എസ്എന്‍ഡിപി-എന്‍എസ്എസ് ഐക്യം പോലെയല്ല ലീഗിന്റെ സാമുദായിക ഐക്യം; വെള്ളാപ്പള്ളിയുടെ ചോദ്യത്തിന് അവര്‍ക്ക് മറുപടിയില്ല: കെ.ടി. ജലീല്‍

മുസ്ലീം ലീഗ് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിട്ട് എസ്എന്‍ഡിപിക്ക് എന്താണ് ചെയ്തത് എന്ന് പറയാന്‍ ഒന്നുമില്ലെന്നും കെ.ടി. ജലീല്‍
എസ്എന്‍ഡിപി-എന്‍എസ്എസ് ഐക്യം പോലെയല്ല ലീഗിന്റെ സാമുദായിക ഐക്യം; വെള്ളാപ്പള്ളിയുടെ ചോദ്യത്തിന് അവര്‍ക്ക് മറുപടിയില്ല: കെ.ടി. ജലീല്‍
Published on
Updated on

മലപ്പുറം: എസ്എന്‍ഡിപി-എന്‍എസ്എസ് ഐക്യം പോലെയല്ല മുസ്ലീം ലീഗിന്റെ സാമുദായിക ഐക്യം സൃഷ്ടിക്കല്‍ എന്ന് കെ.ടി. ജലീല്‍ എംഎല്‍എ. മുസ്ലീം ലീഗ് രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടിയാണ് സാമുദായ ഐക്യം സൃഷ്ടിക്കുന്നതെന്നും കെ.ടി. ജലീല്‍ പറഞ്ഞു.

മുസ്ലീം ലീഗുമായി സഹകരിച്ച് പ്രവര്‍ത്തിച്ച വ്യക്തിയാണ് വെള്ളാപ്പള്ളി നടേശന്‍. മുസ്ലീം ലീഗ് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിട്ട് എസ്എന്‍ഡിപിക്ക് എന്താണ് ചെയ്തത് എന്ന് അവര്‍ക്ക് പറയാന്‍ ഒന്നും ഇല്ലെന്നും കെ.ടി. ജലീല്‍ പറഞ്ഞു.

എസ്എന്‍ഡിപി-എന്‍എസ്എസ് ഐക്യം പോലെയല്ല ലീഗിന്റെ സാമുദായിക ഐക്യം; വെള്ളാപ്പള്ളിയുടെ ചോദ്യത്തിന് അവര്‍ക്ക് മറുപടിയില്ല: കെ.ടി. ജലീല്‍
ജാതി മത സമുദായങ്ങൾ ഐക്യത്തോടെ പോകണം, വി.ഡി. സതീശന്‍ വര്‍ഗീയതയ്‌ക്കൊപ്പം; വിമർശനവുമായി നേതാക്കൾ

വെള്ളാപ്പള്ളി നടേശന്‍ ലീഗിനെ വിമര്‍ശിച്ചാല്‍ മുസ്ലീം സമുദായത്തിന് എതിരാണെന്ന പ്രചരണമാണ് ലീഗ് നടത്തുന്നത്. വെള്ളാപ്പള്ളിയുടെ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ലീഗിന് കഴിയാത്തതുകൊണ്ടാണ് മറുപടി പറയാതെ ലീഗ് മൗനം പാലിക്കുന്നതെന്നും കെ.ടി. ജലീല്‍ പറഞ്ഞു. കെ. സുരേന്ദ്രന്റെ മകന്റെ വിവാഹത്തിന് സമ്മാനപൊതികളുമായാണ് ലീഗ് നേതാക്കള്‍ പോയതെന്നും അദ്ദേഹം പറഞ്ഞു.

എന്‍എസ്എസിനെ എസ്എന്‍ഡിപിയുമായി തെറ്റിച്ചതിന്റെ പ്രധാന കണ്ണി ലീഗ് നേതൃത്വമാണെന്നായിരുന്നു കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി നേടശന്‍ പറഞ്ഞത്. എന്‍എസ്എസുമായി യോജിക്കാന്‍ പാടില്ലെന്ന് പറഞ്ഞ് തമ്മില്‍ അകറ്റി നിര്‍ത്തിക്കൊണ്ട് ഈ പണികളെല്ലാം ലീഗ് ചെയ്തു. ഭരണത്തില്‍ വന്നിട്ടും ഒരു പരിഗണനയും തന്നില്ല. ഈ അവഗണനകളെല്ലാം അനുഭവിച്ച് ഇവിടെയെത്തി എന്നും അദ്ദേഹം പറഞ്ഞു.

എസ്എന്‍ഡിപി-എന്‍എസ്എസ് ഐക്യം പോലെയല്ല ലീഗിന്റെ സാമുദായിക ഐക്യം; വെള്ളാപ്പള്ളിയുടെ ചോദ്യത്തിന് അവര്‍ക്ക് മറുപടിയില്ല: കെ.ടി. ജലീല്‍
മുസ്ലീം ലീഗിനെതിരായ സജി ചെറിയാൻ്റെ പരാമർശത്തിൽ സിപിഐഎമ്മിന് അതൃപ്തി; പറഞ്ഞതെല്ലാം വളച്ചൊടിച്ചെന്ന് മന്ത്രിയുടെ വിശദീകരണം

ഇന്ന് ഭൂരിപക്ഷ സമുദായത്തിന്റെ ഐക്യം മാത്രമല്ല. നായാടി തൊട്ട് നസ്രാണി വരെയുള്ള വരുടെ യോജിപ്പ് അനിവാര്യമാണെന്ന ചിന്തയിലേക്ക് കാര്യങ്ങള്‍ എത്തി. താന്‍ മുസ്ലീം വിരോധിയല്ലെന്നും മുസ്ലീം സമുദായത്തിന് എതിരായി ഒരു വാക്കു പോലും പറഞ്ഞിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

മലപ്പുറത്തെ തന്റെ പ്രസംഗം വക്രീകരിച്ച് വര്‍ഗീയവാദിയാക്കി മാറ്റിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുസ്ലീം ലീഗിന്റെ വര്‍ഗീയ സ്വഭാവത്തെയാണ് താന്‍ എതിര്‍ത്തത്. തന്നെ വര്‍ഗീയ വാദിയാക്കുക. ആടിനെ പട്ടിയാക്കി, പിന്നെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുക എന്ന രീതിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com