ഷ അവസാനിച്ചു എന്ന് തോന്നുന്നിടത്ത് കെസി ഉണ്ടാകും....

കെസി മുഖ്യമന്ത്രിസ്ഥാനാർത്തി അല്ലെങ്കിൽ AICC പ്രസിഡൻ്റ് സ്ഥാനത്തേക്ക് വരണം എന്നാണ് എൻ്റെ ആഗ്രഹം.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അനിഷേധ്യനായ സംഘാടകനും ശക്തനായ നേതാവുമായ കെ. സി വേണുഗോപാൽ ദേശീയ തലത്തിൽ നിർണ്ണായക ചുമതലകൾ നിർവഹിച്ച് രാഹുൽജിയുടെ കരങ്ങൾക്ക് ശക്തി പകരുമ്പോഴും, അദ്ദേഹത്തിന്റെ സാന്നിധ്യം കേരള രാഷ്ട്രീയത്തിന് എത്രത്തോളം ആവശ്യമാണെന്ന് ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് വീണ്ടും തെളിയിച്ചു.

കേരളത്തിലെ അങ്ങോളമിങ്ങോളം പ്രവർത്തകരെ ഉണർത്തിയും, എല്ലാ സ്ഥാനാർത്ഥികൾക്കും ആത്മവിശ്വാസം പകരുന്ന ശക്തിയായി മാറിയും, പാർട്ടിയുടെ വിജയത്തിന് പിന്നിലെ പ്രേരകശക്തിയായി അദ്ദേഹം പ്രവർത്തിച്ചു. അത് ഒരു നേതാവിന്റെ സംഘടനാ മികവിന്റെ തെളിവാണ്. ഇന്ന് കേരളത്തിന് ആവശ്യം അത്തരമൊരു ദൂരദർശിയുള്ള നേതൃത്വമാണ്. ലീഡർ ശ്രീ. കെ. കരുണാകരൻ, ശ്രീ എ.കെ ആന്റണി, ശ്രീ. ഉമ്മൻചാണ്ടി, ശ്രീ വയലാർജി തുടങ്ങി… സംസ്ഥാന രാഷ്ട്രീയത്തെ ദിശാബോധത്തോടെ നയിച്ച മഹാനേതാക്കളുടെ പാത പിന്തുടർന്ന്, കേരള രാഷ്ട്രീയത്തിലെ മുടിചൂടാമന്നനായി ഉയരാൻ കെ.സി.യ്ക്ക് കഴിയും എന്ന ആത്മവിശ്വാസം കോൺഗ്രസ് പ്രവർത്തകരിൽ ശക്തമാണ്.

"വി.ഡി. സതീശൻ്റെ അടുത്തെങ്ങാനും വന്നാൽ നല്ല ഇടി ഇടിക്കും"; കെ.സിയെ പിന്തുണച്ച കെഎസ്‌യു നേതാവിന് ഭീഷണി
സുധാകരൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ അഭിപ്രായം പറയാനില്ല, പരസ്യ വിവാദങ്ങളിലേക്ക് പോകാതിരിക്കുന്നതാണ് നല്ലത്: കെ.സി. വേണുഗോപാൽ

ഒരു നേതാവിന്റെ മഹത്വം പദവികളിൽ അല്ല, അദ്ദേഹത്തിന്റെ പ്രവർത്തന പാരമ്പര്യത്തിലാണ് പ്രതിഫലിക്കുന്നത്. താഴെത്തട്ടിൽ നിന്ന് സംഘടനയുടെ ഓരോ ഘട്ടവും അനുഭവിച്ച് വളർന്നുവരുന്ന ഒരു നേതാവിന് മാത്രമേ പ്രവർത്തകരുടെ മനസ്സറിയാനും അവരുടെ പ്രതീക്ഷകൾക്ക് മറുപടി നൽകാനും കഴിയൂ. പാർട്ടിയോടുള്ള അചഞ്ചലമായ ആത്മാർത്ഥത, പ്രതിസന്ധികളിൽ പോലും പിന്നോട്ടില്ലാത്ത ഉറച്ച നിലപാട്, പ്രവർത്തകരോട് കാണിക്കുന്ന വിനയവും, ആദരവുമാണ് കെ. സി വേണുഗോപാലിനെ വ്യത്യസ്തനാക്കുന്നത്.

നേതാവെന്ന നിലയിൽ മാത്രമല്ല, ഒരാളുടെ സഹയാത്രികനായും പ്രവർത്തകരുടെ ഇടയിൽ നിലകൊള്ളാൻ കഴിയുന്നത് തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തി. അത്തരം നേതാക്കൾ ഒരു പ്രസ്ഥാനത്തിന്റെ കരുത്താണ്. അവരുടെ പ്രവർത്തന ശൈലിയും, ആത്മാർത്ഥതയും തന്നെയാണ് ഭാവിയെ നിർണ്ണയിക്കുന്നത്. കോൺഗ്രസിനും യുഡിഎഫിനും ശക്തമായ ദിശാബോധം നൽകാൻ, ദേശീയ നേതൃത്വത്തിന് കരുത്ത് പകരുന്നത് പോലെ, കേരളത്തിലെ ജനങ്ങളെയും. പ്രവർത്തകരെയും പ്രചോദിപ്പിച്ച്, നാളെയുടെ ഭരണത്തിന് ദിശാബോധം നൽകാൻ കഴിയുന്ന നേതാവായി കെ.സി. വേണുഗോപാലൻ ഉയരട്ടെ! ആ നേതൃകാലത്തിനായി പ്രതീക്ഷയോടെ…

Related Stories

No stories found.
News Malayalam 24x7
newsmalayalam.com