ബേപ്പൂരിൽ വെളിച്ചെണ്ണ മില്ലിൽ വൻ തീ പിടിത്തം; കൊപ്ര ഡ്രയറിൽ നിന്ന് തീ പിടിച്ചതെന്ന് സംശയം

നാല് കോടിയുടെ പ്രാഥമിക നഷ്ടമെന്ന് മില്ലുടമകൾ.
Massive fire breaks out at coconut oil mill in Beypore
ബേപ്പൂരിൽ വെളിച്ചെണ്ണ മില്ലിൽ വൻ തീ പിടിത്തം
Published on
Updated on

കോഴിക്കോട്: ബേപ്പൂരിൽ വെളിച്ചെണ്ണ മില്ലിൽ തീപിടിത്തം. വെസ്റ്റ് മാഹിയിലെ തൃപ്‌തി വെളിച്ചണ്ണ മില്ലിനാണ് തീപിടിച്ചത്. എണ്ണ നിർമാണത്തിനായി കൊപ്ര സൂക്ഷിച്ചിരുന്ന സ്ഥലത്താണ് തീപ്പിടുത്തമുണ്ടായത്.

അഗ്നിരക്ഷാ സേനയുടെ ഒൻപതോളം യൂണിറ്റുകൾ സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. സമീപത്തെ ജനവാസ മേഖലയിലേക്ക് തീ പടരാതിരുന്നത് വൻ അപകടം ഒഴിവായി.

Massive fire breaks out at coconut oil mill in Beypore
എം.കെ. മുനീർ ഭരണപരിഷ്ക്കാര കമ്മീഷൻ ചെയർമാൻ സ്ഥാനത്തേക്ക്; യുഡിഎഫ് യോഗത്തിൽ ലീഗ് പേര് നിർദേശിക്കും

തീപ്പിടുത്തത്തിൽ മില്ലിലെ യന്ത്രസാമഗ്രികളും ഇലക്ട്രോണിക് ഉപകരണങ്ങളും കത്തിനശിച്ചു. കൊപ്ര ഡ്രയറിൽ നിന്ന് തീപ്പിടിച്ചതാണെന്നാണ് സംശയം. നാല് കോടിയുടെ പ്രാഥമിക നഷ്ടമാണ് കണക്കാക്കുന്നതെന്ന് മില്ലുടമകൾ പറഞ്ഞു.

Massive fire breaks out at coconut oil mill in Beypore
പുരുഷന്മാർക്ക് സീറോ വാല്യൂ ടിക്കറ്റ് നൽകി പണം സ്വീകരിച്ചു; പ്രിയദർശിനി ബസിൽ തട്ടിപ്പ്
News Malayalam 24x7
newsmalayalam.com