"പണ്ടേ ഞാനൊരു മോദി ഫാൻ"; ബിജെപിയിൽ ചേർന്ന് നടി ഊർമിള ഉണ്ണി

ബിജെപി നേതാവ് എ.എൻ. രാധാകൃഷ്‌ണൻ നടിയെ ഷാളണിയിച്ച് സ്വീകരിച്ചു
Urmila Unni joined BJP
Published on
Updated on

കൊച്ചി: നർത്തകിയും നടിയുമായ ഊർമിള ഉണ്ണി ബിജെപിയിൽ ചേർന്നു. കൊച്ചിയിൽ നടന്ന ചടങ്ങിലാണ് ഊർമിള ഔദ്യോഗികമായി പാർട്ടിയിൽ അംഗത്വം സ്വീകരിച്ചത്. ബിജെപി നേതാവ് എ.എൻ. രാധാകൃഷ്‌ണൻ നടിയെ ഷാളണിയിച്ച് സ്വീകരിച്ചു. പ്രമുഖ നിർമാതാവ് ജി. സുരേഷ് കുമാറും ചടങ്ങിലെത്തിയിരുന്നു.

നൃത്തം, സീരിയൽ, സിനിമാ മേഖലകളിൽ സജീവമാണ് ഊർമിള ഉണ്ണി. തൻ്റെ രാഷ്‌ട്രീയ പ്രവേശനത്തിലൂടെ സാമൂഹിക സാംസ്‌കാരിക രംഗത്ത് കൂടുതൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് ഊർമിള.

Urmila Unni joined BJP
അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടി കമ്പനി

താനൊരു നരേന്ദ്ര മോദി ഫാനാണെന്ന് അവർ പിന്നീട് പ്രതികരിച്ചു. മനസു കൊണ്ട് ബിജെപിയായിരുന്നു. എന്നാൽ, സജീവ പ്രവർത്തക അല്ലായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ഊർമിള ഉണ്ണിയുടെ പാർട്ടി പ്രവേശനം.

Urmila Unni joined BJP
"ഇത് എന്താ ബക്കാർഡിയുടെ പരസ്യമോ"; ട്രോളുകളിൽ രഞ്ജിത്തിന്റെ 'ആരോ'

Related Stories

No stories found.
News Malayalam 24x7
newsmalayalam.com