ദുർഗന്ധം സഹിക്കാതെ! അറവ് മാലിന്യ സംസ്കരണ ഫാക്ടറി വാഹനം തടഞ്ഞ് നാട്ടുകാർ; 'ഫ്രഷ് കട്ടിന്' എതിരെ പ്രതിഷേധം

പറഞ്ഞും പ്രതിഷേധിച്ചും പരാതി നൽകിയും മടുത്താണ് നാട്ടുകാർ മാലിന്യ വണ്ടി തടയാൻ രംഗത്തെത്തിയത്
ഫ്രഷ് കട്ടിന്റെ വണ്ടിയില്‍ ചത്ത കോഴികളെ കണ്ടെത്തിയതില്‍ പ്രതിഷേധം
ഫ്രഷ് കട്ടിന്റെ വണ്ടിയില്‍ ചത്ത കോഴികളെ കണ്ടെത്തിയതില്‍ പ്രതിഷേധം
Published on

കോഴിക്കോട്: അമ്പായത്തോട് പ്രവർത്തിക്കുന്ന അറവ് മാലിന്യ സംസ്കരണ ഫാക്ടറിയിൽ നിന്നുള്ള ദുർഗന്ധത്തിന് ഇനിയും പരിഹാരമില്ല. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നവീകരണം നടത്തിയിട്ടും ദുർഗന്ധത്തിന് പരിഹാരമില്ലാത്തതാണ് നാട്ടുകാരുടെ ദുരിതം വർധിപ്പിച്ചത്.

പറഞ്ഞും പ്രതിഷേധിച്ചും പരാതി നൽകിയും മടുത്താണ് നാട്ടുകാർ മാലിന്യ വണ്ടി തടയാൻ രംഗത്തെത്തിയത്. താമരശേരി അമ്പായത്തോട് ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന അറവുമാലിന്യ സംസ്കരണ ഫാക്ടറിയായ ഫ്രഷ് കട്ടിന് എതിരെയാണ് നാട്ടുകാർ വീണ്ടും സമര രംഗത്തേക്കെത്തിയത്.

ഫ്രഷ് കട്ടിന്റെ വണ്ടിയില്‍ ചത്ത കോഴികളെ കണ്ടെത്തിയതില്‍ പ്രതിഷേധം
വധശിക്ഷ റദ്ദാക്കി; നിമിഷ പ്രിയക്ക് മാപ്പ് നൽകാൻ ധാരണ, ആശ്വാസത്തോടെ കേരളം

ഫാക്ടറിയിൽ നിന്നും ഉയരുന്ന ദുർഗന്ധം മൂലം മാസങ്ങളോളം സമരം നടത്തിയതിനെ തുടർന്ന് ഒരു മാസം ഫാക്ടറി അടച്ചിട്ട് നവീകരണം നടത്തി പ്രശ്നം പരിഹരിക്കുമെന്നായിരുന്നു മാനേജ്മെൻ്റ് സമരക്കാർക്ക് ഉറപ്പ് നൽകിയിരുന്നത്. എന്നാൽ നവീകരണം പൂർത്തീകരിച്ചിട്ടും ദുർഗന്ധത്തിന് ശമനമില്ല. പഞ്ചായത്ത് ലൈസൻസോ, പൊല്യൂഷൻ കൺട്രോൾ ബോർഡിൻ്റെ സർട്ടിഫിക്കറ്റോ നിലവിൽ കമ്പനിക്ക് പുതുക്കി നൽകിയിട്ടില്ല.

ഫ്രഷ് കട്ടിന്റെ വണ്ടിയില്‍ ചത്ത കോഴികളെ കണ്ടെത്തിയതില്‍ പ്രതിഷേധം
മേപ്പാടി വഴി ചൂരൽമല കടന്ന് മുണ്ടക്കൈയിലേക്ക്; ഒരു യാത്രയുടെ തുടർച്ച...

ഫാക്ടറി പ്രവർത്തിക്കുന്നത് ഡിഎല്‍എഫ്‌എംസി ചെയർമാൻ എന്ന നിലയിൽ ജില്ലാ കളക്ടർ നൽകിയ താൽക്കാലിക അനുമതിയുടെ അടിസ്ഥാനത്തിലാണ്. ഫ്രഷ് ആയ 20 ടൺ മാലിന്യം മാത്രമേ ഫാക്ടറിയിൽ എത്തിക്കാൻ പാടുള്ളൂ എന്ന വ്യവസ്ഥയിലാണ് അനുമതി. എന്നാൽ പഴകിയ മാലിന്യം എത്തിക്കുന്നതായി സംശയം തോന്നി വാഹനം തടഞ്ഞ് സമരസമിതി പ്രവർത്തകർ പരിശോധിച്ചപ്പോഴാണ് 5000 ത്തോളം ചത്ത കോഴികളെ വീപ്പകളിലാക്കിയ നിലയിൽ കണ്ടെത്തിയത്. ഇതേ തുടർന്നാണ് പ്രദേശവാസികൾ സംഘടിച്ചെത്തി പ്രതിഷേധം ആരംഭിച്ചത്. പിന്നീട് താമരശ്ശേരി സിഐ സായൂജ് കുമാറിൻ്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തി വാഹനം തിരിച്ചയയ്ക്കുകയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com