

തിരുവനന്തപുരം: മദ്യനികുതിയിൽ വി.എം. സുധീരന്റെ നിലപാടിൽ പ്രതികരിച്ച് എക്സൈസ് മന്ത്രി എം.ലിജു. സുധീരൻ ആശങ്ക പ്രകടിപ്പിച്ചതിൽ തെറ്റില്ലെന്ന് പറഞ്ഞ മന്ത്രി "ഞങ്ങളുടെ പാർട്ടിയിൽ" യെസ് ബോസ് സംസ്കാരം അല്ലെന്നും. യുഡിഎഫിൽ ഏകഛത്രാധിപതികൾ ഇല്ലെന്നും പറഞ്ഞു. സിപിഐഎമ്മിനെ പോലെ കോൺഗ്രസിൽ ഏകാധിപത്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
വീര്യം കുറഞ്ഞ മദ്യത്തിൻ്റെ കാര്യത്തിൽ എക്സൈസ് നയം വന്ന ശേഷം വിൽപ്പനാനുമതി തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. ബജറ്റിൽ ഉള്ളത് നികുതി നിർദേശം മാത്രമാണ്. അബ്കാരി നയവുമായി ബന്ധപ്പെട്ടായിരിക്കും വിൽപ്പനയുടെ കാര്യത്തിൽ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. മദ്യം വാങ്ങാനുള്ള പ്രായ പരിധിയിൽ നിയമം നിലവിലുണ്ടെങ്കിലും നടപ്പിലാക്കുന്നില്ല. എന്നാൽ ഇനി നിയമം കർശനമാക്കുമെന്നും മന്ത്രി എം.ലിജു വ്യക്തമാക്കി.
മദ്യം വാങ്ങാനുള്ള പ്രായപരിധി കർക്കശം ആക്കുന്നതിൽ സർക്കാർ സ്വീകരിക്കുക, കർണാടക മോഡൽ ആണെന്നും എക്സൈസ് മന്ത്രി പറഞ്ഞു. നോ ഐഡി, നോ എൻട്രി രീതി നടപ്പിലാക്കും. നിയമം കർക്കശമാക്കാൻ നിർദേശം സമർപ്പിക്കുകയാണ് എക്സൈസ് വകുപ്പ് ചെയ്തതെന്നും മന്ത്രി.